ലിനി സ്വർഗത്തിൽ ഇരുന്ന് ഇത് കണ്ടു സന്തോഷിക്കുന്നുണ്ടാകും.. സജേഷും പ്രതിഭയും വിവാഹിതരായി.|Lini’s husband Sajesh got married

ലിനി സ്വർഗത്തിൽ ഇരുന്ന് ഇത് കണ്ടു സന്തോഷിക്കുന്നുണ്ടാകും.. സജേഷും പ്രതിഭയും വിവാഹിതരായി.|Lini’s husband Sajesh got married

മലയാളികൾ എന്നും ഒരു നൊമ്പരത്തോടെ മാത്രം ഓർമിക്കുന്ന പേരാണ് ലിനി എന്നുള്ളത്. നിപ്പ പ്രതിരോധത്തിന്റെ ഇടയിലായി അകാലമരണം നേരിടേണ്ടി വന്ന ലിനിയുടെ അവസ്ഥ ഓരോരുത്തർക്കും വലിയ വേദനയാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ലിനിയുടെ ഭർത്താവായ സജേഷ് വിദേശത്തു നിന്നും ജോലി ഉപേക്ഷിച്ച് മക്കൾക്ക് വേണ്ടി നാട്ടിലേക്ക് എത്തുകയും ചെയ്തിരുന്നു. അടുത്ത സമയത്താണ് സജേഷ് വിവാഹിതനാവാൻ പോവുകയാണ് എന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നത്. കൊയിലാണ്ടി സ്വദേശിനിയായ പ്രതിഭയാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്നും തന്റെ അച്ഛന്റെയും ലിനിയുടെ അമ്മയുടെയും നിർബന്ധത്തിനു വഴങ്ങിയാണ് താൻ മറ്റൊരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാൻ തയ്യാറായത് എന്ന് ഒക്കെ തന്നെ സജേഷ് പറഞ്ഞിരുന്നത്.

ലിനിയുടെ ബന്ധുക്കൾ കൂടിച്ചേർന്നാണ് വിവാഹം ഉറപ്പിച്ചത് എന്നും വടകര ലോകനാർകാവ് ക്ഷേത്രത്തിൽ വച്ച് താൻ വിവാഹിതനാകും ഉടനെ എന്നുമായിരുന്നു അറിയിച്ചിരുന്നത്. ഇപ്പോഴിതാ സജേഷ് വിവാഹിതനായിരിക്കുകയാണ്. പ്രതിഭയും സജേഷും വിവാഹിതരായ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ സജീഷ് തന്നെ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. വളരെ സന്തോഷത്തോടെയാണ് സജേഷ് ഈയൊരു വാർത്ത സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്. കുഞ്ഞുങ്ങൾക്ക് ഇനിയെങ്കിലും അമ്മയുടെ സ്നേഹം ആവോളം ലഭിക്കട്ടെ എന്നും നിങ്ങളുടെ ദാമ്പത്യ ജീവിതം നന്നായി മുന്നോട്ടു പോകട്ടെ എന്നും ആ കുഞ്ഞുങ്ങളെ സ്വന്തം മക്കളെ പോലെ തന്നെ സ്നേഹിക്കാൻ പ്രതിഭയ്ക്ക് കഴിയട്ടെ എന്നുമൊക്കെയാണ് ആളുകൾ കമന്റുകളിലൂടെ അറിയിച്ചിരിക്കുന്നത്.

ഇളയമകന് ലിനിയെ കണ്ട ഓർമ്മ പോലും ഇല്ല എന്നും സജേഷ് പറഞ്ഞിരുന്നു. മക്കളുടെ ഭാവിയെ മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. ഞാനും മക്കളും പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കാൻ പോകുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പ്രതിഭയുമായുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ എല്ലാവർക്കും സജീഷ് പരിചയപ്പെടുത്തിക്കൊടുത്തത്. ഈ വാർത്ത എങ്ങനെയാണ് സമൂഹത്തോട് പങ്കുവയ്ക്കുന്നത് എന്ന ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു എന്നും എന്നാൽ പിന്നീട് പങ്കുവെച്ചപ്പോൾ എല്ലാവരിൽനിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത് എന്നും സജേഷ് പറഞ്ഞിരുന്നു.
Story Highlights:Lini’s husband Sajesh got married