നടി ആക്രമിച്ച സംഭവത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ലാൽ.അന്ന് രാത്രിയിൽ നടന്നതിൽ എനിക്ക് അറിയുന്നത് ഇത്‌ ആണ്.

2017 ലായിരുന്നു സിനിമ ലോകത്തെയും കേരളക്കരയെയും എല്ലാം ഞെട്ടിച്ച ആ സംഭവം നടന്നത്. നടിയെ ആക്രമിച്ച സംഭവം. എല്ലാവരും ഒരു ഞെട്ടലോടെ മാത്രം കേട്ട ഒരു സംഭവം ആയിരുന്നു. അന്ന് രാത്രി നടന്നത് എന്താണ്.,? സത്യം പറഞ്ഞാൽ ആർക്കും അറിയില്ലായിരുന്നു. ആക്രമിക്കപ്പെട്ട നടി എന്നാൽ അഭയം തേടിയത് നാടൻ ലാലിൻറെ വീട്ടിൽ ആണെന്ന് അന്ന് വാർത്തകൾ വന്നിരുന്നു..

എന്നാൽ പിന്നീട് നടിയെ പറ്റിയൊ അന്നത്തെ സംഭവത്തെ പറ്റി ഒന്നും ലാൽ പറഞ്ഞിരുന്നില്ല. ഇപ്പോൾ അഞ്ചു വർഷങ്ങൾക്ക് ശേഷം ഒരു കുറിപ്പുമായി ലാൽ എത്തിയിരിക്കുകയാണ്. ലാലിൻറെ കുറിപ്പാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. കുറുപ്പിൻറെ പൂർണ്ണ രൂപം ഇങ്ങനെയാണ്. പ്രിയനടി എൻറെ വീട്ടിലേക്ക് അഭയം തേടി ഓടി എത്തിയാ ദിവസം കഴിഞ്ഞ് നാല് വർഷമാകുന്നു..ആ ദിവസത്തിൽ അടുത്ത ദിവസങ്ങളിലും എൻറെ വീട്ടിലേക്ക് ഇരച്ചുകയറിയ മാധ്യമപ്രവർത്തകരോട് അന്നേ ദിവസം വീട്ടിൽ സംഭവിച്ച കാര്യങ്ങൾക്ക് വിശദീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നല്ലാതെ പിന്നീട് ഇന്നു വരെയുള്ള ദിവസങ്ങളിൽ ഞാൻ ഏതെങ്കിലും ചാനലുകളിലും പത്രത്തിൽ മുന്നിൽ ഒന്നും തന്നെ സംസാരിച്ചിട്ടില്ല.

കാരണം നിങ്ങൾക്കൊക്കെ അറിയാവുന്നത്ര എനിക്കും അറിയാൻ സാധിച്ചിട്ടുള്ളൂ. എന്നാൽ നാലു വർഷം മുൻപുള്ള ആ ദിവസങ്ങളിൽ ദിലീപിനെ സംശയത്തിന് നിലനിർത്തിക്കൊണ്ടുള്ള മാധ്യമങ്ങളുടെ ചില ചോദ്യം ചെയ്യലിൽ ഞാൻ പ്രതികരിച്ചിട്ടുണ്ട് ആയിരുന്നു. ഇപ്പോൾ കുറിപ്പ് എഴുതാൻ കാരണം ഞാൻ പ്രതികരിച്ചു കാര്യങ്ങൾ വിഷ്വൽ അല്ലാതെ എൻറെ ശബ്ദം മാത്രമായി ഇന്നു ഞാൻ പറയുന്ന അഭിപ്രായമെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ഒരുപാടു പേർ എന്നെ അനുകൂലിച്ചും പ്രതികൂലിച്ചും ഒക്കെ രംഗത്തു വരികയും ചെയ്തു. അതു കൊണ്ടാണ് ചില നല്ല വാക്കുകളും വളരെ മോശമായി, മറ്റുചിലർ അസഭ്യ വർഷങ്ങളും എന്നിൽ ചൊരിയുന്നത് അസ്വസ്ഥനായതു കൊണ്ടുമാണ്. ആരാണ് കുറ്റക്കാരൻ ആരാണ് നിരപരാധിയെന്ന് വേർതിരിച്ച് അറിയാൻ ഇവിടെ പോലീസ് ഉണ്ട്. നിയമമുണ്ട്.

കോടതിയുണ്ട്, അവരുടെ ജോലി അവർ ചെയ്യട്ടെ. നിങ്ങളെ പോലെ എനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളും ഉണ്ട്. പക്ഷേ അതൊന്നും മറ്റുള്ളവരുടെ മേൽ കെട്ടി ഏൽപ്പിക്കാൻ ഉള്ളതല്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യ ബോധ്യം എനിക്കുണ്ട്. പുതിയ പ്രസ്താവനകളുമായി ഒരിക്കലും ഞാൻ വരില്ല ഈ കുറിപ്പ് കണ്ടതിനുശേഷം അന്ന് സത്യം തിരിച്ചറിയാതെ പോയ ലാലിന് അഭിപ്രായം തിരുത്തിയിരിക്കുന്നു എന്ന തലക്കെട്ട് പോയി വീണ്ടും ഈ വാർത്തകൾ കുത്തിതിരിപ്പ് ഉണ്ടാകരുത് എന്ന് വിനീതമായി അഭ്യർത്ഥിച്ചു കൊണ്ട്. യഥാർത്ഥ കുറ്റവാളി അതാരായാലും ശിക്ഷിക്കപ്പെടട്ടെ ഇരയ്ക്ക് നീതി ലഭിക്കട്ടെ എന്ന് പ്രാർത്ഥനകളുമായി എന്നു പറഞ്ഞു കൊണ്ടായിരുന്നു ലാൽ ഈ കുറിപ്പ് പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടാണ് ഈ ഒരു കുറിപ്പ് വൈറൽ മാറിയത്. ആളുകളെല്ലാം ഇത് ഏറ്റെടുക്കുകയും ചെയ്തു.

Scroll to Top