Entertainment

പ്രതീക്ഷ തെറ്റിച്ചു മകൾ ,ജയറാമിൻറെയും മീരയുടെയും  തിരിച്ചു വരവ് നിരാശ നിറച്ച്  

പ്രതീക്ഷ തെറ്റിച്ചു മകൾ ,ജയറാമിൻറെയും മീരയുടെയും  തിരിച്ചു വരവ് നിരാശ നിറച്ച്  

വലിയൊരു ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും ജയറാമും ഒരുമിക്കുന്ന ചിത്രമാണ് മകളെന്ന ചിത്രം. മീരാജാസ്മിനെ ഒരു തിരിച്ചുവരവ് കൂടിയാണ് ചിത്രം എന്ന് പ്രത്യേകമായി പറയേണ്ടിയിരിക്കുന്നു. ചിത്രം റിലീസ് ആയതിനു ശേഷം ഇപ്പോൾ  ആളുകളുടെ ഇടയിൽ നിന്നും വരുന്ന പ്രതികരണങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ജയറാമിൻറെ അഭിനയത്തെ പറ്റി ആർക്കും പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറയാനില്ല എങ്കിലും മീരാജാസ്മിൻ ആളുകളുടെ ഇടയിൽ നിന്നും  വരുന്ന പ്രതികരണങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മീരാജാസ്മിൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്ന് എല്ലാവരും പറയുന്നുണ്ട്.

രണ്ടാമത്തെ വരവരവിൽ മികച്ച പ്രകടനം തന്നെയാണ് മീരാജാസ്മിൻ കാഴ്ചവയ്ക്കുന്നത് എന്ന് എല്ലാവരും ഒരേ പോലെ പറയുന്നുണ്ട്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായ സത്യൻ അന്തിക്കാട് തന്റെ  സ്ഥിരം മേമ്പൊടികളെല്ലാം ചേർത്ത് തന്നെയാണ് മകൾ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ആവർത്തനവിരസത തോന്നിയെന്നാണ് ഒരു കൂട്ടം ആളുകൾ പറയുന്നത്.   കഥ പോയ രീതിയിൽ തന്നെ പോവുകയായിരുന്നു എങ്കിൽ ചിത്രം മികച്ചത് എന്ന് പറയാൻ സാധിക്കും ആയിരുന്നു. 

എന്നാൽ ചിത്രം ഇടയ്ക്ക് വച്ച് മറ്റൊരു ട്രാക്കിലേക്ക് കയറുകയും കുറച്ച് ഫൈറ്റ് സീനുകളും സസ്പെൻസുകൾ ഇടുകയും ചെയ്തതോടെ ചിത്രത്തിൻറെ സ്വാഭാവികത നഷ്ടമാവുകയും ചെയ്തു എന്ന് പറയുന്ന ഒരു കൂട്ടരും ഉണ്ട്. അതുകൊണ്ട് തന്നെ  സമ്മിശ്രമായ പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. എങ്കിലും ആരാധകർ പ്രതീക്ഷിച്ചതിനോളം ചിത്രം എത്തിയിട്ടില്ല എന്ന് തന്നെയാണ് ഈ അഭിപ്രായങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ആരാധകരുടെ പ്രതീക്ഷയെ പാതിവഴിയിൽ നിർത്തി തന്നെയാണ് ചിത്രം തിയ്യറ്ററുകളിൽ എത്തിയിരിക്കുന്നത്. 

Most Popular

To Top