സിന്ദൂരം അണിഞ്ഞു നിൽക്കുന്ന നയൻ‌താര,ലേഡി സൂപ്പർ സ്റ്റാർ വിവാഹിത ആയോ.?ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യൻ താരസുന്ദരിയായ നയൻതാരയെ പറ്റി പലപ്പോഴും ചർച്ചകൾ വരാറുണ്ട്.

നയൻതാരയുടെ അഭിനയ മികവിനെയും കഴിവിനെയും പറ്റി പലരും വാചാലരാകുകയും ചെയ്യാറുണ്ട്. ഇപ്പോൾ നയൻതാരയെ പറ്റിയുള്ള പുതിയ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. ആരാധകർ എപ്പോഴും കാത്തിരിക്കുന്ന ഒരു താരവിവാഹം ആണ് വിഘ്നേശ് നയൻതാര ജോഡികളുടെ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് നയൻതാര നേരത്തെ തുറന്നു പറയുകയും ചെയ്തിരുന്നു.

അടുത്തകാലത്തു ഒരു വാർത്ത പുറത്തുവന്നിരുന്നു. അവരുടെ ജ്യോതിഷപ്രകാരം ഉള്ള ദോഷങ്ങൾ പരിഹരിക്കുവാൻ വേണ്ടി വിഗ്നേശ്ലനെ വിവാഹം കഴിക്കുന്നതിനു മുൻപേ തന്നെ നയൻസ് വിവാഹം കഴിക്കുന്നത് ഒരു മരത്തെ ആണെന്നും വരണമാല്യം ചാർത്തും എന്നുമായിരുന്നു അഭ്യൂഹങ്ങൾ. ജാതക പ്രശ്നങ്ങളുണ്ടായിരുന്നു ജ്യോതിഷിയുടെ നിർദ്ദേശപ്രകാരമാണ് ഇങ്ങനെ ഒരു വിവാഹമെന്നു പറഞ്ഞിരുന്നു, ഇത് സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണങ്ങൾ ഒന്നും തന്നെ പറഞ്ഞിട്ടുണ്ടായിരുന്നില്ല. 2011 പുറത്തിറങ്ങിയ ശ്രീരാമരാജ്യം എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തു നിന്നും നയൻസ് വിടപറഞ്ഞത്.

2015 വിഘ്നേശ് ഒരുക്കിയ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയായിരുന്നു താരം തിരികെ വന്നിരുന്നതും. വിഘ്‌നേഷിന്റെ ആദ്യ സംവിധാന മികവിൽ ഉള്ള ആ ഒരു ചിത്രത്തിൻറെ സെറ്റിൽ വച്ചായിരുന്നു ഇരുവർക്കുമിടയിൽ പ്രണയത്തിൻറെ കാറ്റുവീശുന്നത്. വിക്കിയുടെ പുതിയചിത്രമാണ് കാത്തുവാക്കിലെ രണ്ടു കാതൽ. ചിത്രത്തിൽ സമാന്തയാണ് നയൻതാര അല്ലാതെ മറ്റൊരു നായിക. വിഗ്നേഷ് തന്നെയാണ്. തിരക്കഥയും, വിജയസേതുപതി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ എല്ലാം വൈറലാകുന്ന ഒരു ചിത്രമെന്നത് സിന്ദൂരം അണിഞ്ഞുകൊണ്ട് നിൽക്കുന്ന നയൻതാരയുടെ ചിത്രമാണ് .വിഘ്‌നേശിന് ഒപ്പം നിൽക്കുന്ന നയൻസ്,സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്.ഇരുവരും വിവാഹിതരായോ അതോ ജ്യോതിഷി പറഞ്ഞ പ്രകാരമുള്ള വിവാഹമാണോ നടന്നത് എന്നൊക്കെയാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top