പ്രതീക്ഷ നഷ്ടപ്പെട്ട തിയേറ്റർ ഉടമകളുടെ മനസ്സിലേക്ക് പ്രതീക്ഷയുടെ പൊൻ കിരണവും ആയി എത്തിയ ചിത്രമാണ് ആറാട്ട് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

അത്രമേൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാലിൻറെ മികച്ച ചിത്രങ്ങളിലൊന്നാണ് എന്നാണ് അറിയുന്നത്. മരയ്ക്കാർ എന്ന ചിത്രം വലിയ ഹൈപ്പ് പോലെ വന്നിട്ട് വലിയ പ്രതീക്ഷകൾ സമ്മാനിക്കാത്ത പോയത് കൊണ്ട് തന്നെ അമിത പ്രതീക്ഷയുടെ ഭാരം ഇല്ലാതെയാണ് ഓരോ മോഹൻലാൽ ആരാധകരും തിയേറ്ററിലെത്തിയത്. എന്നാൽ അവിടെ ഇതുവരെ കാത്തിരുന്നത് ഒരു പാൽപായസം തന്നെയായിരുന്നു. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തന്നെയായിരുന്നു തീയേറ്ററിൽ നടന്നത്. ആ പഴയ എനർജിയൊടെ ലാലേട്ടൻ അഴിഞ്ഞാടുക ആയിരുന്നു ചിത്രത്തിൽ എന്നാണ് മനസ്സിലാകുന്നത്.ആറാട്ട് എന്ന ചിത്രത്തിനെ കുറിച്ച് ലാലേട്ടൻ പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. ആറാട്ട് സ്വീകരിച്ചവർക്ക് എല്ലാം നന്ദി പറഞ്ഞു ആയിരുന്നു ലാലേട്ടൻ എത്തിയത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ലാലേട്ടൻ സംസാരിച്ചത്. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ്.

” ആറാട്ട് സിനിമയിലെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും നന്ദി. ഒരു സാധാരണ സിനിമ എന്ന് ആണ് സിനിമയെക്കുറിച്ച് നമ്മൾ പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ് വലിയ അവകാശവാദങ്ങളൊന്നും പറയുന്നില്ല. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരിക്കും, പേര് തന്നെ ഒരു ഉത്സവാന്തരീക്ഷം വച്ചിട്ടാണ് ഞങ്ങൾ ഇട്ടിരിക്കുന്നത്.. അത് വളരെ അധികം ആളുകളിലേക്ക് എത്തി.. രണ്ടുകൈയും നീട്ടി എല്ലാവരും സ്വീകരിച്ചു. ഒരുപാട് സന്തോഷം. ഒരുപാട് നന്ദി. കോവിഡ് മഹാമാരി ഒക്കെ കഴിഞ്ഞ് തിയേറ്ററുകൾ വീണ്ടും ഉണർന്നു പ്രവർത്തിക്കേണ്ട സമയം ആണ്. ഈ സമയത്തേക്ക് എന്നെ ഇഷ്ടപ്പെടുന്ന മലയാള സിനിമ ഇഷ്ടപ്പെടുന്ന നിങ്ങൾക്കുവേണ്ടി ഞങ്ങൾ തയ്യാറാക്കി ഇരിക്കുകയാണ് ഇങ്ങനെയൊരു ചിത്രം..
വളരെയധികം നല്ല റിപ്പോർട്ടുകളാണ് കിട്ടുന്നത്..ഒരുപാട് പേർക്ക് നന്ദിപറയാനുണ്ട്. എ ർ റഹ്മാനോട് പ്രത്യേകം നന്ദി പറയുന്നു. ഏറ്റവും കൂടുതൽ രൂക്ഷ അവസ്ഥയിൽ കോവിഡ് നിൽക്കുന്ന സമയത്താണ് ഞങ്ങൾ ഇത് ഷൂട്ട് ചെയ്തത്. പക്ഷേ ഈശ്വര കൃപ കൊണ്ട് ആ സിനിമ തീയേറ്ററിലെത്തി. ഒരുപാട് സന്തോഷം വളരെ നല്ല പ്രതികരണങ്ങൾ ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്.. ആറാട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം. സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുകയും അല്ലാതെ പ്രവർത്തിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി. കൂടുതൽ നല്ല സിനിമകളുമായി വീണ്ടും വരും”