ഈ ദുരന്ത നിവാരണ സേനയില്ലെങ്കിലും തലയിൽ ആൾതാമസം ഉള്ളവരെ നിയമിക്കൂ പിണറായി സഖാവെ, മേജർ രവി.

മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ മുകളിൽ എത്തിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. എയർ ലിഫ്റ്റ് ചെയ്തു കൊണ്ടു പോകാനായിരുന്നു തീരുമാനം. രണ്ടുപേർ ബാബുവിനെ കയർകെട്ടി രക്ഷിക്കുകയായിരുന്നു. 13 മണിക്കൂറിലധികം ആയി മലമ്പുഴയിലെ പാറ ഇടുക്കിൽ കുടുങ്ങിയ ബാബു കിടന്നത് 23കാരനായ ബാബുവിനെ സുരക്ഷിതനായി എത്തിക്കാനുള്ള. ശ്രമം എല്ലാവരും നടത്തി അവസാനം ഇന്ത്യൻ ആർമി തന്നെ നേരിട്ട് എത്തി.

ഇപ്പോൾ ഈ ദൗത്യത്തിന് ചില പാകപ്പിഴകൾ ചൂണ്ടിക്കാണിക്കുകയാണ് മേജർ രവി. ഫേസ്ബുക്ക് ലൈവിൽ കൂടിയാണ് അദ്ദേഹം ഇക്കാര്യം അറിയിക്കുന്നത്. ലൈവിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ബാബു മിഷൻ ചെയ്ത് യൂണിഫോമണിഞ്ഞ എല്ലാവർക്കും അഭിനന്ദനങ്ങൾ. നിങ്ങളെ പോലെ ഞാനും സന്തോഷവാനാണ് ഈ ദൗത്യം നടന്നതിൽ. പക്ഷെ ഒരു കാര്യം പിണറായി സർക്കാരിനോട് പറയാതിരിക്കാൻ വയ്യ.. യൂണിവേഴ്സിറ്റികളിലും മറ്റും യോഗ്യതയില്ലാത്ത പത്താം ക്ലാസ് പോലും പാസ്സാകാത്ത വരെ തിരുകി കയറ്റുന്നത് കാണുന്നു.

എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ പിണറായി സഖാവേ, പക്ഷേ ഈ ദുരന്ത നിവാരണ സേനയില്ലെങ്കിലും തലയിൽ ആൾതാമസം ഉള്ളവരെ നിയമിക്കൂ. കുറച്ചെങ്കിലും ബോധമുള്ളവരെ. ബാബു ഇരിക്കുന്നത് കണ്ടാൽ തന്നെ അറിയാം ഹെലികോപ്റ്റർ കൊണ്ടുവന്ന രക്ഷിക്കാൻ കഴിയില്ലെന്ന്. എന്നിട്ടും ആർമിയെ വിവരം അറിയിക്കാൻ വൈകി. ആ കൊച്ചു പയ്യൻ പാലക്കാട് ചൂട് വെള്ളം ഭക്ഷണം കഴിക്കാതെ എത്ര മണിക്കൂർ ആയിരിക്കുന്നു. അവൻറെ ഭാഗ്യം കൊണ്ട് മാത്രമാണ് പിടിച്ചു നിൽക്കാനായത്. തല കറങ്ങി വീണിരുന്നെങ്കിൽ, ഡ്രോൺ കണ്ടപ്പോൾ അവൻ വെള്ളം ചോദിക്കുന്നത് കണ്ടു.

കൊച്ചുപയ്യൻ അല്ലേ വിശപ്പും ദാഹവും കാണില്ലേ. ഹെലികോപ്റ്റർ അവൻറെ അടുത്തേക്ക് പറന്നു എത്താൻ കഴിയില്ല. കാരണം ഒരു മലയുടെ ചെരുവിലൂടെ ആണ് ഇരിക്കുന്നത്. എന്തിനാണ് ഹെലികോപ്റ്റർ വിളിച്ചത്. നേരിട്ട് ആർമിയെയോ നെവിയെയോ വിളിക്കണം. അതാണ് പറഞ്ഞത് കുറച്ചു വിവരവും ബോധവും ഉള്ളവരെ ഈ ദുരന്തനിവാരണ സേനയും നിയമിക്കാൻ പിണറായി സർക്കാർ ശ്രമിക്കണമെന്ന്. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയെയും പറഞ്ഞതല്ല. കമ്യൂണിസ്റ്റുകാർ ഈ ലൈവിലൂടെ എന്നെ തെറി വിളിക്കുന്നുണ്ടാകും. പക്ഷേ ഞാൻ അത് കാര്യമാക്കിയില്ല. ഇത്രയും പറഞ്ഞില്ലെങ്കിൽ എനിക്ക് സമാധാനം കാണില്ല. ഒരുപാട് കാര്യങ്ങൾ ഞാൻ സർക്കാരിനെ സഹായിച്ച വ്യക്തിയാണ്. ഇനിയെങ്കിലും സമയോചിതമായ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുക എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Leave a Comment