മാധവിന്റെ ചിത്രത്തിന് അമൃതയുടെ മറുപടി, മാധവിന്റെ പ്രതികരണം കേട്ട് കൈയടിച്ച് സോഷ്യൽ മീഡിയ, |Madhav Gopi Sundhar and Amritha Suresh

മാധവിന്റെ ചിത്രത്തിന് അമൃതയുടെ മറുപടി, മാധവിന്റെ പ്രതികരണം കേട്ട് കൈയടിച്ച് സോഷ്യൽ മീഡിയ, |Madhav Gopi Sundhar and Amritha Suresh

സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള ഒരു വ്യക്തിയാണ് അമൃത സുരേഷ്. അതിന് കാരണം അമൃതയുടെ ജീവിതം തന്നെയായിരുന്നു. നടൻ ബാലയുമായുള്ള വിവാഹമോചനവും തുടർന്നുള്ള ജീവിതവും ഒക്കെ അമൃതയെ കൂടുതലായും വാർത്തകളിൽ നിറച്ചു നിർത്തുകയായിരുന്നു ചെയ്തത് എന്നതാണ് സത്യം. ഇപ്പോൾ ഗോപി സുന്ദറുമായി അമൃത ലിവിങ് ടുഗതർ ബന്ധത്തിലാണ്. ഇതിന്റെ പേരിലാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഇപ്പോൾ അമൃത നേരിടേണ്ടതായി വരുന്നത്. സോഷ്യൽ മീഡിയയിൽ വലിയ സൈബർ ആക്രമണങ്ങളാണ് അമൃതയ്ക്ക് നേരിടേണ്ടതായി വന്നു കൊണ്ടിരിക്കുന്നത്. അതേസമയം ഗോപി സുന്ദറിന്റെ ആദ്യഭാര്യയായ പ്രിയയുടെ വിശേഷങ്ങളും സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പ്രിയക്ക് രണ്ട് മക്കളാണ് ഉള്ളത്. ഇതിൽ മൂത്ത ആളായ മാധവ് ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അമ്മയ്ക്കൊപ്പമുള്ള ചില ചിത്രങ്ങളുമായി എത്താറുണ്ട് ഇപ്പോൾ മാധവ്. പങ്കു വച്ചിരിക്കുന്ന പുതിയൊരു ചിത്രമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. നിരവധി ആളുകൾ ആയിരുന്നു ഈ ചിത്രത്തിന് കമന്റുകളുമായി എത്തിയിരുന്നത്.

പലരും വ്യത്യസ്തമായ കമന്റുകൾ പങ്കുവെച്ച സമയത്ത് അതിൽ മറ്റൊരു പ്രതികരണം കൂടി ശ്രദ്ധ നേടിയിരിക്കുന്നു എന്നതാണ് സത്യം. ആ പ്രതികരണം എന്നത് ഗോപി സുന്ദർ ഭാര്യയുടെ ചിത്രത്തിന് ലൈക്ക് ചെയ്തിരിക്കുന്ന അമൃത സുരേഷിന്റെ പ്രതികരണമാണ്. മാധവ് ഗോപി സുന്ദറിനെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്ന അമൃത ഈ ചിത്രം ലൈക്ക് ചെയ്യുകയായിരുന്നു ചെയ്തത്. ഇതിനു മുൻപ് മാധവ് പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയും അമൃത അതേപോലെ തന്നെ തന്റെ സ്റ്റോറി ആക്കി മാറ്റിയിരുന്നു. എന്നാൽ അമൃതയെ തിരിച്ച് പിന്തുടരുന്നില്ല എന്നതാണ് സത്യം.

അച്ഛന്റെ ഒരു സ്വഭാവങ്ങളും താൻ അനുകരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും തിരികെ അച്ഛൻ തങ്ങളിലേക്ക് വരാതിരിക്കുന്നതാണ് നല്ലത്, അതുതന്നെയാണ് സന്തോഷം എന്നും ഒക്കെ ആയിരുന്നു മാധവ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. ഈ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മാധവിന്റെ ഈ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടി ആയിരുന്നു സോഷ്യൽ മീഡിയ നൽകിയത്. ഇപ്പോൾ അമൃതയുടെ ഈ പ്രതികരണത്തിന് മാധവിൽ നിന്നും യാതൊരു പ്രതികരണങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല.
Story Highlights: Madhav Gopi Sundhar and Amritha Suresh