വിശാൽ നായകൻ ആകുന്ന ലാത്തിയുടെ ടീസർ പോസ്റ്റർ റീലീസ് ചെയ്യുന്നത് മലയാളത്തിലെ സൂപ്പർ സ്റ്റാർ.

തമിഴ്‌ സിനിമ പ്രേക്ഷകരുടെ ഇടയിൽ നിരവധി ആരാധകരുള്ള യുവതാരമാണ് വിശാൽ. വിശാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ലാത്തി ഉടനെ ഉണ്ടാകുമെന്നാണ് അറിയുന്നത്.

അഞ്ചു ഭാഷകളിൽ ആയി കിടിലൻ റീലീസ് ആണ് ചിത്രം. ചിത്രത്തിന് പ്രേക്ഷകരുടെ ഇടയിൽ നിന്ന് വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്. വൈകുന്നേരം അഞ്ചുമണിക്ക് മലയാളത്തിലെ സൂപ്പർതാരമായ പൃഥ്വിരാജാണ് ചിത്രത്തിൻറെ പോസ്റ്റർ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്യുന്നത്. വളരെ ശക്തമായ ഒരു കഥാപാത്രത്തെ വിശാൽ അവതരിപ്പിക്കുന്ന ചിത്രം. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ മുപ്പത്തിരണ്ടാമത്തെ ചിത്രമാണ്.

കഴിഞ്ഞ വർഷമായിരുന്നു ഇതിൻറെ ടൈറ്റിൽ ടീസർ പുറത്തു വന്നത്. വിശാൽ തന്നെ യൂട്യൂബ് ചാനലിലൂടെ എത്തിയായിരുന്നു ആ ടീസറിന് പറ്റി പറഞ്ഞത്. അതുകൊണ്ട് തന്നെ വലിയ സ്വീകാര്യത ആയിരുന്നു ആരാധകരുടെ ഇടയിൽ നിന്നും ലഭിച്ചിരുന്നത്. തെലുങ്ക് തമിഴ് സിനിമകളുടെ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത നടി ആയ സൂനൈനയാണ് ലാത്തിയിൽ നായികാ ആയി എത്തുക. റാണ ആക്ഷൻ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ എ വിനോദ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബാലസുബ്രഹ്മണ്യം ബാലകൃഷ്ണതൊട്ട എന്നിവർ ചായഗ്രഹണം നിർവഹിക്കുമ്പോൾ രാജ സംഗീത സംവിധാനം നിർവഹിക്കുന്നു. ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് എം പി ശ്രീകാന്താണ്. ചിത്രത്തിൽ ആക്ഷന് മാത്രമല്ല വൈകാരിക മുഹൂർത്തങ്ങൾക്കും ഏറെ പ്രാധാന്യമുള്ളതാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചു കൊണ്ടിരിക്കുന്നത്. ആരാധകരെല്ലാം കാത്തിരിക്കുകയാണ് ആ വർണ്ണ വിസ്മയത്തിന് വേണ്ടി.

Leave a Comment