ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന് ജനങ്ങളുടെ ഇടയിൽ ലഭിച്ച സ്വീകരണം വളരെ വലുതായിരുന്നു.

ചിത്രത്തിന് 3 ദിവസം കൊണ്ട് 18 കോടി അടുപ്പിച്ച് കളക്ഷൻ നേടാൻ സാധിച്ചു എന്നതും വിജയം തന്നെയാണ്. വലിയ വിജയത്തിലേക്ക് ആണ് ചിത്രം മുന്നേറിക്കൊണ്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം നിർവഹിച്ച ചിത്രത്തിൻറെ രചന ഉദയകൃഷ്ണ ആണ്. റിലീസ് ദിവസം ആളുകളുടെ റിവ്യൂ ചോദിച്ചു കൊണ്ടുള്ള ഒരു കലാപരിപാടി കാണാറുണ്ട്. ആ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ മോഹൻലാലിൻറെ ഒരു കട്ട ഫാൻ ആയ ആരാധകനായിരുന്നു.

ആറാട്ട് എന്ന ചിത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇതിനോടകം തന്നെ വലിയ രീതിയിൽ ട്രോളുകൾ ലഭിക്കുകയും ചെയ്തു.ലാലേട്ടൻ ഇതിൽ ആറാടുകയാണ് എന്ന ഒരു പ്രത്യേക രീതിയിൽ ആയിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിൻറെ ആ ഒരു രീതിയും സംസാരവും വളരെപ്പെട്ടെന്നു തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ കൊച്ചുവർത്തമാനം എന്ന യൂട്യൂബ് ചാനലിൽ വന്ന അഭിമുഖമാണ് വൈറലാകുന്നത്. സന്തോഷ് വർക്കി എന്നാണ് അദ്ദേഹത്തിൻറെ പേര്. എൻജിനീയറാണ് ഇദ്ദേഹം. ഐഐടിയിൽ വരെ പി എച്ച് ചെയ്യാനുള്ള യോഗ്യത നേടിയ വ്യക്തി കൂടിയാണ്..
ജെആർആർ, നെറ്റ്, ഗേറ്റ് തുടങ്ങിയ ദേശീയതലത്തിലുള്ള പരീക്ഷകളിലൊക്കെ വിജയിച്ച ഈ മനുഷ്യൻ ഇപ്പോൾ എറണാകുളത്തെ പിഎച്ച്ഡി ചെയ്യുകയാണ്. തന്റെ പ്രായമായ അച്ഛനുമമ്മയും നോക്കാൻ വേണ്ടിയാണ് അദ്ദേഹം ഐഐടി സ്വപ്നം പോലും തിരസ്കരിച്ച നാട്ടിൽ നിൽക്കുന്നത്. രണ്ടു പുസ്തകങ്ങളും രചിച്ചിട്ടുണ്ട് ഈ എഴുതുക്കാരൻ. അദ്ദേഹം അതിൽ ഒരെണ്ണം എഴുതിയത് മോഹൻലാലിനെ കുറിച്ചാണ്. ചെറുപ്പം മുതൽ തന്നെ മോഹൻലാൽ എന്ന നടന്റെ ആരാധകനായിരുന്നു ഈ മനുഷ്യൻ. അടുത്ത കാലങ്ങളായി മോഹൻലാൽ ചിത്രങ്ങൾക്കെതിരെ ഉണ്ടാകുന്ന സൈബർ ആക്രമണത്തിൽ വലിയ വേദന അനുഭവിക്കുന്ന ഒരു ആരാധകൻ കൂടിയാണ്. തനിക്കെതിരെ ഇപ്പോഴുണ്ടാകുന്ന ട്രോളുകൾ തമാശ ആയി മാത്രമേ കാണുന്നുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്..