മാളവികയുടെ പുതിയ ചിത്രം കണ്ട് ഹണി റോസിന് പഠിക്കുകയാണോന്ന് പ്രേക്ഷകർ |Malavika Menon new photos like Honey Rose

മാളവികയുടെ പുതിയ ചിത്രം കണ്ട് ഹണി റോസിന് പഠിക്കുകയാണോന്ന് പ്രേക്ഷകർ |Malavika Menon new photos like Honey Rose

അനൂപ് മേനോൻ നായകനായി എത്തിയ നയൺ വൺ സിക്സ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരം ആയിരുന്നു മാളവിക മേനോൻ. ആസിഫ് അലി ആയിരുന്നു ചിത്രത്തിൽ മാളവികയുടെ നായകൻ ആയി എത്തിയിരുന്നത്. നിരവധി ചിത്രങ്ങളുടെ ഭാഗമായി മാളവിക മാറുകയും ചെയ്തിരുന്നു. നടിയായും സഹനടിയായും ഒക്കെ മികച്ച കഥാപാത്രങ്ങളെയാണ് താരം അവിസ്മരണീയമാക്കിയിട്ടുള്ളത്. ഒരുകാലത്ത് നാടൻ വേഷങ്ങളിൽ മാത്രം തിളങ്ങി നിന്നിരുന്ന താരം അടുത്തകാലത്തായി മോഡേൺ ലുക്കിലാണ് എത്താറുള്ളത്. ചില ചിത്രങ്ങൾ കണ്ട് പ്രേക്ഷകർ അമ്പരക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വീണ്ടും വൈറലായി മാറിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവമായ താരം തന്റെ പുതുപുത്തൻ ചിത്രങ്ങളുമായി എത്താറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചത് പിങ്ക് നിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടുള്ള ഒരു ചിത്രമാണ്.

എന്നാൽ അല്പം ബോൾഡ് ലുക്കിലാണ് താനും. ഈ ചിത്രങ്ങൾ കണ്ടുകൊണ്ട് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത് ഹണി റോസിന് പഠിക്കുകയാണോ എന്നാണ്. ചിലർ ഇത് കമന്റുകളിലൂടെ ആണ് ചോദിച്ചിരിക്കുന്നത്. എന്തുപറ്റി ഹണി റോസിന് പഠിക്കുകയാണോ.? അതിനുള്ള തയ്യാറെടുപ്പാണോ എന്നൊക്കെയാണ് താരത്തിന്റെ ബോൾഡ് ചിത്രങ്ങൾ കണ്ടുകൊണ്ട് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങളെ എല്ലാം തന്നെ അർഹിക്കുന്ന അവഗണനയോടെ കണ്ടില്ലെന്ന് നടിക്കുകയാണ് മാളവിക ചെയ്യാറുള്ളത്.

ഇവിടെയും താരം അതുതന്നെയാണ് ചെയ്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ താരത്തിന്റെ ഈ ചിത്രങ്ങൾ വൈറലായി മാറുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ചില റീലുകളും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഒരു വർഷം കൊണ്ടാണ് താരം ഇത്രത്തോളം മോഡേൺ ആയത്. പോയ വർഷം തനിക്ക് തന്നെ ഇഷ്ടങ്ങൾ നിറവേറ്റാനുള്ള വർഷം ആയിരുന്നുവെന്നും താരം ന്യൂ ഇയർ ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരുന്നു.
Story Highlights: Malavika Menon new photos like Honey Rose