എന്തൊരു ക്യൂട്ട് ലുക്ക് ആണ് ഈ കൊച്ചിന്..!മോളിവുഡിലെ ക്യൂട്ട് നായിക മാളവികയുടെ കിടിലൻ വിഡിയോ |Malavika Menon New video
അനൂപ് മേനോൻ നായകനായ നയൻ വൺ സിക്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് മാളവിക. പിന്നീട് സഹനടി റോളുകളിലും മറ്റും താരം നിറഞ്ഞു നിന്നിരുന്നു. പൃഥ്വിരാജ് നായകനായ ഹീറോ എന്ന ചിത്രത്തിൽ മികച്ച കഥാപാത്രത്തെ തന്നെയായിരുന്നു മാളവിക അവിസ്മരണീയമാക്കിയത്. എല്ലാ ചിത്രങ്ങളുടെയെല്ലാം ഭാഗമായി മാളവിക ഉണ്ട് എന്നതാണ് സത്യം. നാടൻ സൗന്ദര്യത്തിൽ നിറഞ്ഞു നിൽക്കുന്ന മുഖമായിരുന്നു മാളവികയുടെ. നിരവധി ആരാധകരെയും താരത്തിന് നേടികൊടുത്തത് ഈ സൗന്ദര്യമാണ്.
എന്നാൽ അടുത്തകാലത്തായി മാളവിക എത്തുന്നത് മുഴുവൻ മോഡേൺ ലുക്കിൽ ആണ്. മാളവികയുടെ ഓരോ വീഡിയോകളും ചിത്രങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. സാധാരണ ദാവണിയും പട്ടുപാവാടയും മാത്രം ഇട്ടു നടന്നിരുന്ന തരാം മാളവിക അടുത്ത കാലത്തായി മോഡേൺ ആയ ഔട്ട് ലുക്കിൽ ആണ് എത്തിയത്. മോഡലിങ്ങിലേക്ക് ചുവടുവച്ചതിനു ശേഷം ആണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇപ്പോൾ ഓണ സമയത്തെ കുറിച്ച് ഒരു കിടിലൻ വീഡിയോ പങ്കുവെച്ചുകൊണ്ട് മാളവിക എത്തിരിക്കുന്നത്. വീഡിയോയിൽ മാളവികയെ കാണാൻ സാധിക്കുന്നതും ഒരു മോഡേൺ ഔട്ട് ഫിറ്റിൽ ആണ്. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് നിൽക്കുന്ന ഉല്ലാല എന്ന ഗാനത്തിന് ചുവടു വച്ചു കൊണ്ടാണ് മാളവിക എത്തിയിരിക്കുന്നത്.
ആറ്റിറ്റ്യൂഡും കാഴ്ചപ്പാടും മാറി. മലയാളി മാത്രം മാറുന്നില്ല എന്ന വരികൾ വളരെ രസകരമായ ചുവടുകളോടെ അവതരിപ്പിച്ച മാളവിക തന്നെ വിമർശിക്കുന്നവർക്കുള്ള മറുപടി നൽകിയിരിക്കുകയാണ് എന്നാണ് ആളുകൾ ചോദിക്കുന്നത്. ഈ ഓണകാലത്തെങ്കിലും ആളുകളുടെ കാഴ്ചപ്പാടിലും ചിന്താഗതികളിൽ മാറ്റങ്ങൾ ഉണ്ടാവട്ടെ എന്നും പറയുന്നുണ്ട് മാളവിക. അന്നും ഇന്നും മലയാളി മലയാളി തന്നെയാണ് എന്ന രസകരമായ രീതിയിലുള്ള കമന്റുകളും വരുന്നുണ്ട്. മോഡേൺ ഔട്ട്ഫിറ്റിൽ തന്നെയാണ് ഈ ഒരു വീഡിയോയിൽ മാളവിക എത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്.
Story Highlights:Malavika Menon New video