അനിയത്തിപ്രാവിലെ സുധിയുടെ സ്പ്ലെൻഡർ ബൈക്ക് ഇനി ചക്കൊച്ചന് സ്വന്തം.

അനിയത്തിപ്രാവിലെ സുധിയുടെ സ്പ്ലെൻഡർ ബൈക്ക് ഇനി ചക്കൊച്ചന് സ്വന്തം.

മലയാളികളുടെ എല്ലാ കാലത്തെയും പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. ആദ്യമായി വെള്ളിത്തിരയിലേക്ക് കുഞ്ചാക്കോ ബോബൻ എത്തുന്നത് ഒരു സ്പ്ലെൻഡർ ബൈക്കിലായിരുന്നു. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ സ്പ്ലണ്ടർ ബൈക്ക് ഓടിച്ചു കുഞ്ചാക്കോ ബോബനെത്തിയത് അത്രപെട്ടെന്നൊന്നും മറക്കില്ലല്ലോ. അന്നത്തെ സുന്ദരിമാരുടെ സ്വപ്നപുരുഷനായിരുന്നു കുഞ്ചാ

ക്കോ ബോബൻ. മികച്ച പ്രകടനം കാഴ്ചവെച്ച അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ ഒരു റൊമാൻറിക് ഹീറോ പരിവേഷമായിരുന്നു താരം സ്വന്തമാക്കിയത്. ഇത്രത്തോളം ആരാധകരുണ്ടായിരുന്ന ഒരു നടൻ മലയാള സിനിമയിൽ ഇന്നും യുവതാരനിരയിൽ ഇല്ല എന്ന് തന്നെ പറയണം. ഒരു ദിവസം കുഞ്ചാക്കോബോബൻ ലഭിക്കുന്ന പ്രണയലേഖനങ്ങളുടെ എണ്ണം നൂറിൽ കൂടുതലായിരുന്നു എന്ന് ചാക്കോച്ചൻ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. അതിൽ പലരും തന്റെ രക്തം വെച്ച് ഒക്കെയാണ് കത്തുകളെഴുതി അയച്ചിരുന്നത് എന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്തകാലത്തായി ആണ് ഒരു റൊമാൻറിക്ക് ഹീറോ പരിവേഷത്തിൽ നിന്നും മാറി കഥാപാത്രങ്ങളിലേക്ക് ഉള്ള ഒരു പരകായപ്രവേശം ചാക്കോച്ചൻ നടത്തുന്നത്.

ഇപ്പോൾ കൂടുതലും അദ്ദേഹം അഭിനയിക്കുന്നത് ത്രില്ലർ ചിത്രങ്ങളുടെയും മറ്റും ഭാഗമായാണ്. ആവർത്തനവിരസത ഉണ്ടാക്കുന്ന കഥാപാത്രങ്ങൾ തന്റെ അഭിനയ ജീവിതത്തിനു തന്നെ ഒരു വല്ലാത്ത വെല്ലുവിളി സൃഷ്ടിച്ചപ്പോഴാണ് ഒരു ഇടവേളയ്ക്കു അദ്ദേഹം തീരുമാനിച്ചതെങ്കിലും, എല്ലാവരുടെയും മനസ്സിൽ സ്പ്ലണ്ടർ ബൈക്കിൽ എത്തുന്ന സുധി ആയിരിക്കും. അനിയത്തിപ്രാവ് എന്ന ചിത്രത്തിന് ചാക്കോച്ചന്റെ ജീവിതവുമായി നല്ല ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ അനിയത്തിപ്രാവ് റിലീസ് ചെയ്ത 25 വർഷങ്ങൾക്ക് ശേഷം ആ splendor ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് ചാക്കോച്ചൻ. ചാക്കോച്ചൻ ഇപ്പോൾ ഷൂട്ടിംഗ് തിരക്കിലാണ്. വീട്ടിലെത്തുമ്പോഴേക്കും സ്പ്ലെൻഡർ ബൈക്കിൽ ഒരു കറക്കമാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചാക്കോച്ചനെ തേടി സ്പ്ലണ്ടർ ബൈക്ക് എത്തിയത്
. ആലപ്പുഴയിൽ തന്നെയുള്ള ഒരാളിൽ നിന്നാണ് ആ പഴയ സ്പ്ലണ്ടർ ബൈക്ക് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്

Leave a Comment

Your email address will not be published.

Scroll to Top