Entertainment

ബാലയുമായി ലീഗൽ ഡിവോഴ്സ് ആയോ..? അവസാനം ആ സത്യം തുറന്നു പറഞ്ഞു എലിസബത്ത്|Legal divorce with Bala..? Elizabeth finally told the truth

ബാലയുമായി ലീഗൽ ഡിവോഴ്സ് ആയോ..? അവസാനം ആ സത്യം തുറന്നു പറഞ്ഞു എലിസബത്ത്|Legal divorce with Bala..? Elizabeth finally told the truth

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു നടനാണ് ബാല. കുറച്ചു കാലങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ബാലെയെക്കുറിച്ചുള്ള ചില വാർത്തകളാണ് എന്നതാണ് സത്യം. ബാലയുടെ രണ്ടാമത്തെ ജീവിതവും വിവാഹമോചനത്തിന്റെ വക്കിലാണ് എന്ന തരത്തിലുള്ള വാർത്തകളായിരുന്നു പുറത്തു വന്നിരുന്നത്. ഇത്തരം വാർത്തകളോട് ബാല പ്രതികരിക്കുകയും ചെയ്തിരുന്നു. അതോടെ ഈ വാർത്തകൾ ആളുകൾ ഉറപ്പിക്കുകയാണ് ചെയ്തത്. എന്നാൽ ഇപ്പോൾ ബാലയുടെ ഭാര്യ എലിസബത്ത് ചില തുറന്നു പറച്ചിലുകൾ നടത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു എലിസബത്ത് സോഷ്യൽ മീഡിയയിലൂടെ ചില പോസ്റ്റുകൾ പ്രേക്ഷകർക്കും മുൻപിലേക്ക് പങ്കുവെച്ചത്. കുറച്ചുനാളുകളായി വീണ്ടും യൂട്യൂബിലും മറ്റു സോഷ്യൽ മീഡിയകളിലും ഒക്കെ തന്നെ സജീവ സാന്നിധ്യമാണ് എലിസബത്ത്.

അത്തരത്തിൽ താരം പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഒരാൾ നിയമപരമായി ബാലയുമായി വേർപിരിഞ്ഞൊ എന്ന് ചോദിച്ചിരുന്നത്. ചോദ്യത്തിന് താരം പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ലീഗിലി വേർപിരിഞ്ഞൊ എന്ന ഒരാൾ ചോദിച്ചപ്പോൾ താരം പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു എന്റെ അറിവിൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലന്ന്. അതോടെ ഇരുവരും തമ്മിൽ ഇതുവരെ വേർപിരിഞ്ഞിട്ടില്ല എന്നാണ് പ്രേക്ഷകരും മനസിലാകുന്നത്. അതോടൊപ്പം ഫേസ്ബുക്കിൽ താരം പങ്കുവെച്ച് ഒരു കുറിപ്പും ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു താരം പങ്കുവെച്ച് കുറിപ്പ് ഇങ്ങനെയായിരുന്നു. നെഗറ്റീവ് കമന്റുകൾ പറയുന്നവർക്ക് വേണ്ടി, ഇപ്പോൾ എന്തുവേണമെങ്കിലും പറയാം. ഞാനിപ്പോൾ അത് കാണും വർക്കിനിടയിലാണ് നിങ്ങൾ കമന്റ് ചെയ്യുന്നത് എങ്കിൽ ചിലപ്പോൾ ഞാൻ അത് കാണില്ല. അപ്പോൾ നിങ്ങളുടെ കമന്റ് വേസ്റ്റ് ആവുകയാണ് ചെയ്യുന്നത്.

ഇപ്പോൾ കുറച്ച് സമയം ഞാൻ ഇവിടെയുണ്ട്, നെഗറ്റീവ് കമന്റുകൾ വേണമെങ്കിൽ ഇതിനടിയിൽ പോസ്റ്റ് ചെയ്യാവുന്നതാണ്. എന്നാൽ പച്ചതെറിയാണ് കമന്റ് ചെയ്യുന്നത് എങ്കിൽ ഞാൻ ബ്ലോക്ക് ആക്കും എന്നും താരം പറയുന്നുണ്ടായിരുന്നു. ഇതിന് താഴെയാണ് ഒരാൾ താരത്തോട് ലീഗൽ വിവാഹമോചനം നടന്നൊ എന്ന് ചോദിച്ചതും. ഇല്ലന്ന് മറുപടി താരം നൽകിയതും.

ബാലയുമായി ലീഗൽ ഡിവോഴ്സ് ആയോ..? അവസാനം ആ സത്യം തുറന്നു പറഞ്ഞു എലിസബത്ത്|Legal divorce with Bala..? Elizabeth finally told the truth

Most Popular

To Top