ലക്ഷ്മിനക്ഷത്രയുടെ ചിത്രം ശരീരത്തിൽ ടാറ്റു ചെയ്തു ആരാധകൻ, വിമർശനം ആയി സോഷ്യൽ മീഡിയ;വീഡിയോ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരിക ആണ് ലക്ഷ്മി നക്ഷത്ര എന്ന് എല്ലാവർക്കുമറിയാം.

സ്റ്റാർ മാജിക്ക് ഷോയിലൂടെ ആയിരുന്നു താരം സ്റ്റാർ ആയി മാറുന്നത്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യത ആയിരുന്നു താരത്തിന്. സോഷ്യൽ മീഡിയയിൽ ഒക്കെ വർഷങ്ങളായി സജീവ സാന്നിധ്യം കൂടിയാണ് ലക്ഷ്മി നക്ഷത്ര. ഫ്ലവർസ് ടിവിയിൽ സംപ്രേഷണം ചെയ്ത ടമാർ പഠാർ എന്നാൽ ഷോയിലൂടെ മിനിസ്ക്രീൻ താരങ്ങളുടെ പ്രിയങ്കര ആയി. കോമഡി താരങ്ങളും സീരിയൽ താരങ്ങളും ആയിരുന്നു പരിപാടിയിൽ പങ്കെടുത്തത്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആയ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വെക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ വലിയ സ്വീകാര്യതയാണ് നേടുന്നത്. അതോടൊപ്പം തന്നെ ഒരു യൂട്യൂബ് ചാനലിൽ രസകരമായ വീഡിയോകളാണ് ലക്ഷ്മി യൂട്യൂബിൽ പങ്കു വെക്കാനുള്ളത്. ലക്ഷക്കണക്കിന് ആരാധകരാണ് അതിൽ ഉള്ളതും. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ വൈറലാകുന്നത് ലക്ഷ്മി പങ്കുവച്ച ഒരു ഇൻസ്റ്റഗ്രാം വീഡിയോയാണ്.

ഒരാരാധകൻ ലക്ഷ്മി നക്ഷത്ര യുടെ മുഖം തന്റെ നെഞ്ചിൽ പച്ച കുത്തിയിരിക്കുകയാണ്. ഇതിൻറെ ഒരു വീഡിയോയാണ് ലക്ഷ്മി പങ്കു വച്ചിരിക്കുന്നതു. ഇത്രയധികം സ്നേഹം നൽകുന്നതുകൊണ്ട് സന്തോഷവും അഭിമാനവും ഉണ്ടായെന്നും ലക്ഷ്മി പറയുന്നു. ഇൻസ്റ്റഗ്രാം ആരാധകനെ ടാഗ് ചെയ്യാൻ സാധിക്കാത്ത വിഷമവും ലക്ഷ്മി പങ്കുവെക്കുന്നുണ്ട്. ലക്ഷ്മി പോസ്റ്റിന് കൂടുതലായും ലഭിക്കുന്നത് മോശം കമൻറുകൾ ആണ്. ഇത്തരം പ്രവർത്തികളെ പ്രോത്സാഹിപ്പിക്കരുത് എന്നാണ് ആരാധകർ പറയുന്നത്. കഷ്ടം ആണ് ഇതൊക്കെ പ്രമോട്ട് ചെയ്യുന്നത് എന്നും ചിലർ പറയുന്നു.

എല്ലാവരും ഒരുപോലെ സ്നേഹിക്കുന്ന ഒരു അവതാരിക തന്നെയാണ് ലക്ഷ്മി നക്ഷത്ര. എങ്കിലും ഇങ്ങനെയൊക്കെയുള്ള പ്രവർത്തികൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് ഒരുകൂട്ടം ആളുകൾ പറയുന്നത്. എവിടെയും ലക്ഷ്മിക്ക് ആരാധകരേറെയാണ്. താരം എത്തുന്ന ഒരു വേദിയിൽ എത്രത്തോളം സ്വീകാര്യതയാണ് ലഭിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top