Entertainment

“സിനിമ ഇല്ലാത്തപ്പോൾ വസ്തുക്കച്ചവടവും വണ്ടി കച്ചവടവും ഒക്കെ ചെയ്തിരുന്നു, ഞാൻ എല്ലാവരോടും ഒരേ രീതിയിൽ പെരുമാറും. പദവി അനുസരിച്ച് ബഹുമാനം കൂട്ടാനും കുറയ്ക്കാനും ഒന്നും എനിക്കറിയില്ല” – ബൈജു |Malayalam actor Baiju talkes about his character

വളരെ ചെറിയ സമയം മുതൽ സിനിമ ലോകം കണ്ടു തുടങ്ങിയ താരമാണ് ബൈജു. പന്ത്രണ്ടാമത്തെ വയസ്സിൽ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ താരം പിന്നീട് ചെറുതും വലുതുമായ നിരവധി റോളുകളിലൂടെ മങ്ങിയും തെളിഞ്ഞും ഒക്കെ മികച്ച കഥാപാത്രങ്ങളിലൂടെയും ബൈജു സിനിമയുടെ ഭാഗമായി മാറീ. ഇന്ന് 40 വർഷം പൂർത്തിയായിരിക്കുകയാണ് സിനിമയിൽ ബൈജു. ബൈജു സന്തോഷ് എന്ന തിരുവനന്തപുരംകാരന്റെ കരിയർ ഗ്രാഫ് ഉയർന്നും താഴ്ന്നുമൊക്കെ ഇങ്ങനെ നിലനിൽക്കുകയാണ്. ഇപ്പോൾ ബൈജു അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ പേര് ബി സന്തോഷ് കുമാർ എന്നാണ്. വീട്ടിൽ വിളിക്കുന്ന പേരാണ് ബൈജു.

അന്ന് ഫീൽഡിൽ അധികം ബൈജു ഒന്നുമില്ലാത്തതിനാൽ സിനിമയിലെ പേര് പിന്നീട് സീരിയലിലും മിമിക്രിയിലും സിനിമയിലും ഒക്കെ ബൈജുമാരുടെ തിരക്കായി. ആദ്യകാലത്തൊന്നും പേരിനെക്കുറിച്ച് പേരിന്റെ കുഴപ്പത്തെക്കുറിച്ച് ഒന്നും ചിന്തിച്ചിട്ടില്ല. കോമഡി വില്ലൻ സഹനായകൻ തുടങ്ങിയ എല്ലാ തരം കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്. അപ്പോഴാണ് ബ്രാൻഡ് ചെയ്യപ്പെടുക എന്നൊരു പ്രശ്നമുണ്ട്. ആദ്യം ചെയ്തു വരുന്ന വേഷങ്ങളാണ് അനുസരിച്ചു അല്ലെങ്കിൽ ചെയ്ത് വിജയിപ്പിച്ച കഥാപാത്രങ്ങൾ അനുസരിച്ച് അങ്ങനെ സംഭവിക്കാം. മറ്റു വേഷങ്ങളിലേക്ക് വിളിക്കാതിരിക്കുകയും. ഇത്തരം വേഷങ്ങളിലേക്ക് മാത്രം എടുക്കുകയും ചെയ്യുമ്പോൾ അതുതന്നെയാവും അവസ്ഥ. അത് പൊട്ടിച്ച് പുറത്ത് കടന്നാൽ രക്ഷപ്പെട്ടു. സിനിമയില്ലാത്ത സമയത്ത് വസ്തുക്കച്ചവടവും വണ്ടി കച്ചവടവും ഒക്കെ ചെയ്തിരുന്നു. അറിയാവുന്ന ജോലിക്ക് ആരും വിളിക്കില്ല എന്ന സങ്കടകരമാണ്. പക്ഷേ അതൊന്നും പുറത്ത് കാണിച്ചിട്ടില്ല. ചെറുപ്പത്തിലെ താരപരിവേഷം കിട്ടിയതിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു.

പഠനം പൂർത്തിയാക്കാൻ പറ്റിയില്ല എംജി കോളേജിൽ നിന്നും പ്രീഡിഗ്രി കഴിഞ്ഞതോടെ പരിപാടി നിർത്തി. അച്ഛൻ കുടുംബപരമായി വലിയ ധനികനായിരുന്നു. പിന്നീട് ബിസിനസിൽ ഒരുപാട് നഷ്ടം വന്നു. തീപ്പെട്ടി കമ്പനി തുടങ്ങാൻ ലോൺ കുടിശ്ശികയായി ഒരു ലക്ഷത്തിന് മേലെ ആയി. 28 വർഷം മുൻപാണെന്ന് ഓർക്കണം. അച്ഛൻ പെട്ടെന്ന് മരിച്ചു. ഞാൻ അങ്ങനെ പൈസ അടിച്ചു കളയുന്ന ആളൊന്നുമല്ല. ഞാൻ എല്ലാവരോടും ഒരേ രീതിയിൽ പെരുമാറും. പദവി അനുസരിച്ച് ബഹുമാനം കൂട്ടാനും കുറയ്ക്കാനും ഒന്നും എനിക്കറിയില്ല. ഇങ്ങോട്ട് മോശമായി സംസാരിച്ചാൽ മാത്രമേ ഞാനും തിരിച്ച് അങ്ങനെ സംസാരിക്കു.
Story Highlights: Malayalam actor Baiju talkes about his character

To Top