ആ രഹസ്യം പഠിച്ചത് മോഹൻലാലിൽ നിന്നാണ്, തുറന്നു പറഞ്ഞു ലെന.

ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമായിരുന്നു ലെന.

പിന്നീട് മികച്ച ഒരുപിടി ചിത്രങ്ങളിൽ താരം എത്തുകയും ചെയ്തിരുന്നു. സിനിമാ ഷൂട്ടിംഗിനിടയിൽ വലിയ ഡയലോഗുകൾ പറയുന്നത് പല താരങ്ങൾക്കും വലിയ രീതിയിൽ തന്നെ ബുദ്ധിമുട്ടാകുന്ന ഒരു കാര്യമാണ്. അതിനെ ചങ്കൂറ്റത്തോടെ നേരിട്ട് ഒരു താരമായിരുന്നു ലെന. താരത്തിന്റെ അവസാനം ഇറങ്ങിയ മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിലെ പ്രകടനം വളരെ മികച്ചതായിരുന്നു. എല്ലാവരും ചോദിച്ചു എങ്ങനെയാണ് ഇത്രയും വലിയ ഡയലോഗുകൾ ഒക്കെ അസാധാരണമായി പറയുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ലെന.

വളരെയധികം ദൈർഘ്യമുള്ള ഡയലോഗുകളും മനഃപാഠം ചെയ്തു പഠിക്കുന്നതിന് മുന്നിലാണ് പൃഥ്വിരാജും സിദ്ദിഖും മോഹൻലാലും എന്ന് പറയുന്നു ലെന. എനിക്ക് വളരെ അധികം പ്രയാസമുള്ള കാര്യമായിരുന്നു. അത്തരം ഡയലോഗുകൾ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. മോഹൻലാലിൽ നിന്നാണ് അങ്ങനെ നീളമുള്ള ഡയലോഗുകൾ ഈസിയായി പഠിക്കാനുള്ള രഹസ്യം പഠിച്ചെടുത്തത്. 2012 റിലീസ് ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലെ ഇരുവരും ഒരുമിച്ചു അഭിനയിച്ചിരുന്നു. തനിക്ക് ഒരുപാട് വാചകങ്ങൾ നേടാൻ ഉള്ള ഡയലോഗുകൾ ഉണ്ടായിരുന്നു.

ഡയലോഗ് ഈസി ആയി പഠിക്കാനുള്ള വഴി ലാലേട്ടൻ പറഞ്ഞുതന്നിരുന്നു. അങ്ങനെയാണ് താൻ ഇങ്ങനെയുള്ള ഡയലോഗുകൾ ഒക്കെ വളരെ പെട്ടെന്ന് പറയാൻ പഠിച്ചത് എന്നാണ് പറയുന്നത്. വളരെ പെട്ടെന്നായിരുന്നു ഈ വാക്കുകൾ സോഷ്യൽ മാധ്യമങ്ങൾ മുഴുവൻ ഏറ്റെടുത്തിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആണ് ലെന. തന്റെ പ്രിയപ്പെട്ട ചിത്രങ്ങളും വിഡിയോകളുമൊക്കെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

Leave a Comment

Your email address will not be published.

Scroll to Top