സംഘടനയിലെ വനിതകൾ വെറും പാവകൾ അല്ല. നന്ദി ബാബുരാജ്. മാല പാർവതി പ്രതികരിക്കുന്നു.

സംഘടനയിലെ വനിതകൾ വെറും പാവകൾ അല്ല. നന്ദി ബാബുരാജ്. മാല പാർവതി പ്രതികരിക്കുന്നു.

അമ്മ എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് അംഗവും നടനുമായ ബാബുരാജിനു നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ നടി മാലാ പാർവതി. കഴിഞ്ഞദിവസം അമ്മയിലെ സംഭവങ്ങൾ സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞതായിരുന്നു. വിജയ് ബാബുവിനെ പിന്തുണച്ചുകൊണ്ട് അമ്മയിലെ ഒരുപിടി അംഗങ്ങൾ എത്തിയിരുന്നു. വിജയ് ബാബുവിനെതിരെ നടപടി കൈക്കൊള്ളാൻ സംഘടന വിസമ്മതിച്ചതു കൊണ്ട് തന്നെ അതിനു പിന്നാലെ രാജിവെക്കുന്നു എന്നുമായിരുന്നു മാലാ പാർവതി അറിയിച്ചിരുന്നത്. പരാതിപരിഹാര സമ്മതിക്ക് ചില നിയമങ്ങൾ ഒക്കെ ഉണ്ട്. അത് അനുസരിച്ചാണ് കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. നമുക്ക് പല ഉത്തരവാദിത്തങ്ങളും ഉണ്ട്. ഉത്തരവാദിത്തങ്ങൾ ചെയ്യാൻ പറ്റുന്നില്ല എന്ന് തോന്നിയാൽ പിന്നെ നമ്മൾ അവിടെ ഇരുന്നിട്ട് എന്താണ് കാര്യം. അതുകൊണ്ടാണ് താൻ രാജിവെക്കുന്നത് മാലാ പാർവതി അറിയിച്ചു.

തൊട്ടുപിന്നാലെ മണിയൻപിള്ള രാജുവും രംഗത്തുവന്നിരുന്നു.. സംഘടനയുടെ വൈസ് പ്രസിഡണ്ട് കൂടിയാണ് അദ്ദേഹം മാലാ പാർവതി അങ്ങനെ എന്തുവേണമെങ്കിലും ചെയ്യാം. വിജയ് ബാബുവിനെ അങ്ങനെ പെട്ടെന്ന് പുറത്താക്കാൻ ഒന്നും സാധിക്കില്ല. അദ്ദേഹം സംഘടനയുടെ ഭാരവാഹി കൂടിയാണ്. അങ്ങനെയായിരുന്നു മണിയൻപിള്ള രാജു പ്രതികരിച്ചിരുന്നത്. പ്രതികരണങ്ങൾക്ക് രൂക്ഷമായ വിമർശനം പറഞ്ഞുകൊണ്ടാണ് നടൻ ബാബുരാജ് രംഗത്തെത്തിയത്.. മണിയൻപിള്ള രാജു ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല എന്നും അദ്ദേഹം പറഞ്ഞു.

സംഘടനയിലെ വനിതകൾ വെറും പാവകൾ അല്ല എന്ന് മനസ്സിലാക്കണം എന്നാണ് ബാബുരാജ് പറഞ്ഞത്. ഈ അവസരത്തിലാണ് ബാബുരാജിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് മാലാ പാർവതി പോസ്റ്റിട്ടത്. വിവാദങ്ങൾ നേരിടുകയും ട്രോൾ ചെയ്യപ്പെടുകയും ചെയ്യുന്നവരുടെ കൂടെ സാധാരണ ആളുകൾ ആരും നിൽക്കാറില്ല. നന്ദി ബാബുരാജ് എന്നാണ് മാലാ പാർവതി കുറിച്ചത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് വൈറൽ ആയി മാറുകയും ചെയ്തു. നടൻ ബാബുരാജ് കാരണമാണ് അത്രത്തോളം എങ്കിലും ഒരു തീരുമാനം സംഘടനയിൽ എടുത്തത് എന്ന് പിന്നീട് പല അവസരങ്ങളിലും തുറന്നു പറയുകയും ചെയ്തിരുന്നു മാലാ പാർവതി.

Leave a Comment

Your email address will not be published.

Scroll to Top