Entertainment

വളരെ നോർമൽ ആയിട്ട് ചെയ്ത ഒരു വീഡിയോ പല ആൾക്കാരും സൂം ചെയ്ത് അവരവർക്കു തോന്നുന്നത് പോലെയുള്ള ഹെഡ്ഡിംഗ് ഇട്ടു പ്രചരിപ്പിക്കാൻ തുടങ്ങി.|Malavika talks her situation

വളരെ നോർമൽ ആയിട്ട് ചെയ്ത ഒരു വീഡിയോ പല ആൾക്കാരും സൂം ചെയ്ത് അവരവർക്കു തോന്നുന്നത് പോലെയുള്ള ഹെഡ്ഡിംഗ് ഇട്ടു പ്രചരിപ്പിക്കാൻ തുടങ്ങി.|Malavika talks her situation

2012ൽ റിലീസ് ചെയ്ത “916 ” എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കാല് ഉറപ്പിച്ച താരം ആണ് മാളവിക മേനോൻ. അനൂപ് മേനോന്റെ മകൾ ആയി ആരുന്നു വന്നത്.ചിത്രത്തിൽ ആസിഫ് അലി ആയിരുന്നു മാളവികയുടെ ആദ്യ നായകൻ. ഒരു തുടക്കക്കാരിയുടെ, ഒരു തരത്തിലുള്ള പിഴവകളും ഇല്ലാതെ വളരെ മികച്ച പ്രകടനമാണ് ആദ്യ ചിത്രത്തിൽ തന്നെ മാളവിക കാഴ്ച വെച്ചത്. പിന്നീട് “സർ സിപി”, “മൺസൂൺ “, “ദേവയാനം “, “ഞാൻ മേരിക്കുട്ടി”, “ജോസഫ്”, “പൊറിഞ്ചു മറിയം ജോസ്”, “എടക്കാട് ബറ്റാലിയൻ”, “മാമാങ്കം” തുടങ്ങി ഒട്ടനവധി സിനിമകളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് . മലയാളത്തിന് പുറമെ തമിഴിലും, തെലുങ്ക് തുടങ്ങിയ അന്യ ഭാഷ സിനിമകളിലും സജീവമാണ് മാളവിക മേനോൻ. കൊടുങ്ങല്ലൂർ സ്വദേശിയായ മാളവിക, അഭിനയം മാത്രമല്ല വളരെ മികച്ച ഒരു നർത്തകി കൂടി ആണ് താരം .സോഷ്യൽ മീഡിയയിൽ സ്ഥിര സാനിധ്യമായ താരം പങ്കു വെക്കുന്ന എല്ലാ ചിത്രങ്ങളും വീഡിയോകളും പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രെദ്ധ നേടാറുമുണ്ട് . തനി നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരു പോലെ ഇണങ്ങുന്ന താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രേഷകർ ഏറ്റെടുക്കാറുണ്ട്.

നിരവധി ആരാധകരുള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വയറൽ ആകാറുമുണ്ട്. ഇപ്പോൾ പുതിയതായി അത്തരത്തിൽ താരം അടുത്തിടെ നടത്തിയ ഒരു ഫോട്ടോ ഷൂട്ട് ആരാധകർക്കിടയിൽ വലിയ ഒരു ചർച്ചയായിരുന്നു. വിവാദമായ ആ ഫോട്ടോഷൂട്ടിനെ പറ്റി മനസ്സ് തുറന്നു പറയുകയാണ് താരം.ആ നേരത്തു യൂട്യൂബ് ചാനൽ സ്വന്തമായി ഇല്ലാതിരുന്ന ഒരു നടി ഞാൻ മാത്രമായിരുന്നു. അങ്ങനെ തന്നെ എല്ലാവരും നിർബന്ധിച്ചത് കൊണ്ട് മാത്രം ആണ് യൂട്യൂബ് ചാനൽ തുടങ്ങിയത്,എന്ന് മാളവിക പറയുന്നു.

അങ്ങനെയിരിക്കെ കുറച്ചു ദിവസങ്ങൾക് മുമ്പായിരുന്നു മാളവികയും കുടുംബവും മൂന്നാറിലേക്ക് യാത്ര പോയത്. ഫോട്ടോഗ്രാഫി ടീമും ഇവരുടെ കൂടെ ഉണ്ടായിരുന്നു. മൂന്നാറിൽ വച്ചായിരുന്നു പലതരത്തിലുള്ള കോസ്റ്റ്യൂമുകളിൽ ഫോട്ടോ ഷൂട്ട് ചെയ്തത് . അവയെല്ലാം തന്നെ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നെങ്കിലും ഏറ്റവും കൂടുതലായി ശ്രദ്ധിക്കപ്പെട്ടത് മഞ്ഞ ഡ്രസ്സ് ഇട്ട പിക്ചറുകൾ ആയിരുന്നു. ആ ഫോട്ടോകൾ വൈറൽ ആവുകയുംചെയ്തിരുന്നു. പക്ഷെ നൈറ്റിയിൽ ഫോട്ടോഷൂട്ട് നടത്തി എന്ന രീതിയിൽ ആയിരുന്നു ആ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ആ ഡ്രസ്സ് നൈറ്റി അല്ല എന്നും മറ്റ് വസ്ത്രങ്ങൾ പോലെയുള്ള ഒരു വസ്ത്രം മാത്രമാണ് എന്നും തുറന്നു പറയുകയാണ് മാളവിക. അന്നെടുത്ത ചിത്രങ്ങളും വീഡിയോകളും യൂട്യൂബ് ചാനലിലും ഇട്ടിരുന്നു, താരം തന്നെയാണ് സ്വന്തമായി എഡിറ്റ്‌ ചെയ്ത് തന്റെ യൂട്യൂബ് ചാനലിൽ അതെല്ലാം പങ്കുവെച്ചത്. ആദ്യത്തെ തവണയാണ് ഒരു വീഡിയോ സ്വന്തമായി എഡിറ്റ് ചെയ്ത് താരം യൂട്യൂബിൽ പങ്കുവെച്ചത് . പിന്നെ ഒരു ദിവസം ദിവസം കുടുംബസമേതം ക്ഷേത്രത്തിൽ പോയി തിരിച്ചു വരുമ്പോൾ തന്റെ അമ്മയായിരുന്നു ആ വീഡിയോ ഇത്രയും അതികം ചർച്ച ആയതു ആദ്യം കണ്ടത്.

അതുപോലെ തന്നെ തന്റെ ഡ്രെസ്സിങ്ങിനെ കുറ്റപ്പെടുത്തി നിരവധി കോളുകളും മെസ്സേജുകളും വന്നിരുന്നു. വളരെ നോർമൽ ആയിട്ട് ചെയ്ത ഒരു വീഡിയോ പല ആൾക്കാരും സൂം ചെയ്ത് അവരവർക്കു തോന്നുന്നത് പോലെയുള്ള ഹെഡ്ഡിംഗ് ഇട്ടു പ്രചരിപ്പിക്കാൻ തുടങ്ങി. വസ്ത്രത്തിനുള്ളിൽ മാളവിക ഒന്നും ധരിച്ചിട്ടില്ല എന്നുള്ള തരത്തിൽ ആയിരുന്നു വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് . പക്ഷെ ആ ചിത്രം കാണുന്ന ഏതു പൊട്ടനും പെട്ടന്ന് മനസ്സിലാകും ലൈറ്റിന്റെ ഷാഡോ കൊണ്ട് ആരുന്നു ഇതുപോലെ തോന്നുന്നത് എന്നും മാളവിക പറയുന്നു.

വളരെ നോർമൽ ആയിട്ട് ചെയ്ത ഒരു വീഡിയോ പല ആൾക്കാരും സൂം ചെയ്ത് അവരവർക്കു തോന്നുന്നത് പോലെയുള്ള ഹെഡ്ഡിംഗ് ഇട്ടു പ്രചരിപ്പിക്കാൻ തുടങ്ങി.|Malavika talks her situation

Most Popular

To Top