അയാളെ കൊണ്ട് ശല്ല്യം ആണ്..!ഇപ്പോൾ എന്റെ പ്രിയപെട്ടവരെ ഭീഷണിപെടുത്തി തുടങ്ങി. തുറന്നു പറഞ്ഞു മാളവിക.
അനൂപ് മേനോൻ നായകനായ 916 എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ നടിയായിരുന്നു മാളവിക മേനോൻ. പിന്നീട് നടിയായും സഹനടിയായി മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി താരം മാറി. അടുത്ത് റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ ആറാട്ടിലും മമ്മൂട്ടി ചിത്രമായ സിബിഐ 5 ഇൽ എല്ലാം താരം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു ആരാധകൻ തന്നെ ശല്ല്യം ചെയ്യുന്നതിനെ കുറിച്ച് തുറന്നുപറയുകയാണ് താരം. പുറകെ നടന്ന് ശല്യം ചെയ്യുന്നതിനേക്കാൾ കൂടുതൽ ആണ് അയാളുടെ കാര്യം..
രാവിലെ എഴുന്നേറ്റ് ഉറങ്ങുന്നതുവരെ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇൻസ്റ്റഗ്രാം വഴി മെസ്സേജ് അയച്ചു കൊണ്ടിരിക്കും. അയാളുടെ ആരാധന മാത്രം വല്ലാത്തൊരു കൗതുകമായി തനിക്ക് തോന്നിയെന്നും മാളവിക പറയുന്നു. മെസ്സേജ് അയക്കുന്നതിനോടൊപ്പം തന്നെ ഞാൻ ടാഗ് ചെയ്യുന്ന എന്റെ പ്രിയപ്പെട്ടവർക്ക് മെസ്സേജ് അയച്ച് അവരെയും ഭീഷണിപ്പെടുത്തുന്നുണ്ട്. ഇനി മേലാൽ മാളവികയുടെ അടുത്തിടപഴകരുത് എന്നൊക്കെയാണ് പറയുന്നത്. അവര് എന്നോട് വന്ന് പറയും. അവസാനം റിപ്പോർട്ട് ചെയ്ത് ബ്ലോക്ക് ചെയ്യും. അപ്പോൾ മറ്റൊരു അക്കൗണ്ടിൽ നിന്നും മെസ്സേജ് വരും.
ഞാൻ ബ്ലോക്ക് ചെയ്യും. അങ്ങനെ ഒരു പത്തഞ്ഞൂറ് അക്കൗണ്ടുകൾ നിന്നായി മെസ്സേജ് വരാൻ തുടങ്ങിയതോടെ ആ പരിപാടി ഞാൻ നിർത്തി. അയാൾ അയക്കുന്നത് അയച്ചോട്ടെ എന്നാണ് ഞാനിപ്പോൾ കരുതുന്നത്. എന്നാണ് താരം പറയുന്നത്. താരത്തിന്റെ വ്യത്യസ്തമായ ആരാധകൻ ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.