Entertainment

100 ദിവസം ഈ വീട്ടിൽ നില്കാൻ സാധിച്ചില്ലെങ്കിൽ ഞാൻ വീട്ടിലേക്ക് പോവില്ല. ധന്യയോട് മനസ്സുതുറന്ന് ലക്ഷ്മിപ്രിയ |Lakshmi Priya has nothing to do with being a winner|

100 ദിവസം ഈ വീട്ടിൽ നില്കാൻ സാധിച്ചില്ലെങ്കിൽ ഞാൻ വീട്ടിലേക്ക് പോവില്ല. ധന്യയോട് മനസ്സുതുറന്ന് ലക്ഷ്മിപ്രിയ |Lakshmi Priya has nothing to do with being a winner|

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ഫോർ അവസാനിക്കാൻ 12 ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. രണ്ടുപേർ കൂടി പുറത്താക്കുകയാണ് എങ്കിൽ ഉടനെ ഫിനാലെ ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത്. അതിനാൽ ഫിനലയുടെ തൊട്ടടുത്ത് വരെ എത്തിയതിനുശേഷം മത്സരാർത്ഥികൾ പോകുന്നത് മത്സരാർത്ഥികളെ സംബന്ധിച്ചിടത്തോളവും വലിയ വേദന നിറയ്ക്കുന്ന ഒരു കാര്യം ആണ്. അതിനാൽ തന്നെ തനിക്കെതിരെ നിൽക്കുന്ന മിക്ക മത്സരാർത്ഥികളെയും ഒഴിവാക്കി കപ്പ് അടിക്കാൻ ആണ് ഓരോ മത്സരാർത്ഥിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

റോൺസൺ, സൂരജ്,ലക്ഷ്മിപ്രിയ, ധന്യ, റിയാസ്,ദിൽഷ,ബ്ലസിലേ എന്നിവരാണ് ഇപ്പോൾ നിലവിൽ അവശേഷിച്ചു കൊണ്ടിരിക്കുന്ന മത്സരാർത്ഥികൾ. മത്സരം മുറുകി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ആദ്യ ദിവസം മുതൽ തന്നെ പുറത്തെ ഇമേജ് ഒട്ടും തന്നെ ശ്രദ്ധിക്കാതെ കളിച്ചു കൊണ്ടിരിക്കുന്ന ഒരു മത്സരാർത്ഥിയാണ് ലക്ഷ്മിപ്രിയ. നിരവധിതവണ എലിമിനേഷനിൽ വന്നിട്ടുള്ള ലക്ഷ്മിപ്രിയ അവസാനം വരെ പ്രേക്ഷകർ പിന്തുണയ്ക്കുകയായിരുന്നു ചെയ്തത്. അത് കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ തന്നാൽ സാധിക്കുന്ന രീതിയിൽ ഏറ്റുമുട്ടി വീട്ടിൽ നിലനിൽക്കുകയും ചെയ്യുന്നുണ്ട് ലക്ഷ്മിപ്രിയ. 100 ദിവസം തനിക്ക് വീട്ടിൽ നിൽക്കണം എന്ന് അതിയായ ആഗ്രഹമുണ്ട് എന്നാണ് ലക്ഷ്മിപ്രിയ ഇപ്പോൾ ധന്യയോട് പറയുന്നത്.

വിന്നർ ആകണമെന്ന് ഒന്നും തന്നെ ഇല്ല എന്നാൽ നൂറു ദിവസം വീട്ടിൽ നിൽക്കണം. ഇല്ലെങ്കിൽ തനിക്ക് വലിയ വിഷമം തോന്നും. വീട്ടിലേക്ക് തിരികെ പോകുമോന്ന് പോലും സംശയമാണ്. അത്രത്തോളം താൻ ഡിപ്രഷൻ അടിച്ചു പോകും. 100 ദിവസം നിൽക്കണം എന്നാണ് എന്റെ ഒരു സ്വപ്നം. ആദ്യമൊന്നും അങ്ങനെ ഇല്ലായിരുന്നു ഒത്തിരി അടിച്ചുതേക്കൽ ആയപ്പോഴേക്കും എനിക്ക് വാശിയായി മാറി. അങ്ങനെയാണ് ലക്ഷ്മിപ്രിയ ധന്യയൊടെ പറയുന്നത്. തനിക്ക് 100 ദിവസം നിൽക്കണമെന്നാണ് ആഗ്രഹമെന്നും ധന്യയും പറയുന്നുണ്ട്. പരിപാടിയിൽ വളരെയധികം ശ്രദ്ധേയമായ ഒരു മത്സരാർത്ഥിയാണ് ബ്ലേസ്‌ലി.

ബ്ലേസ്‌ലിയുടെ ഇപ്പോഴത്തെ ഗെയിം എന്നുപറയുന്നത് എങ്ങനെയെങ്കിലും ലക്ഷ്മിപ്രിയ പുറത്താക്കണം എന്നതാണ് എന്ന് ഇതിനോടകം തന്നെ പല പേജുകളിലും അഭിപ്രായം വന്നു കഴിഞ്ഞു. ആദ്യമൊക്കെ ലക്ഷ്മിക്ക് ഒപ്പം നിന്ന ബ്ലെസിലി ഇപ്പോൾ ലക്ഷ്മിപ്രിയയുടെ കുറ്റം തന്നെയാണ് കണ്ടുപിടിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും അടുത്തുവരുന്ന പ്രമോ വീഡിയോയിലും ഇതും കാണാൻ സാധിക്കുന്നുണ്ടായിരുന്നു.
Story Highlights:Lakshmi Priya has nothing to do with being a winner

Most Popular

To Top