Entertainment

ആരെയും അമ്പരപ്പിക്കുന്ന യോഗാഭ്യാസവുമായി 55കാരിയായ ലിസി.| Lisy as a 55-year-old astounding yoga video |

ആരെയും അമ്പരപ്പിക്കുന്ന യോഗാഭ്യാസവുമായി 55കാരിയായ ലിസി.| Lisy as a 55-year-old astounding yoga video |

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് ലിസി. നിരവധി മികച്ച മലയാള സിനിമകളുടെ ഭാഗമായി ലിസി മാറിയിട്ട് ഉണ്ടായിരുന്നു. പ്രിയദർശൻ-മോഹൻലാൽ-ലിസി കൂട്ടുകെട്ട് മലയാളികൾക് ഒരിക്കലും മറക്കാൻ സാധിക്കാത്ത മനോഹരമായ ഒരു കൂട്ടുകെട്ടായിരുന്നു. പിന്നീട് ലിസി പ്രിയദർശനും പ്രണയിച്ച ജീവിതത്തിലും ആ കൂട്ടുകെട്ട് തുടർന്നനു. നിർഭാഗ്യവശാൽ കുറച്ചു കാലങ്ങൾക്കു മുൻപേ ഇരുവരും വിവാഹമോചിതരാവുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളിൽ എല്ലാം സജീവ സാന്നിധ്യമാണ് ലിസി.

ലിസിയുടെ വിശേഷങ്ങളൊക്കെ ആരാധകർ അറിയുന്നത്. സോഷ്യൽ മീഡിയയിലൂടെ തന്നെയാണ്. അന്താരാഷ്ട്ര യോഗദിനത്തിൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ലിസി. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 55 കാരിയായ ലിസി ആരെയും അമ്പരപ്പിക്കുന്ന യോഗാഭ്യാസം ആണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഫേസ്ബുക്കിൽ ലിസി പങ്കുവെച്ച് വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയിരിക്കുക ആണ്. കളരി പരിശീലിക്കുന്ന ഒരു വീഡിയോയും അടുത്തകാലത്ത് പങ്കുവച്ചിട്ടുണ്ടായിരുന്നു ലിസി. യോഗ അഭ്യസിക്കേണ്ടത് അത്യാവശ്യം ആണെന്ന് ലിസി പറഞ്ഞിരുന്നു. ആയോധന കലാ പരിശീലനങ്ങൾക്കൊപ്പം കളരി, യോഗ പോലുള്ളവ പരിശീലിക്കുന്നതിന്റെ ആവിശ്യകതയെക്കുറിച്ചും ലിസി പറഞ്ഞു. എല്ലാവരും പഠിച്ചിരിക്കേണ്ട ഒന്നാണ് കളരി.

ഇത് മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണം നൽകാൻ സഹായിക്കും. കളരിയിൽ രണ്ട് ഭാഗങ്ങളാണുള്ളത് എന്നും ലിസി ഓർമപ്പെടുത്തുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നുമാണ് കളരി അഭ്യസിച്ചത് എന്നും പറയുന്നുണ്ടായിരുന്നു. മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഒരു താരം തന്നെയാണ് ലിസി.മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ലിസി. ലിസിയുടെ മകൾ കല്യാണി പ്രിയദർശൻ ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമയിലുമൊക്കെ സജീവ സാന്നിധ്യമാണ്. അമ്മയുടെ ഫോട്ടോകോപ്പി ആണ് മകൾ എന്നാണ് ആരാധകർ പറയാറുള്ളത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കല്യാണി പ്രിയദർശൻ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം കുഞ്ഞാലിമരയ്ക്കാർ, ബ്രോ ഡാഡി, ഹൃദയം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഭാഗമായി കല്യാണി മാറുകയും ചെയ്തിരുന്നു.

ഏറ്റവും അടുത്ത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലാണ് കല്യാണി പ്രേക്ഷകരുടെ മുൻപിൽ എത്തിയത്. മികച്ച പ്രകടനമായിരുന്നു പ്രണവ് മോഹൻലാലിനൊപ്പം താരം കാഴ്ച വച്ചിരുന്നത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു. ചിത്രത്തിന് ആരാധകരിൽ നിന്നും വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. ജനപ്രിയ ചിത്രം എന്ന സംസ്ഥാന ബഹുമതി നേടിയാണ് ചിത്രം നിലനിൽക്കുന്നത്.
Story Highlights:Lisy as a 55-year-old astounding yoga video

Most Popular

To Top