Entertainment

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇറക്കാൻ നോക്കിയതാണ്. പക്ഷെ ഒട്ടും വീര്യം ഉണ്ടായില്ല.മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളുടെ സിനിമയ്ക്ക് ആണ്‌ ഈ അവസ്ഥ എന്ന് ഓർക്കണം.|makal cinema negative Review

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇറക്കാൻ നോക്കിയതാണ്. പക്ഷെ ഒട്ടും വീര്യം ഉണ്ടായില്ല.മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളുടെ സിനിമയ്ക്ക് ആണ്‌ ഈ അവസ്ഥ എന്ന് ഓർക്കണം.|makal cinema negative Review

മലയാളസിനിമയിലേക്ക് വലിയൊരു ഇടവേളയ്ക്കു ശേഷം സത്യൻ അന്തിക്കാട് തിരിച്ചുവരവ് നടത്തിയ ചിത്രമാണ് മകൾ എന്ന ചിത്രം. മീരാ ജാസ്മിന്റെയും ജയറാമിന്റെയും ശക്തമായ തിരിച്ചുവരവ് എന്ന നിലയിൽ ആയതും ഈയൊരു ചിത്രം നേടിയിരുന്നത്. ഇത്രത്തോളം വലിയ ശ്രദ്ധയോടെ വന്ന ചിത്രം അത്രത്തോളം പ്രതീക്ഷ നൽകിയിരുന്നില്ല തിയേറ്ററുകളിൽ എന്നതാണ് സത്യം. ചിത്രം ബോക് സോഫീസിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയില്ല. ഓടിട്ടിയിൽ എത്തിയപ്പോഴും പ്രതീക്ഷിച്ചതു പോലെയുള്ള ഒരു വിജയമായിരുന്നില്ല ചിത്രത്തിന് നേടിയിരുന്നത്. അതോടെ ഭാഗ്യം നഷ്ടപ്പെട്ട നായകൻ എന്ന ഒരു പേര് വീണ്ടും ജയറാമിന് ലഭിക്കുകയായിരുന്നു. മീര ജാസ്മിൻ വളരെ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത് എന്നും. എന്നാൽ ജയറാമിന്റെ അഭിനയവും പ്രയാസങ്ങളും എല്ലാം പഴയ കഥാപാത്രങ്ങളോട് സാമ്യമുള്ള രീതിയിൽ ആയിരുന്നു എന്നതും ഒക്കെയാണ് ചിത്രത്തെക്കുറിച്ച് ഉയർന്നു കേട്ട ഏറ്റവും വലിയ ഒരു വിമർശനം. ഇപ്പോൾ ഒരു സിനിമ ഗ്രൂപ്പിൽ ചിത്രത്തെ കുറിച്ച് പറയുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്..

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇറക്കാൻ നോക്കിയതാണ്. പക്ഷെ ഒട്ടും വീര്യം ഉണ്ടായില്ല. അതാണ്‌ മകൾ എന്ന സത്യൻ അന്തിക്കാട് സിനിമയുടെ അവസ്ഥ. ജയറാം തിരിച്ചു വരവ് കിങ് ആയി തന്നെ തുടരും എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ കണ്ണൻ താമരക്കുളം സിനിമകളുടെ ഫാൻ എന്ന നിലയിൽ പറയുകയാണ് അതാണ്‌ ഇതിലും ഭേദം. വെറും സീരിയൽ നിലവാരം ഉള്ള കഥ. കയ്യിൽ ഉള്ള കഥ അങ്ങനെയാണ് എന്നാൽ അതിനെ എങ്ങനെ ഒക്കെ മികച്ചതാക്കാം എന്ന് നോക്കാതെ ഒരു സീരിയൽ പോലെ എടുത്തു വച്ചിരിക്കുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളുടെ സിനിമയ്ക്ക് ആണ്‌ ഈ അവസ്ഥ എന്ന് ഓർക്കണം. നസ്ലൻ മാത്രമാണ് സിനിമയിൽ അൽപ്പം എങ്കിലും രസകരമായ ഒരു കഥാപാത്രം അവതരിപ്പിച്ചത്.ആളുടെ കഥാഭാഗം ഒരു രസികൻ സ്കിറ്റ് പോലെ കണ്ടിരിക്കാമായിരുന്നു. ടി വി ചാനലുകളിലെ സീരിയലുകൾക്ക് ഈ ടൈപ്പ് കഥ ഒക്കെ വർക്ക്‌ ഔട്ട് ആകുമായിരിക്കും.സിനിമ എന്ന നിലയിൽ ചുരുക്കം ചില രംഗങ്ങൾ അല്ലാതെ ഒട്ടും entertain ചെയ്തില്ല. ഇത്തരം സിനിമകൾക്ക് ഇപ്പോൾ തിയറ്ററിൽ കാണാൻ ഉള്ള സ്കോപ് ഒന്നും ഇല്ലെങ്കിലും ചിലപ്പോഴൊക്കെ OTT യിൽ എങ്കിലും നന്നായിരിക്കും. എന്നാൽ ഇവിടെ അവസ്ഥ ദയനീയം തന്നെ ആയിരുന്നു.തൊണ്ണൂറുകളിൽ നിന്നും വണ്ടി കിട്ടാത്ത കഥയും കൂടി ആകുമ്പോൾ ശുഭം. തീരെ ഇഷ്ടപ്പെട്ടില്ല. പിന്നെ മലയാളത്തിലെ വൈകുന്നേരം ഉള്ള സീരിയലുകളുടെ കട്ട ഫാൻസിനു കണ്ട് നോക്കാൻ ഉള്ളത് ഉണ്ട്.
Story Highlights:makal cinema negative Review

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇറക്കാൻ നോക്കിയതാണ്. പക്ഷെ ഒട്ടും വീര്യം ഉണ്ടായില്ല.മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളുടെ സിനിമയ്ക്ക് ആണ്‌ ഈ അവസ്ഥ എന്ന് ഓർക്കണം.|makal cinema negative Review

Most Popular

To Top