Entertainment

ബുൾബുൾ ആയെത്തി സീതയായി നിലനിൽക്കുന്ന മൃണാൾ, ഒരിക്കൽ സംവിധായകർ ബോളിവുഡ് സിനിമയ്ക്ക് ചേരാത്ത മുഖം എന്നുപറഞ്ഞ് തിരിച്ചയച്ച പെൺകുട്ടി. |life story of mrinaal takhur

ബുൾബുൾ ആയെത്തി സീതയായി നിലനിൽക്കുന്ന മൃണാൾ, ഒരിക്കൽ സംവിധായകർ ബോളിവുഡ് സിനിമയ്ക്ക് ചേരാത്ത മുഖം എന്നുപറഞ്ഞ് തിരിച്ചയച്ച പെൺകുട്ടി. |life story of mrinaal takhur

ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ ഏറ്റവും മികച്ച ഒരു പ്രണയകാവ്യം ആയി മാറിയിരിക്കുകയാണ് ഇന്ന് സീതാരാമം. അത്തരത്തിൽ ശ്രദ്ധ നേടിയ താരമാണ് മൃണാൾ താക്കൂർ. രാമിന്റെ സ്വന്തമായ പ്രിൻസസ് നൂർജഹാൻ ആയി എത്തിയ പെൺകുട്ടിയെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് പ്രേക്ഷകരെല്ലാം ഒരേപോലെ പറഞ്ഞത് ആയിരുന്നു. ആ പെൺകുട്ടി മലയാളി പ്രേക്ഷകർക്ക് പോലും സുപരിചിതയായ ഒരു ഹിന്ദി സീരിയൽ നടി ആയിരുന്നു. മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത ഒരുക്കിയ ഒരു ഹിന്ദി സീരിയൽ ആണ് കുങ്കുമ് ഭാഗ്യ. ഏഷ്യാനെറ്റിൽ പിൽക്കാലത്ത് സംപ്രേഷണം ചെയ്ത കസ്തൂരിമാൻ സീരിയൽ കുങ്കുമ് ഭാഗ്യ എന്ന സീരിയലിന്റെ മലയാളം റീമേക്ക് ആയിരുന്നു. ഇതിലെ ബുൾബുൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മൃണാൾ ആണ്.

ഈ കഥാപാത്രത്തിന് മുൻപ് തന്നെ സിനിമയിലേക്കുള്ള അവസരം തേടിയെത്തിയിരുന്നു. അതിനുവേണ്ടി മൃണാൾ സിനിമയിൽ നിന്നും പിൻമാറുകയും ചെയ്തിരുന്നു. ശേഷമാണ് സീതാരാമതിലേക്ക് എത്തുന്നത്. വീണ്ടും സീതയായി ഉള്ള മൃണാളിന്റെ തിരിച്ചുവരവ് പ്രേക്ഷകരേയും അമ്പരപ്പിച്ചിരുന്നു. ഒരുകാലത്ത് വേദനകൾ അനുഭവിക്കേണ്ടി വന്ന ഒരു നടിയായിരുന്നു മൃണാൾ. എന്നാൽ ബോളിവുഡ് ആയിരുന്നു തരത്തിന്റെ സ്വപ്നം. ആ സ്വപ്നത്തിലേക്ക് എത്തുമ്പോൾ എല്ലാം തന്നെ മൃണാളിന് നേരിടേണ്ടിവന്നത് വലിയ തോതിലുള്ള അവഹേളനങ്ങൾ ആയിരുന്നു എന്നതാണ് സത്യം. പലപ്പോഴും പലരും ഓഡിഷനിൽ മൃണാളിനോട് പറഞ്ഞ കാര്യം എന്നത് സീരിയൽ താരങ്ങൾക്ക് നല്ലത് സീരിയൽ രംഗം തന്നെയാണ്.

മിനിസ്ക്രീനിലെ മുഖം ബോളിവുഡിന് ചേരില്ല. ബോളിവുഡ് സിനിമക്ക് ചേരാത്ത മുഖം ആണ്. അതുകൊണ്ട് ഓഡിഷനിൽ എത്തേണ്ട എന്ന്. വലിയതോതിലുള്ള അവഹേളനങ്ങൾ നേരിട്ടതിനുശേഷമാണ് മൃണാൾ ഇന് സീതാരാമത്തിലെ പോലെ ഒരു വലിയ ഓഫർ ലഭിച്ചത്. ആത്മഹത്യയെപ്പറ്റി വരെ ചിന്തിച്ചിരുന്നു ഒരുകാലത്ത്.

അത്രത്തോളം ആഗ്രഹിച്ച പ്രൊഫഷണൽ നിന്നും ഇത്രത്തോളം അവഗണനകൾ നേരിടേണ്ടി വന്നപ്പോൾ.
Story Highlights: life story of mrinaal takhur

ബുൾബുൾ ആയെത്തി സീതയായി നിലനിൽക്കുന്ന മൃണാൾ, ഒരിക്കൽ സംവിധായകർ ബോളിവുഡ് സിനിമയ്ക്ക് ചേരാത്ത മുഖം എന്നുപറഞ്ഞ് തിരിച്ചയച്ച പെൺകുട്ടി. |life story of mrinaal takhur

Most Popular

To Top