Entertainment

ഞാൻ ലാലേട്ടന്റെ കൂടെയോന്നായിരുന്നു അപ്പോൾ ചിന്ത..! ലാലേട്ടനെ കണ്ടു പഠിക്കാൻ നിൽക്കരുത് എന്ന് ലാൽ ജോസ് പറഞ്ഞു – രേഷ്മ അന്ന രാജൻ |Lal Jose said don’t stay to learn from Lalettan

ഞാൻ ലാലേട്ടന്റെ കൂടെയോന്നായിരുന്നു അപ്പോൾ ചിന്ത..! ലാലേട്ടനെ കണ്ടു പഠിക്കാൻ നിൽക്കരുത് എന്ന് ലാൽ ജോസ് പറഞ്ഞു – രേഷ്മ അന്ന രാജൻ |Lal Jose said don’t stay to learn from Lalettan

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അഭിനേത്രിയാണ് അന്നാ രേഷ്മ രാജൻ. അങ്ങനെ പറയുന്നതിലും കൂടുതൽ അങ്കമാലി ഡയറീസിലെ ലിച്ചി എന്ന് പറഞ്ഞാൽ ആണ് താരത്തെ പ്രേക്ഷകർ കൂടുതൽ ഓർമ്മിക്കുക. അത്രത്തോളം സ്വീകാര്യതയായിരുന്നു ഈ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. നടൻ മോഹൻലാലിനൊപ്പം വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ അഭിനയിക്കുവാനും താരത്തിന് സാധിച്ചിരുന്നു. മോഹൻലാലിനോപ്പമുള്ള അനുഭവങ്ങളെ കുറിച്ചൊക്കെ ഇപ്പോൾ തുറന്നു പറയുകയാണ് അന്ന്. താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.

വാക്കുകൾ ഇങ്ങനെ… ലാൽ ജോസ് സാർ ഒരിക്കൽ തന്നെ വെറുതെ വിളിച്ച് പറയുകയായിരുന്നു. ലാലിനൊപ്പം ഒരു സിനിമയുണ്ടായെന്ന്. അപ്പോഴും എനിക്ക് അത് മോഹൻലാലാണ് എന്ന് മനസ്സിലായിരുന്നില്ല. ലാലിന്റെ ചിത്രം എന്നാണ് അദ്ദേഹം പറയുന്നത്. പിന്നീട് ആരോ വിളിച്ചപ്പോഴാണ് ലാലേട്ടന്റെ കൂടെയാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞത്. അപ്പോൾ ഞാൻ വല്ലാതെ ആയി പോയിരുന്നു. ഞാനോ ലാലേട്ടന്റെ കൂടെയോ എന്നായിരുന്നു അപ്പോൾ ചിന്തിച്ചിരുന്നത് ലാലേട്ടൻ നമ്മളോട് വളരെ ചിരിച്ചു കളിച്ച വർത്തമാനം പറഞ്ഞിരിക്കും. എന്നാൽ അദ്ദേഹം പെട്ടെന്ന് ആക്ഷൻ പറഞ്ഞാൽ കഥാപാത്രമായി മാറും. അങ്ങനെ ഒരു സീൻ ഷൂട്ട് ചെയ്യുന്നതിനിടയിൽ ഞാനാകെ എക്സൈറ്റഡ് ആയിപ്പോയി. പെട്ടെന്ന് ഞാൻ വാ പൊളിച്ച് പോയിരുന്നു.

ലാലേട്ടൻ അടക്കമുള്ള പലരും എന്നോട് ഡയലോഗ് പറയാൻ മുഖം കൊണ്ട് കാണിക്കുന്നുണ്ട്. എങ്കിലും എനിക്ക് പറയാൻ പറ്റാത്ത ഒരു അവസ്ഥ വന്നു. ആ സമയത്ത് ലാൽ ജോസ് സർ എന്നോട് പറഞ്ഞു. അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് തന്നെ കഥാപാത്രമായി മാറുമെന്നും അദ്ദേഹത്തിനുള്ള കഴിവുണ്ട് എന്നും പറഞ്ഞു. ലാലേട്ടൻ ചിരിച്ചുകൊണ്ട് വർത്തമാനം പറയുകയാണ്. എങ്കിലും കരയേണ്ട സീൻ ആണെങ്കിൽ അദ്ദേഹം കരയും. നമുക്ക് എക്സ്പ്രഷൻ മാറുമ്പോഴേക്കും ലാലേട്ടൻ അഭിനയിച്ചു തുടങ്ങിയിട്ടുണ്ടാവും എന്നും ലാൽ ജോസ് പറഞ്ഞുവെന്നാണ് അന്ന രാജൻ പറയുന്നത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു.
Story Highlights: Lal Jose said don’t stay to learn from Lalettan

ഞാൻ ലാലേട്ടന്റെ കൂടെയോന്നായിരുന്നു അപ്പോൾ ചിന്ത..! ലാലേട്ടനെ കണ്ടു പഠിക്കാൻ നിൽക്കരുത് എന്ന് ലാൽ ജോസ് പറഞ്ഞു – രേഷ്മ അന്ന രാജൻ |Lal Jose said don’t stay to learn from Lalettan

Most Popular

To Top