കാണാൻ സുന്ദരനായിരുന്നു പിന്നെ ഇംഗ്ലീഷിൽ നന്നായി സംസാരിക്കും,പിന്നെ വേറൊന്നുംനോക്കിയില്ല ഭർത്താവിനെ കുറിച്ച് ലക്ഷ്മി നായർ

പാചക പരിപാടികളിൽ അവതാരികയായ മലയാളി പ്രേക്ഷകർക്ക് മുൻപിൽ സ്വീകാര്യത നേടിയ താരമാണ് ലക്ഷ്മി നായർ, തിരുവനന്തപുരം ലോ അക്കാദമിയിൽ പ്രിൻസിപ്പൽ കൂടിയായ ലക്ഷ്മിയുടെ പാചക വൈദഗ്ത്യം ആയിരുന്നു ആരാധകരിലേക്ക് ഏറ്റവും കൂടുതൽ ചെന്നിരുന്നത്. സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്.

പാചക വീഡിയോകൾ മാത്രമല്ല ബ്ലോഗുകളും കുടുംബ വിശേഷങ്ങളൊക്കെ ലക്ഷ്മി പങ്കുവയ്ക്കാറുണ്ട്. പാചകത്തിൽ ഡോക്ടറേറ്റ് പോലും കരസ്ഥമാക്കിയ വ്യക്തി ആണ് ലക്ഷ്മി നായർ, കൈരളി ടിവിയിലെ മാജിക് ഓവൻ, ഫ്ലവേഴ്സ് ഓഫ് ഇന്ത്യ എന്നിങ്ങനെ നിരവധി പരിപാടികളും ലക്ഷ്മി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ലക്ഷ്മി നായർ ബ്ലോഗ്സ് എന്ന പേരിലാണ് ഒരു യൂട്യൂബ് ചാനൽ താരം തുടങ്ങിയിരിക്കുന്നത്, ഭർത്താവിനെക്കുറിച്ച് നിരന്തരമായ അന്വേഷണങ്ങൾ വന്നപ്പോൾ ഭർത്താവിനെ കുറിച്ചുള്ള വിവരങ്ങൾ ലക്ഷ്മി പങ്കുവയ്ക്കുകയാണ്.

ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെയാണ്,,”വക്കീലായ അജയ് കൃഷ്ണനാണ് തൻറെ ഭർത്താവ്, 1988 ലായിരുന്നു വിവാഹം. കൊച്ചുമക്കളും ഒക്കെയായി സന്തോഷവതിയായാണ് ലക്ഷ്മി, പെട്ടെന്നൊരു ദിവസം ഭർത്താവിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കു വച്ച് വീഡിയോ ചെയ്യാനുള്ള കാരണം താരം പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു താരം വിശേഷങ്ങൾ പങ്കുവച്ചത്, ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയാണ് ഭർത്താവ്, സോഷ്യൽ മീഡിയ വഴി പലരും ഭർത്താവിനെക്കുറിച്ച് ചോദിക്കാറുണ്ട്, എല്ലാവർക്കും ഉത്തരം നൽകുകയും ചെയ്യും, അങ്ങനെ മറുപടി കൊടുത്തപ്പോഴാണ് ഇതിൽ ഒരു ക്ലാരിഫിക്കേഷൻ വീഡിയോ ചെയ്യാം എന്ന് കരുതിയത്.

താൻ പോസ്റ്റ് ചെയ്ത വീഡിയോകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഈ വീഡിയോ ആയിരുന്നു. ജനിച്ചപ്പോൾ മുതൽ വീട്ടിലും അച്ഛൻറെ ഓഫീസിലും എല്ലാം വക്കീലന്മാർ ആണ്. അത് കണ്ടു മടുത്തു. അതുകൊണ്ട് തനിക്ക് കല്യാണം കഴിക്കാൻ ഇഷ്ടമായിരുന്നില്ല, കല്യാണ ആലോചന സമയത്ത് സ്വപ്നം കേരളം വിട്ട് വിദേശത്തേക്ക് പോകണമെന്ന് ആഗ്രഹിച്ചെങ്കിലും അച്ഛൻവക്കിലിനെ കല്യാണം കഴിപ്പിക്കണം എന്നായിരുന്നു ആഗ്രഹം.

ഞങ്ങളുടെ കോളേജിൽ പഠിച്ച ആളാണ് ഭർത്താവ്. അവിടെ വച്ച് കണ്ടിട്ടുണ്ട്, കല്യാണം നോക്കിയപ്പോൾ ആളെ കുറിച്ച് വീട്ടിൽ എല്ലാവരും പറഞ്ഞു. എന്നോട് പറഞ്ഞപ്പോൾ എനിക്ക് ഇഷ്ടമായി, കാണാൻ സുന്ദരനായിരുന്നു ഇംഗ്ലീഷിൽ സംസാരിക്കും, ലാംഗ്വേജ് നന്നായി ഉള്ള ഒരാളെ കല്യാണം കഴിക്കണമെന്ന് സ്വപ്നമുണ്ടായിരുന്നു, പിന്നെ ഞാൻ വക്കിലാണ് എന്നകാര്യം അധികം മൈൻഡ് ചെയ്തില്ല. അങ്ങനെയാണ് വിവാഹം നടന്നതെന്നും ഇപ്പോൾ മക്കളും കൊച്ചുമക്കളുമായി സുഖമായി ജീവിക്കുന്നു എന്നുമൊക്കെയാണ് താരം പറയുന്നത്.

Leave a Comment

Your email address will not be published.

Scroll to Top