കഴിഞ്ഞ ദിവസമായിരുന്നു മുംബൈയിൽ ലതാ മങ്കേഷ്കർക്ക് അന്ത്യാഞ്ജലി അർപ്പിക്കുവാൻ എത്തിയ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ സാമൂഹിക മാധ്യമങ്ങൾ മുഴുവൻ ചർച്ചചെയ്തത്. ശിവാജി പാർക്കിലെത്തിയ താരം ലതാ മങ്കേഷ്കർക്ക് വേണ്ടി ദുആ പ്രാർത്ഥന എടുക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുന്നു.

ഇന്ത്യയുടെ വാനമ്പാടി ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഷാരൂഖിന്റെ മാനേജർ പൂജയും അദ്ദേഹത്തിനൊപ്പം കൈ കൂപ്പി നിൽക്കുന്ന വൈറൽ ചിത്രത്തിൽ കാണാം. ഷാരുഖിന്റെ ഏറ്റവും വിജയകരമായ പല സിനിമകളിലും ലതാ മങ്കേഷ്കറുടെ ശബ്ദം മനോഹരമായിട്ടുണ്ട്. ഷാരുഖിന്റെ മാനേജർ പൂജാ അന്ത്യോപചാരം അർപ്പിക്കുന്ന ചിത്രത്തിനുള്ള സാമൂഹികമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നത്..

ലതാമങ്കേഷ്കര്‍ പുഷ്പാഞ്ജലി അർപ്പിക്കുകയും ദുആ എടുത്തശേഷം അവരുടെ പാദങ്ങളിൽ തൊട്ടു നമസ്കരിക്കുകയും ചെയ്തു. കൈകൂപ്പി പൂജയും കൈകളുയർത്തി ഷാരൂഖു നിൽക്കുന്ന ചിത്രത്തെ മതേതര ഇന്ത്യയുടെ ചിത്രം എന്നാണ് ആരാധകർ അടക്കം വിശേഷിപ്പിച്ചത്.. അതേസമയം ഷാറൂഖാന് ചിത്രം ചൂണ്ടിക്കാട്ടി ചില മോശം കാരണങ്ങളും സാമൂഹികമാധ്യമങ്ങളിൽ ഉണ്ടായിരുന്നു. ദുആ ചെയ്തതിനു ശേഷം മൃതദേഹത്തിലേക്ക് ഊതുന്നുണ്ട് ഷാറൂഖ്.
അതിന് ലതാ മങ്കേഷ്കറുടെ മൃതദേഹത്തിൽ തുപ്പി എന്ന പ്രചരണം ചിലർ നടത്തുകയാണുണ്ടായത്. മുംബൈ പാർക്കിൽ അന്തിമോപചാരം ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ബോളിവുഡ് താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കുകയും ഉണ്ടായിരുന്നു. ഇത്തരത്തിൽ ഒക്കെ ചിന്തിക്കുവാൻ സാധിക്കുന്ന ഒരു വൈകൃതത്തിന് അടിമകളായി നമ്മുടെ രാജ്യം മാറിപ്പോയല്ലോ എന്ന് ചിന്തിച്ചു പോകുന്നു.