Entertainment

ഈ കൈകളിൽ എന്നും സുരക്ഷിതയാണ്.. പ്രണയം നിറഞ്ഞ ചിത്രങ്ങളുമായി എം ജി ശ്രീകുമാറും ലേഖയും|lekha and m g sreekumar’s vacation trip photos|

ഈ കൈകളിൽ എന്നും സുരക്ഷിതയാണ്.. പ്രണയം നിറഞ്ഞ ചിത്രങ്ങളുമായി എം ജി ശ്രീകുമാറും ലേഖയും|lekha and m g sreekumar’s vacation trip photos|

മലയാളികൾക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു ഗായകനാണ് എംജി ശ്രീകുമാർ. മലയാളികളുടെ എവർഗ്രീൻ ഫേവറിറ്റിൽ നിന്നും എംജി ശ്രീകുമാറിന്റെ സ്വരം ഉണ്ടാകും. പതിറ്റാണ്ടുകളായി ഗാനരംഗത്ത് സജീവമായി നിൽക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഗാനങ്ങളെ പോലെ തന്നെ ഹൃദ്യമാണ് സംസാരവും. ഇപ്പോൾ ഫ്ലവേഴ്സ് ടോപ് സിംഗറിന്റെ വിധികർത്താക്കളിൽ ഒരാളായ എംജി ശ്രീകുമാർ മാറിയിരിക്കുന്നു. കുരുന്നുഗായകർക്ക് വഴികാട്ടുന്ന പ്രിയങ്കരനായ ഒരു ജഡ്ജ് ആണ് അദ്ദേഹം.

കുട്ടികൾക്കൊപ്പം ഉള്ള രസകരമായ എംജി ശ്രീകുമാറിന്റെ സംഭാഷണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ പാട്ട് വേദിയിൽ എംജി ശ്രീകുമാറിനെ പിറന്നാൾ ആഘോഷത്തിൽ സജീവമായി പങ്കെടുക്കാറുണ്ട് ലേഖ ശ്രീകുമാർ. ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ലേഖ. ഈ കൈകളിൽ ഞാൻ സുരക്ഷിതയാണ് എന്നാണ് ശ്രീകുമാറിന് ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്ന പാട്ടിന്റെ വരികൾക്കൊപ്പം എംജി ശ്രീകുമാറും മനോഹര ചിത്രങ്ങൾ പങ്കു വച്ചിട്ടുണ്ട്. 1988 തൈക്കാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വച്ചായിരുന്നു ശ്രീകുമാറും ലേഖയും കണ്ടുമുട്ടുന്നത്.

പിന്നീട് നീണ്ടകാലം നിലനിന്ന ഒരു പ്രണയം. അതിനുശേഷം ഒട്ടേറെ സംഗീതപരിപാടികളിൽ വീണ്ടും ഇവർ തമ്മിൽ കണ്ടു. അങ്ങനെയാണ് ഈ പ്രണയം ശക്തമായത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവർ വിവാഹിതരായത്. ഏതൊരു ചടങ്ങിലും ഭാര്യ ലേഖയ്ക്ക് ഒപ്പമാണ് ശ്രീകുമാർ എത്തുക. ലേഖക്കൊപ്പം ഒട്ടേറെ പരസ്യ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. പിന്നണിഗായകൻ എന്നതിനുപുറമേ റിയാലിറ്റി ഷോകളിൽ ഒക്കെ സജീവ സാന്നിധ്യമാണ് എംജി ശ്രീകുമാർ. അതോടൊപ്പം തന്നെ ലേഖയുമായുള്ള ചിത്രങ്ങളും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ലേഖ മുൻപ് വിവാഹിതയും ഒരു മകളുടെ അമ്മയും കൂടിയാണ്.

പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ഇവരുടെ ബന്ധം വലിയതോതിലുള്ള ഒരു വിമർശനത്തിന് ഇരയാകാറുണ്ട്. എന്നാൽ ഇവർ ഇതിനെ ഒന്നും ഒട്ടും തന്നെ ഗൗനിക്കാതെ ആണ് മുൻപോട്ടു പോകുന്നത്. അടുത്ത സമയത്ത് ലേഖ അമേരിക്കയിലേക്ക് എത്തിയപ്പോഴും വലിയതോതിലുള്ള വിമർശനങ്ങൾ ആയിരുന്നു ഏൽക്കേണ്ടി വന്നിരുന്നത്. ഇരുവരെയും മാതൃകാ ദമ്പതിമാർ എന്നാണ് സംഗീതലോകത്ത് ഉള്ളവർ വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ എംജിയേക്കാൾ കൂടുതൽ സജീവമായി ഇരിക്കുന്നതും ലേഖയാണ്.


Story highlights- lekha and m g sreekumar’s vacation trip photos

To Top