മൈഥിലി അമ്മയായി..! കുഞ്ഞിനും സമ്പത്തിനുമൊപ്പം മൈഥിലി..!ചിത്രങ്ങൾ വൈറൽ |Malayalam actress Mydhili new photoshoot in her baby

മൈഥിലി അമ്മയായി..! കുഞ്ഞിനും സമ്പത്തിനുമൊപ്പം മൈഥിലി..!ചിത്രങ്ങൾ വൈറൽ |Malayalam actress Mydhili new photoshoot in her baby

മലയാള സിനിമയിൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു താരമാണ് മൈഥിലി. ഒരുപിടി മനോഹരമായി ചിത്രങ്ങളുടെ ഭാഗമായി മൈഥിലി മാറിയിരുന്നു എന്നതാണ് സത്യം. മമ്മൂട്ടി നായകനായി എത്തിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പിന്നീട് മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറാൻ വളരെ പെട്ടെന്ന് മൈഥിലിക്ക് സാധിച്ചു. ആദ്യ ചിത്രം മുതൽ ഇങ്ങോട്ട് മൈഥിലി പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിയിരിക്കുകയാണ്. ഇടക്കാലത്ത് സിനിമയിൽ നിന്നും ഒരു വലിയ ഇടവേള എടുത്ത് മൈഥിലി പിന്നീട് തിരികെ വന്നത് മൈഥിലിയുടെ വിവാഹത്തിന് ശേഷമായിരുന്നു. മൈഥിലി വിവാഹിതയായി എന്ന് പെട്ടെന്ന് ഒരു ദിവസമാണ് പ്രേക്ഷകർ അറിയുന്നത്.

വിവാഹശേഷം ഭർത്താവ് സമ്പത്തുമായുള്ള താരത്തിന്റെ അഭിമുഖങ്ങൾ ഒക്കെ തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ഓണസമയത്തായിരുന്നു താരം നിറവയറിൽ നിൽക്കുന്ന ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നത്. മൈഥിലി ഗർഭിണി ആയതിനുശേഷം അഭിമുഖങ്ങളിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ ഇതാ മൈഥിലി പ്രസവിച്ചു എന്ന വാർത്തയാണ് പുറത്തു വരുന്നത്. മൈഥിലി ഒരു ആൺകുഞ്ഞിനാണ് ജന്മം നൽകിയിരിക്കുകയാണ്. ഈ സന്തോഷവാർത്ത ഇവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പ്രേക്ഷകർ അറിയുന്നത്. കുഞ്ഞിനൊപ്പം മൈഥിലിയും സമ്പത്തും നിൽക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. കുഞ്ഞിന്റെ ആഘോഷങ്ങളിലെ ചിത്രങ്ങളാണ് ഇത്.

നൂലുകെട്ട് ആഘോഷങ്ങളിൽ എടുത്ത ചിത്രങ്ങൾ ആണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. കുഞ്ഞു ഉണ്ടായിട്ട് അതൊന്നും പറഞ്ഞു പോലുമില്ലല്ലോ എന്നും പരിഭവം പറയുന്നുണ്ട്. വലിയ സന്തോഷം തോന്നുന്നുണ്ട് എന്നും നിങ്ങളുടെ സന്തോഷം ഇങ്ങനെ തന്നെ എന്നും നിലനിൽക്കട്ടെ എന്നും ഒക്കെയാണ് കമന്റുകളിലൂടെ പ്രേക്ഷകർ അറിയിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഈ ചിത്രങ്ങൾ എല്ലാം വൈറലായി മാറിയിരുന്നു.
Story Highlights: Malayalam actress Mydhili new photoshoot in her baby