Entertainment

സോഷ്യൽ മീഡിയയിൽ വൈറൽ ആയി വിജയ് ദേവരകൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം ലൈഗറിന്റെ ട്രൈലർ!!

പ്രമുഖ സംവിധായകൻ പൂരി ജഗന്നാഥ്‌ യുവനടൻ വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ലൈഗർ. അനന്യ പാണ്ഡേ ആണ് നായികാവേഷത്തിൽ എത്തുന്നത്.

ബോളിവുഡ് സംവിധായകൻ കരൻ ജോഹറും നടി ചാർമി കൗറും ചേർന്നാണ് നിർമ്മിക്കുന്ന ചിത്രമാണ്. 5 ഭാഷകളിൽ പാൻ ഇന്ത്യൻ റീലീസായി ചിത്രം ഓഗസ്റ്റ് 25നു തീയേറ്ററുകളിലെത്തും. മുഴുനീള ആക്ഷൻ എന്റെർടൈനറായി ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ ഒരു കിക്ക് ബോക്സറായാണ് വിജയ് ദേവരകൊണ്ടയെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രൈലർ 5 ഭാഷകളിലായി റിലീസ് ചെയ്ത് മണിക്കൂറിനകം ഇന്റർനെറ്റിൽ റെക്കോർഡുകൾ തീർക്കുകയാണ് ചിത്രം. ട്രൈലർ എത്തിയതോടെ ചിത്രത്തിന്റെ പ്രതീക്ഷകൾ വീണ്ടും വർധിക്കുക ആണ് എന്നാണ് പ്രേക്ഷകർ അഭിപ്രായപെടുന്നത്.

അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ലൈഗർ – സാലാ ക്രോസ് ബ്രീഡ് എന്ന ടാഗ് ലൈനോടെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഒരു ചായക്കടക്കാരനില്‍നിന്നു ലാസ്‌വെഗാസിലെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാംപ്യനിലേക്കെത്താന്‍ അഹോരാത്രം കഷ്ടപ്പെടുന്ന യുവാവിന്റെ കഥയാണ് ലൈഗർ. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൻ ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്നൊരു പ്രേത്യേകതയും ചിത്രത്തിന് ഉണ്ട്.

ചിത്രത്തിന്റെ അൻപതു ശതമാനത്തിലധികം യു എസ് ലാണ് ചിത്രീകരിച്ചത്. പുറത്ത് വന്നു അൽപ സമയത്തിനുള്ളിൽ തന്നെ ചിത്രത്തിന്റെ ട്രൈലർ വൈറൽ മാറിയിരിക്കുകയാണ്. അനന്യ പാണ്ഡേ നായിക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ രമ്യാ കൃഷ്ണനും ഒരു പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ വാർത്താ പ്രചരണം – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ ആണ്.

To Top
$(".comment-click-14892").on("click", function(){ $(".com-click-id-14892").show(); $(".disqus-thread-14892").show(); $(".com-but-14892").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });