മലയാള സിനിമ ലോകത്തെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആണെങ്കിൽ തമിഴ് സിനിമാലോകത്ത് ആ പദവി ലഭിച്ചിരിക്കുന്നത് നയൻതാരയ്ക്ക് ആണ്.

മനസിനക്കര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നയൻതാര പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു. കൊച്ചുകൊച്ചു വേഷങ്ങളിലൂടെ മലയാളത്തിൽ തന്റെ സ്ഥാനമുറപ്പിച്ച നയൻതാര പിന്നീട് മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. അന്യ ഭാഷയിലേക്ക് ചേക്കേറിയപ്പോഴേക്കും താരത്തിന് ആരാധകർ ഏറുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാലോകത്ത് തന്റെതായ സ്ഥാനം നേടിയെടുക്കുവാൻ നയൻതാരയ്ക്ക് കഴിഞ്ഞു. സംവിധായകൻ വിഘ്നേശും നയൻതാരയും തമ്മിൽ പ്രണയത്തിലാണെന്നും ലിവിങ് ടുഗദർ ആണ് എന്ന് ഒക്കെ വെള്ളം ആളുകൾക്ക് അറിയാവുന്ന കാര്യം ആണ്.

അടുത്തു തന്നെ ഇവർ വിവാഹജീവിതത്തിലേക്ക് കടക്കും എന്നും വാർത്തകൾ വന്നിരുന്നു. എന്നാലിപ്പോൾ അറിയുന്ന കാര്യം വിവാഹത്തിനായി ചില ദോഷങ്ങൾ ഒക്കെ ഉള്ളത് കൊണ്ട് ആദ്യം ലേഡി സൂപ്പർ സ്റ്റാർ വിവാഹം കഴിക്കുന്നത് ഒരു മരത്തെ ആയിരിക്കുമെന്നാണ്. നയൻതാര ഹിന്ദുമതം സ്വീകരിച്ചിരുന്നു എന്നും ക്ഷേത്ര ദർശനങ്ങൾ നടത്തുന്നുണ്ടെന്ന് ഒക്കെ വാർത്തകൾ വന്നിരുന്നു. ഹിന്ദുമതത്തിലും ജ്യോതിഷത്തിലും ഒക്കെ നയൻതാരക്ക് വലിയ വിശ്വാസമാണെന്ന് അറിയാൻ സാധിച്ചിരിക്കുന്നു. അതിനാൽ ഇപ്പോൾ ആദ്യം വിവാഹം കഴിക്കുന്നത് എന്ന വാർത്ത ആരാധകർക്കിടയിൽ ഒരു ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.

വിഗ്നേഷ് ശിവൻ തന്നെ സംവിധാനം ചെയ്യുന്ന വിജയ് സേതുപതി, എന്നിവർ ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ചിത്രമാണ് നയൻതാരയുടെ ആയി പുറത്തിറങ്ങാൻ ഇരിക്കുന്നത്. ഒരു ത്രികോണ പ്രണയ കഥ പറയുന്ന ചിത്രം വളരെ മനോഹരമായ ഒരു രീതിയിലാണ് ഒരുക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വിഘ്നേഷ് ശിവൻ സജീവ സാന്നിധ്യമാണ്.നയൻതാര അത്ര സജീവമല്ല എങ്കിലും, ഇരുവരും തങ്ങളുടെ വിവാഹം നിശ്ചയം നടന്ന കാര്യങ്ങളൊക്കെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.