എംപുരാന്റെ തിരക്കഥ പൂർത്തിയായി ഷൂട്ടിങ് ഉടനെ ആരംഭിക്കുമെന്നും അറിയിച്ചു പൃഥ്വിരാജ് സുകുമാരൻ.

എംപുരാന്റെ തിരക്കഥ പൂർത്തിയായി ഷൂട്ടിങ് ഉടനെ ആരംഭിക്കുമെന്നും അറിയിച്ചു പൃഥ്വിരാജ് സുകുമാരൻ.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം മലയാള സിനിമയിൽ തന്നെ വലിയൊരു തരംഗമായിരുന്നു സൃഷ്ടിച്ചത്. നടന വിസ്മയം മോഹൻലാൽ നായകനായ ഈ ചിത്രം വലിയ സ്വീകാര്യതയോടെയാണ് ആരാധകർ ഓരോരുത്തരും ഏറ്റെടുത്തിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് എല്ലാവരും ഒരേപോലെ കാത്തിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞപ്പോൾ യാതൊരു അപാകതയും ഉണ്ടാകാതെ അദ്ദേഹം ആ സിനിമ ചിത്രീകരിച്ചു എന്ന് പറയുന്നതാണ് സത്യം.അതിന് ഉദാഹരണമായിരുന്നു ലൂസിഫർ. ചിത്രത്തിന്റെ രണ്ടാം ഭാഗം എംപുരാനു വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്.

അടുത്ത കാലത്തായിരുന്നു മുരളി ഗോപി ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത് എന്ന് പറഞ്ഞിരുന്നത്. തിരക്കഥ പൂർത്തിയായതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടനെ ആരംഭിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകരും. അബ്രഹാം ഖുറേഷിയുടെ ജീവിതം ആയിരിക്കും ഒരുപക്ഷെ രണ്ടാം ഭാഗത്തിൽ പറയുന്നത്. മുരളി ഗോപിയുടെ തന്നെ ചില അഭിമുഖങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ചിത്രത്തിൽ മൂന്നാം ഭാഗം ഉണ്ടാകുവാനുള്ള സാധ്യത കാണുന്നുണ്ട് എന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഓരോരുത്തരും ചിത്രത്തിനുവേണ്ടി വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

മോഹൻലാലിനൊപ്പം രണ്ടാംഭാഗത്തിൽ ഒരു മുഴുനീള വേഷത്തിൽ തന്നെ പൃഥ്വിരാജ് ഉണ്ടായിരിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.. ലൂസിഫറിന്റെ ആദ്യ ഭാഗത്ത് ചെറിയൊരു വേഷത്തിൽ മാത്രമായിരുന്നു പൃഥ്വിരാജ് സുകുമാരൻ എത്തിയിരുന്നത്. അതുകൊണ്ടുതന്നെ ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ് ചിത്രത്തിൽ എങ്ങനെയാണ് താരങ്ങൾ എത്തുന്നത് എന്ന് അറിയാൻ വേണ്ടി.

ഇന്ദ്രജിത്ത് സുകുമാരൻ, ശിവദ, ബൈജു, കലാഭവൻ ഷാജോൺ മഞ്ജുവാര്യർ, ടോവിനോ തോമസ് തുടങ്ങിയ ഒരു വലിയ നിര തന്നെയായിരുന്നു ആദ്യ ഭാഗത്ത് ഉണ്ടായിരുന്നത്. രണ്ടാമത്തെ ഭാഗത്ത് ആരാണ് പ്രത്യേകമായി എത്തുന്നത് എന്നാണ് ആരാധകരും കാത്തിരിക്കുന്നത്. വിവേക് ഒബ്രോയ് അടക്കമുള്ള വമ്പൻ താരങ്ങളെ അണിനിരത്തി കൊണ്ടായിരുന്നു ആദ്യഭാഗം ഒരുങ്ങിയിരിക്കുന്നത്. രണ്ടാം ഭാഗത്തിലും ഏതെങ്കിലുമൊരു അന്യഭാഷ താരം എത്തുമോ എന്നാണ് ആരാധകർ ആവേശത്തോടെ ചോദിച്ചു കൊണ്ടിരിക്കുന്നത്.

Leave a Comment