റൗഡികളുടെ കഥ അല്ലാതിരുന്നിട്ടു കൂടി, ഒട്ടും മടിയില്ലാതെ , സന്തോഷത്തോടെ നിങ്ങൾ സിനിമയിൽ ക്ഷണിച്ചപ്പോൾ ആവശ്യം മോഹൻലാൽ സ്വീകരിച്ചു. അന്ന് താങ്കൾ ക്ഷണിച്ചപ്പോൾ അദ്ദേഹം റൗഡി ആയിരുന്നില്ലേ, അതോ നല്ലവനായ റൗഡി ആയതുകൊണ്ടായിരുന്നോ ക്ഷണം.? |Major Ravi against Adoor Gopalakrishnan

റൗഡികളുടെ കഥ അല്ലാതിരുന്നിട്ടു കൂടി, ഒട്ടും മടിയില്ലാതെ , സന്തോഷത്തോടെ നിങ്ങൾ സിനിമയിൽ ക്ഷണിച്ചപ്പോൾ ആവശ്യം മോഹൻലാൽ സ്വീകരിച്ചു. അന്ന് താങ്കൾ ക്ഷണിച്ചപ്പോൾ അദ്ദേഹം റൗഡി ആയിരുന്നില്ലേ, അതോ നല്ലവനായ റൗഡി ആയതുകൊണ്ടായിരുന്നോ ക്ഷണം.? |Major Ravi against Adoor Gopalakrishnan

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മാധ്യമങ്ങളിലെല്ലാം വളരെയധികം ശ്രദ്ധ നേടുന്ന ഒരു വാർത്ത എന്നത് അടൂർ ഗോപാലകൃഷ്ണൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ ഒരു പരാമർശമാണ്. അടൂർ ഗോപാലകൃഷ്ണൻ മോഹൻലാലിനെ കുറിച്ച് പറയുന്നത് മോഹൻലാലിനോടൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണത്തെക്കുറിച്ച് ആയിരുന്നു. മോഹൻലാലിനൊപ്പം സിനിമ ചെയ്യാത്തതിന്റെ പ്രധാന കാരണം അദ്ദേഹത്തിന് ഒരു ഗുണ്ട പരിവേഷമാണ് ഉള്ളത് എന്നും അത്തരത്തിൽ ഒരു സിനിമ ചെയ്യാൻ സാധ്യതയില്ല എന്നതും ആയിരുന്നു. ഇപ്പോൾ ഇതിനെക്കുറിച്ച് മേജർ രവി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയ പേജിലൂടെയാണ് മേജർ രവി ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. മേജർ രവി പങ്കുവച്ച കുറിപ്പ് ഇങ്ങനെ…ശ്രീ അടൂർ ഗോപാലകൃഷ്ണൻ, താങ്കളെപ്പറ്റി ഞാൻ നേരത്തേയിട്ട ഒരു പോസ്റ്റിൻ്റെ തുടർച്ചയായാണ് ഇതെഴുതുന്നത്.മലയാളികളുടെ പ്രിയതാരം ശ്രീ മോഹൻലാലിനെ ‘നല്ലവനായ റൗഡി‘ എന്ന് താങ്കൾ വിശേഷിപ്പിച്ചല്ലോ. മലയാളസിനിമയുടെ ആഗോള അംബാസിഡാർ ആയ താങ്കളുടെ ഓർമ്മ ഇപ്പൊഴും സജീവമാണെന്ന് കരുതിക്കോട്ടെ.

ആ ഓർമ്മയിലെ ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധയിൽപ്പെടുത്തുന്നു.കുറച്ചു വർഷങ്ങൾക്ക് മുമ്പ്, താങ്കൾ, ശ്രീ മോഹൻലാൽ എന്ന “നല്ലവനായ റൗഡിയെ” താങ്കളുടെ വീട്ടിലേക്ക് ക്ഷണിക്കുകയുണ്ടായി. ഒരുപാട് തിരക്കുകൾ ഉണ്ടായിരുന്നിട്ടും, മോഹൻലാൽ താങ്കളുടെ വസതിയിൽ വന്നു കാണുകയുണ്ടായി. അന്ന് ആലപ്പുഴയിൽ എന്തോ വെച്ച് ഷൂട്ട് ചെയ്യാനിരിക്കുന്ന താങ്കളുടെ സിനിമയുടെ കഥ പറയുകയും അതിൽ അഭിനയിക്കണമെന്ന ആഗ്രഹം അങ്ങ് പ്രകടിപ്പിക്കുകയും ചെയ്തു.റൗഡികളുടെ കഥ അല്ലാതിരുന്നിട്ടു കൂടി, ഒട്ടും മടിയില്ലാതെ , സന്തോഷത്തോടെ ആ ആവശ്യം ശ്രീ മോഹൻലാൽ സ്വീകരിച്ചു. കാതലായ ചോദ്യം ഇതാണ്. അന്ന് താങ്കൾ ക്ഷണിച്ചപ്പോൾ, അദ്ദേഹം റൗഡി ആയിരുന്നില്ലേ, അതോ നല്ലവനായ റൗഡി ആയതുകൊണ്ടായിരുന്നോ ക്ഷണം. ആ ചിത്രത്തിൽ പക്ഷേ മോഹൻലാൽ അഭിനയിച്ചില്ല. ഇതിൻ്റെ കാരണം എന്തെന്ന് ഈ ലോകത്ത് അങ്ങയ്ക്കും, ശ്രീ ലാലിനും ഇതെഴുതുന്ന എനിക്കും കുറച്ചാളുകൾക്ക് മാത്രം അറിയാം. പിന്നെ “അദ്ദേഹം വെറുമൊരു റൗഡിയല്ല, നല്ലവനായ റൗഡിയാണ്”. അതുകൊണ്ടാവാം അദ്ദേഹം അതിൽ നിന്ന് പിന്മാറിയത്.Story Highlights: Major Ravi against

Adoor Gopalakrishnan