ചുവപ്പഴകിൽ കിടിലൻ ലുക്കിൽ ലിയോണ , ഇത് അഴകിന്റെ ദേവതയൊന്ന് പ്രേക്ഷകർ.|Liyona Lishoy new Photoshoot viral

ചുവപ്പഴകിൽ കിടിലൻ ലുക്കിൽ ലിയോണ , ഇത് അഴകിന്റെ ദേവതയൊന്ന് പ്രേക്ഷകർ.|Liyona Lishoy new Photoshoot viral

സിനിമ ലോകത്ത് തന്റേതായ ഇടം നേടാൻ സാധിച്ച ഒരു കലാകാരിയാണ് ലിയോണ ലിഷോയി. ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രം മുതലാണ് താരത്തെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. ടെലിവിഷൻ സിനിമ രംഗത്ത് സജീവ സാന്നിധ്യമായ നടൻ ലിഷോയിയുടെ മകൾ കൂടിയാണ് ലിയോണ. 2018 കലികാലം എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറ്റം നടത്തുന്നത്. പിന്നീട് ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിലെ വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. തമിഴിലും താരം മികച്ച പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളത്. മലയാളവും തമിഴും കടന്ന് കന്നട സിനിമയിലേക്കും താരത്തിന്റെ സാന്നിധ്യം എത്തിയിരുന്നു. ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയത്.

മായാനദി എന്ന ചിത്രത്തിലെ സമീറ എന്ന കഥാപാത്രവും താരത്തിന് വലിയൊരു കരിയർ ബ്രേക്കാണ് സമ്മാനിച്ചിരുന്നത്. കലികാലം, ജവാൻ ഓഫ് വെള്ളിമല, നോർത്ത് 24 കാതം, ഒന്നും ഒന്നും മൂന്ന്, റോസാപ്പൂക്കാലം, ആൻ മരിയ കലിപ്പിലാണ്, 12 ത് മാൻ എന്നീ ചിത്രങ്ങളെല്ലാം താരത്തിന്റെ ശ്രദ്ധ നേടിയ സിനിമകളിൽ ചിലതു മാത്രമാണ്. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം സജീവമായ ലിയോണ പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും ആരാധകർ വലിയ ഇഷ്ടത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ അത്രത്തോളം സജീവമാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച പുതിയൊരു ഫോട്ടോ ഷൂട്ട് ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഈ ഫോട്ടോഷൂട്ടിൽ അല്പം ഗ്ലാമർസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള ഒരു ഗൗൺ ഒക്കെ ധരിച്ചു കൊണ്ടാണ് താരം എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

മികച്ച കമന്റുകൾ ആണ് താരത്തിന്റെ ഈ ഒരു ചിത്രത്തിന് ലഭിച്ചിരുന്നത്. നിരവധി ആളുകളാണ് താരത്തെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളുമായി എത്തിയിരുന്നത്. താരത്തിന്റെ ഓരോ ചിത്രങ്ങളും നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെയും ഒരു ചിത്രവും വളരെ വേഗം ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.
Story Highlights: Liyona Lishoy new Photoshoot viral