മൃഗങ്ങളുടെ കുസൃതികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട് . ആനയും പാപ്പാനും തമ്മിലുള്ള ബന്ധം വളരെ മികച്ചതാണ്.

വല്ലാത്ത സ്നേഹം ആയിരിക്കും ആനയ്ക്ക് പാപ്പാനോട് ഉള്ളത്. എന്നാൽ ഇവിടെ പാപ്പാനോട് കുസൃതി കാണിക്കുന്ന ഒരു ആനകുട്ടിയെയാണ് കാണാൻ സാധിക്കുന്നത്. പപ്പാൻ അവിടെ കിടന്ന് ഉറങ്ങുന്ന സമയത്ത് ഈ കുട്ടിയാന അരികിലേക്ക് വരികയും. പാപ്പാനെ അവിടെ നിന്നും തട്ടി മാറ്റുകയുമാണ് ചെയ്യുന്നത്.
അവിടെ നിന്നും മാറ്റി ആ കിടക്കയിലേക്ക് കയറിക്കിടക്കാൻ നോക്കുകയാണ്. ആനക്കുട്ടി ഇവിടെ കിടക്കുകയാണ്. ഇത് എന്റെയാണ് ഇവിടെ നിന്നും മാറു എന്ന് പറയാതെ പറയുന്നത് പോലെ. വീണ്ടും ആനയെ പ്രകോപിപ്പിക്കാൻ രസകരമായ രീതിയിൽ പാപ്പാൻ ആനയെ തട്ടി മാറ്റിയതിനുശേഷം കിടക്കയിൽ കിടക്കാൻ നോക്കുന്നുണ്ട്. അപ്പോഴെല്ലാം ഇതേ രീതി തന്നെയാണ് ആന ആവർത്തിക്കുന്നത്. കാണുമ്പോൾ ആർക്കും രസകരമായി തോന്നുന്ന മനോഹരമായ ഒരു കാഴ്ച തന്നെയാണിത്.
ആ പാപ്പാനും ആനയും തമ്മിലുള്ള ഹൃദയബന്ധം കൂടി ഇവിടെ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കൊച്ചുകുട്ടികൾക്ക് അച്ഛനോടും അമ്മയോടും കുസൃതി കാട്ടുന്നത് പോലെയാണ് ഇവിടെയാ പാപ്പാനോട് കുട്ടിയാന കുസൃതി കാട്ടുന്നത്. വളരെ മികച്ച ഒരു കാഴ്ചാനുഭവം തന്നെയാണ് ഈ ഒരു രംഗം നമുക്ക് സമ്മാനിക്കുന്നത്.
