ചുവപ്പ് കുർത്തയും കട്ടതാടിയുമാണ് ദിലീപ്. ചുവന്ന സാൽവാറിൽ ജിമ്മുക്ക അണിഞ്ഞു സുന്ദരിയായി കാവ്യ.|Latest pictures of Kavya and Dileep|

നടൻ ദിലീപിന്റെയും കുടുംബത്ത്തിന്റെയും വിശേഷങ്ങൾ അറിയാൻ സോഷ്യൽ മീഡിയയ്ക്കു വലിയ താല്പര്യമാണ്. കുറച്ചുകാലങ്ങളായി വലിയതോതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു കുടുംബം തന്നെയാണ് ദിലീപിന്റെ.. സോഷ്യൽ മീഡിയയിൽ പോലും സജീവമല്ലെങ്കിലും ഇവർക്ക് പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങ്ങേണ്ടതായി വരാറുണ്ട്. ചില ഫാൻസ് പേജുകളിൽ ആണ് ഇവരുടെ ചിത്രങ്ങളും മറ്റും എത്താറുള്ളത്. എന്നാൽ ഇവരുടെ പുതിയ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയ്ക്കു ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ഇപ്പോൾ വീണ്ടും ദിലീപിന്റെ ഒരു പുതിയ ചിത്രമാണ് സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

ചിത്രം ദിലീപിന്റെ ഫാൻസ് പേജുകളിലൂടെ തന്നെയാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിൽ ദിലീപിനെയും കാവ്യയെയും മാത്രം ആണ് കാണാൻ സാധിക്കുന്നത്. മഹാലക്ഷ്മിയും മീനാക്ഷിയും ഒന്നും തന്നെ ചിത്രങ്ങളിലില്ല. അതുകൊണ്ടുതന്നെ ചിത്രം വലിയ തോതിൽ ശ്രദ്ധ നേടുകയും ചെയ്യുന്നു. ജിമിക്കി കമ്മൽ ഒക്കെ അണിഞ്ഞു മലയാളി മങ്കയായി ആണ് ചിത്രത്തിൽ കാവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ദിലീപ് കട്ട താടി ഒക്കെ വെച്ചാണ് ചിത്രങ്ങളിൽ ഉള്ളത്. അടുത്ത കാലത്ത് ഉള്ള ചിത്രം ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ വൈറൽ ആയി മാറുകയും ചെയ്തു. മഹാലക്ഷ്മി എവിടെ എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. ദിലീപിന്റെ ചിത്രത്തിന് മികച്ച പിന്തുണയുമായാണ് ചിലർ എത്തിയിരിക്കുന്നത്. മുഖത്ത് വിഷാദഭാവം ആണല്ലോ എന്തുപറ്റി എന്നൊക്കെയാണ് ദിലീപിനെ സ്നേഹിക്കുന്നവർക്ക് കമന്റുകളിലൂടെ ചോദിച്ചു കൊണ്ടിരിക്കുന്നത്.

ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തിലാണ് രണ്ടുപേരും എത്തിയിരിക്കുന്നത്. ദിലീപിന്റെ മുഖത്തെ താടി വളരെ കട്ടിയുള്ളതായതിനാൽ മുഖത്ത് വിഷാദ ഭാവമാണ് വിളിച്ച് ഓതുന്നത്. ഇപ്പോൾ നേരിടുന്ന ചില പ്രശ്നങ്ങൾ ആണ് ഇത്തരത്തിലുള്ള വിഷാദത്തിന് കാരണം എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ടായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും ഫാൻസ് പേജിലൂടെയാണ് ഈ ചിത്രം വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസ് മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സുപ്രീം കോടതിയിൽ മുൻഭാര്യയ്ക്കും അതിജീവിതയ്ക്കും എതിരായി ആണ് ദിലീപ് ഹർജി നൽകിയിരിക്കുന്നത്. അതിജീവിത നൽകിയിരിക്കുന്ന അഭിമുഖത്തെ പോലും ദിലീപ് വിമർശിച്ചിട്ടുണ്ട്.

ഇത്തരത്തിൽ കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു അഭിമുഖം നൽകാൻ പാടില്ല എന്നാണ് ദിലീപ് പറഞ്ഞത്. പ്രശ്നങ്ങൾ എത്രത്തോളം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ആദ്യമായാണ് ദിലീപിന്റെ ഒരു ചിത്രം വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.
Story Highlights: Latest pictures of Kavya and Dileep
