ബാല പറഞ്ഞതെല്ലാം കള്ളമാണ്, യഥാർത്ഥ സത്യം ഇതാണ്, ബാലയ്ക്കെതിരെ ലൈൻ പ്രൊഡ്യൂസർ ആയ വിനോദ് മംഗലത്ത്|Line Producer Vinodh Mangalath against Actor bala

ബാല പറഞ്ഞതെല്ലാം കള്ളമാണ്, യഥാർത്ഥ സത്യം ഇതാണ്, ബാലയ്ക്കെതിരെ ലൈൻ പ്രൊഡ്യൂസർ ആയ വിനോദ് മംഗലത്ത്|Line Producer Vinodh Mangalath against Actor bala

നടൻ ബാല കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദനെതിരെ ഗുരുതരമായ ഒരു ആരോപണവുമായി രംഗത്ത് വന്നിരുന്നത്. ഷെഫീക്കിന്റെ സന്തോഷങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ച തനിക്ക് യാതൊരു പ്രതിഫലവും നൽകിയിരുന്നില്ല ഉണ്ണി മുകുന്ദൻ എന്നാണ് താരം പറഞ്ഞത്. തനിക്ക് മാത്രമല്ല പടത്തിലെ അണിയറ പ്രവർത്തകരിൽ പലർക്കും പ്രതിഫലം നൽകിയിട്ടില്ല ഉണ്ണി മുകുന്ദൻ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ബാല രംഗത്തെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഇതാ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ ആയ വിനോദ് മംഗലത്ത് എന്ന വ്യക്തി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഒരു അണിയറ പ്രവർത്തകർക്കും പ്രതിഫലം നൽകിയിട്ടില്ല എന്ന ബാലയുടെ പ്രസ്താവന തീർത്തും തെറ്റാണ് എന്നാണ് അദ്ദേഹം പറയുന്നത്. സ്ത്രീകൾ എല്ലാവർക്കും പ്രതിഫലം നൽകിയിട്ടുണ്ട് എന്ന് ബാല പറയുന്നു. ബാല ഫോണിൽ വിളിച്ച് ക്യാമറമാന് 7 ലക്ഷം രൂപയാണ് നൽകിയത്. എല്ലാവർക്കും പണം കൊടുത്തിട്ടുണ്ട്. ഒന്നാമത്തേ കാര്യം ഇത് ഉണ്ണിമുകൻ അല്ല നിർമ്മാണം ചെയ്തത്.

ഈ സിനിമയിൽ ആദ്യം ബാലയുടെ കഥാപാത്ര മനോജ് കെ ജയന് വേണ്ടി മാറ്റിവെച്ചതാണ്. എന്നാൽ മനോജേട്ടൻ ആ സമയത്ത് യുകെയിൽ ആയതുകൊണ്ടാണ് ബാലെ ചിത്രത്തിലേക്ക് വിളിക്കുന്നത്. ബാലയെ കുറിച്ച് പറഞ്ഞതും ഉണ്ണിമുകനാണ്. അപ്പോൾ ഉണ്ണി മുകുന്ദൻ പറഞ്ഞത് ഇങ്ങനെയാണ്, ബാല തന്റെ സുഹൃത്താണ് തനിക്ക് വേണ്ടി പെയ്മെന്റ് ഇല്ലാതെ അയാൾ ചെയ്തു തരും എന്ന്. മേപ്പടിയാൻ എന്ന സിനിമയുടെ വിജയത്തിന്റെ ആഘോഷങ്ങൾക്ക് വന്ന സമയത്ത് ബാല ഉണ്ണിമുകനെ കെട്ടിപ്പിടിച്ചുകൊണ്ട് പറയുന്നത്, എന്റെ സുഹൃത്താണ് എന്റെ സ്വന്തം വീട്ടിൽ സിനിമ ചെയ്യുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്, അതുകൊണ്ട് ഞാൻ പ്രതിഫലം വാങ്ങില്ല എന്നാണ്. ഒരിക്കൽ ബാല ചെയ്ത ഒരു സിനിമയിൽ പ്രതിഫലം വാങ്ങാതെ ഉണ്ണിമുകുന്ദൻ അഭിനയിച്ചിട്ടുണ്ട്. അതിന് ബാല തിരിച്ചു നൽകുന്ന നന്ദി ആയിരുന്നു എന്ന് ആണ് പറഞ്ഞത്. ഷൂട്ട്‌ കഴിഞ്ഞു പോകുന്നതിനു മുൻപും ചോദിച്ചു പ്രതിഫലം തരണ്ടേന്ന് അപ്പോൾ ബാല പറഞ്ഞിരുന്നത് പ്രതിഫലം ആവശ്യമില്ലന്നാണ് എന്ന തരത്തിലൊക്കെയാണ് അദ്ദേഹം സംസാരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ പ്രേക്ഷകരിലും ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ്.Story Highlights: Line Producer Vinodh Mangalath against Actor Bala