തന്റെ ഭാവിവരന് ഈ ഒരു സ്വഭാവം എന്തായാലും ഉണ്ടായിരിക്കണം, ഭാവി വരനെ കുറിച്ച് മാളവിക ജയറാം |Malavika Jayaram talkes about her fiance character

തന്റെ ഭാവിവരന് ഈ ഒരു സ്വഭാവം എന്തായാലും ഉണ്ടായിരിക്കണം, ഭാവി വരനെ കുറിച്ച് മാളവിക ജയറാം |Malavika Jayaram talkes about her fiance character

മലയാളികൾക്കിടയിൽ നിരവധി ആരാധകരുള്ള ഒരു താരപുത്രിയാണ് മാളവിക ജയറാം. ഇതുവരെ ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലങ്കിലും ജയറാമിനോടും പാർവതിയോടും ഉള്ള ഇഷ്ടം അതേപോലെതന്നെ മാളവിക ജയറാമിനോടും പ്രേക്ഷകർക്കുണ്ട് എന്നതാണ് സത്യം. സിനിമയിലേക്ക് എത്തുന്നില്ലേന്ന് പ്രേക്ഷകർ ചോദിക്കുമ്പോഴൊക്കെ താരത്തിന് പറയാനുള്ളത് ഒന്നു മാത്രമാണ്. തനിക്ക് സിനിമയോട് ഇപ്പോൾ താല്പര്യമില്ല എന്ന്. അടുത്തകാലത്തായി താരം കുറച്ച് സിനിമകളുടെ കഥകൾ കേട്ടിരുന്നു എന്ന തരത്തിൽ വാർത്തകൾ വരികയും ചെയ്തിരുന്നു. സിനിമയിലേക്ക് ഇല്ലാന്ന് പറഞ്ഞാലും നിരവധി അഭിമുഖങ്ങളിൽ താരമെത്തിയിട്ടുണ്ട്.

വളരെ സത്യസന്ധമായ രീതിയിലാണ് താരം തന്റെ അഭിമുഖങ്ങളിലൊക്കെ സംസാരിക്കാറുള്ളത്. ഒരു വീഡിയോ ഗാനത്തിൽ താരത്തിന്റെ സാന്നിധ്യവും കാണാൻ സാധിച്ചിട്ടുണ്ട്. വ്യക്തിജീവിതത്തെക്കുറിച്ചും മറ്റും തുറന്നു പറയുകയാണ് ഇപ്പോൾ താരം. അച്ഛനെപ്പോലെ ആനഭ്രാന്ത് തനിക്കും ഉണ്ട് എന്നായിരുന്നു താരം തുറന്നു പറഞ്ഞിരുന്നത്. അതോടൊപ്പം തന്നെ ഭാവി വരനു വേണ്ട ചില ഗുണഗണങ്ങളെ പറ്റിയും താരം സംസാരിക്കുന്നുണ്ട്. തന്നെ കേൾക്കാനുള്ള ഒരു മനസ്സ് ഉണ്ടാവുക എന്നതാണ് ആദ്യത്തെ കാര്യം. തനിക്ക് എന്ത് കാര്യവും അയാളോട് പറയാനും അയാൾ അത് നിറഞ്ഞ മനസ്സോടെ കേൾക്കാനും സാധിക്കണം. താൻ എന്തുപറഞ്ഞാലും അത് ക്ഷമയോടെ കേട്ട് അതിനെ ബഹുമാനിക്കുന്ന ഒരാളായിരിക്കണം തന്റെ ഭാവി വരൻ എന്ന് തനിക്ക് ആഗ്രഹമുണ്ട്.

അതോടൊപ്പം തന്നെ തന്റെ സിനിമ പ്രവേശത്തെ കുറിച്ചും താരം സംസാരിക്കുന്നുണ്ടായിരുന്നു. സിനിമയിലേക്ക് എത്താൻ എളുപ്പമായിരിക്കും എന്നാൽ എല്ലാം അച്ഛൻ ചെയ്തോളും എന്ന് പറഞ്ഞാൽ പോരല്ലോ. അപ്പയും അമ്മയും നമുക്കെല്ലാം ശരിയാക്കി തന്നാലും അതിനെ തുടർന്നു പോകണമെന്നുണ്ടെങ്കിൽ അതിന് ഭാഗ്യവും കഴിവും വേണം. സിനിമയിൽ റൊമാന്റിക് വേഷം ചെയ്യാൻ തനിക്ക് താല്പര്യം ഉണ്ട് എന്നും മാളവിക കൂട്ടിച്ചേർത്തു. മാളവികയുടെ സിനിമ പ്രവേശനത്തിനു വേണ്ടിയാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്.
Story Highlights: Malavika Jayaram talkes about her fiance character