Entertainment

മലയാള സിനിമ ഇന്നുവരെ കാണാത്ത ഒരു പുത്തൻ സിനിമ അനുഭവമാണ് മഹാവീര്യർ.|Mahaveeryar is a new cinematic experience that Malayalam cinema. Review |

മലയാള സിനിമ ഇന്നുവരെ കാണാത്ത ഒരു പുത്തൻ സിനിമ അനുഭവമാണ് മഹാവീര്യർ.|Mahaveeryar is a new cinematic experience that Malayalam cinema. Review |

നിവിൻ പോളി പ്രധാനവേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് മഹാവീര്യർ. വലിയ ആരാധകവൃന്ദം ആയിരുന്നു ഈ ചിത്രത്തിന് വേണ്ടി കാത്തിരുന്നത്. ചിത്രത്തെ കുറിച്ച് വളരെ മികച്ച അഭിപ്രായങ്ങൾ തന്നെയാണ് എല്ലായിടത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത കാലത്ത് ഇത്രത്തോളം പൊട്ടിച്ചിരിക്കാൻ സാധിച്ച ഒരു സിനിമ തീയേറ്ററിൽ കാണാൻ സാധിച്ചിട്ടില്ല എന്നാണ് പലരും പറയുന്നത്. ഇപ്പോഴിതാ ഒരു സിനിമ ഗ്രൂപ്പിൽ ഈ ചിത്രത്തെക്കുറിച്ച് വരുന്ന ഒരു റിവ്യൂകൾ ആണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഈ റിവ്യൂകളിൽ പറയുന്നത് ഇങ്ങനെയാണ്.

” തിരക്കഥയാണ് താരം”പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് സംവിധാനവും ചെയ്യ്തിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ വരുന്ന ഒരു നിവിൻ പോളി ചിത്രമായതുകൊണ്ട് തന്നെ നിവിൻ പോളി ആരാധകർ വലിയ പ്രതീക്ഷയിലാണ് ഈ ചിത്രത്തിനുവേണ്ടി കാത്തിരുന്നത്. അതുപോലെതന്നെ നിവിൻ പോളി – എബ്രിഡ് ഷൈൻ കൂട്ടുകെട്ടും, ചിത്രത്തിൻറെ ടീസർ ഉണ്ടാക്കിയ പ്രതീക്ഷകൾ കൊണ്ടും വളരെ ആകാംക്ഷയോടെ തന്നെയാണ് മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം ഈ ചിത്രത്തിന് വേണ്ടി കാത്തിരുന്നത്.

പക്ഷേ പ്രതീക്ഷകൾക്കും ആകാംക്ഷയ്ക്കുമൊക്കെ മുകളിൽ നിൽക്കുന്നതാണ് ഈ ചിത്രത്തിൻറെ ഔട്ട്പുട്ട് എന്ന് ഷോ കണ്ടിറങ്ങിയപ്പോൾ മനസ്സിലായി.
തിരക്കഥയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല് എന്ന് നിസംശയം പറയാം. മലയാള സിനിമയിൽ എന്നുമാത്രമല്ല ഒട്ടുമിക്ക ഇൻഡസ്ട്രീലും പരീക്ഷണ ചിത്രങ്ങൾ പാളാൻ പ്രധാന കാരണം ചിത്രത്തിൻറെ തിരക്കഥ പാളി പോകുന്നതാണ്. പക്ഷേ ഈ ചിത്രത്തിൻറെ തിരക്കഥയുടെ കാര്യത്തിൽ തിരക്കഥാകൃത്തും സംവിധായകനുമായ എബ്രിഡ് ഷൈൻ തന്റെ ജോലിയിൽ 100% നീതിപുലർത്തിയിരിക്കുന്നു. മലയാളഭാഷയുടെ പ്രശസ്ത സാഹിത്യകാരനായ എം മുകുന്ദൻറെ ഒരു നോവലിന്റെ ചലച്ചിത്രഭാഷ്യമാണ് എബ്രിഡ് ഷൈൻ ഈ സിനിമയിൽ ആവിഷ്കരിച്ചിട്ടുള്ളത്.

നർമ്മം കലർന സംഭാഷണങ്ങൾ സിനിമയിലെ സിറ്റുവേഷൻസ് അനുസരിച്ച് തന്നെ ഉപയോഗിച്ചിട്ടുണ്ട്. തിരക്കഥയ്ക്ക് പുറമേ നായിക നടനായി അഭിനയിക്കുന്ന നിവിൻ പോളി, മറ്റു പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ആസിഫ് അലി, മല്ലിക സുകുമാരൻ , ലാൽ , ലാൽ ജോസ് തുടങ്ങിയവരും മികച്ചതായി അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മലയാള സിനിമ ഇന്നുവരെ കാണാത്ത ഒരു പുത്തൻ സിനിമ അനുഭവമാണ് മഹാവീര്യർ.

സ്ഥിരം ഫോർമുലകൾ സൃഷ്ടിച്ച പാതയാണ് മലയാളത്തിലെ താരങ്ങളെല്ലാരും പിന്തുടർന്ന് വരുന്നത്. തന്റെ കംഫർട്ട് സോണിൽ തുടർച്ചയായി ബോക്സോഫീസ് ഹിറ്റുകൾ സൃഷ്ടിയ്ക്കാൻ കഴിയുന്ന നിവിൻ പോളി എന്ന നടൻ, അതിൽ നിന്നും വേറിട്ട വഴികളിൽ സഞ്ചരിച്ചു തുടങ്ങിയപ്പോളാണ് ആക്ഷൻ ഹീറോ ബിജുവും, മൂത്തോനും, കനകം കാമിനി കലഹവും പ്രേക്ഷകന് ലഭിച്ചത്. അതുകൊണ്ടു തന്നെ നിവിൻ പോളി എന്ന നിർമ്മാതാവിനെയും നടനേയും ഒരേപോലെ വിശ്വാസമാണ്. ഈ തവണയും ആ വിശ്വസം തെറ്റിയില്ല.”മഹാവീര്യർ” നീറ്റായ അവതരണം പിന്തുടരുന്ന, ലളിതമായ ഹ്യൂമറുകളാൽ സമ്പന്നമായ ഒരു പക്കാ സറ്റയർ പടമാണ്. ഇങ്ങനൊരു ചിത്രം സമ്മാനിച്ചതിന് എബ്രിഡ് ഷൈൻ – നിവിൻ പോളി – ആസിഫ് അലി കൂട്ടുകെട്ടിന് കൈയ്യടികൾ
Story Highlights:Mahaveeryar is a new cinematic experience that Malayalam cinema. Review

To Top
$(".comment-click-14936").on("click", function(){ $(".com-click-id-14936").show(); $(".disqus-thread-14936").show(); $(".com-but-14936").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });