അനിയത്തിയുടെ കല്യാണവും കഴിഞ്ഞു, ആര്യ ഇനി ഒറ്റയ്ക്ക് മുന്നോട്ട് ജീവിക്കുവാണോ.? വിവാഹത്തെ കുറിച്ച് ആര്യ പ്രതികരിക്കുന്നു.| Actress Arya reacts about marriage

നടിയും അവതാരകയുമായ ആര്യയുടെ സഹോദരിയുടെ വിവാഹം ആയിരുന്നു കഴിഞ്ഞ ദിവസം.

സോഷ്യൽ മീഡിയ മുഴുവൻ ആഘോഷിച്ച ഒരു വിവാഹം തന്നെയായിരുന്നു ഇത്. തന്റെ അച്ഛൻ ആഗ്രഹിച്ച കാര്യമാണ് നടന്നത് എന്ന് ആര്യ പറയുകയും ചെയ്തു. തന്റെ അച്ഛന്റെ ആഗ്രഹമാണ് താൻ സാധിച്ചു കൊടുത്തത് എന്ന് ആര്യ പറഞ്ഞത്. വിവാഹദിനത്തിൽ അതീവ സുന്ദരിയായി ഓടിച്ചാടി നടന്ന് ചടങ്ങുകൾക്ക് ഊർജത്തോടെ ഓരോന്നും ചെയ്യുന്ന ആര്യയേയായിരുന്നു കാണാൻ സാധിച്ചത്. ശരിക്കും താൻ ഇങ്ങനെ ജിൽ ജില്ല് എന്ന് നിൽക്കുന്ന ആളാണെന്നാണ് മാധ്യമപ്രവർത്തക ചോദിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

ജീവിതത്തിൽ താൻ നടത്താൻ ആഗ്രഹിച്ച ഓരോ കാര്യങ്ങളും ഒരുപാട് സന്തോഷമുണ്ടെന്നും പറയുന്നുണ്ടായിരുന്നു. അതോടൊപ്പം മാധ്യമ പ്രവർത്തകർ ആര്യയുടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യം ചോദിച്ചു. സഹോദരിയുടെ വിവാഹം ഒക്കെ കഴിഞ്ഞല്ലോ ഇങ്ങനെ ഒറ്റക്ക് ജീവിച്ചാൽ മതിയായിരുന്നോ എന്നാണ് ചോദിച്ചത്.

അതിനു താരം പറഞ്ഞത് ഇങ്ങനെയാണ്, ഞാൻ ഒറ്റയ്ക്ക് അടിപൊളിയായി അല്ലേ ജീവിക്കുന്നത്. നല്ല രസമാണ് എന്ന് പറയുന്നുണ്ട്. രമേശ് പിഷാരടി വിവാഹത്തിന് വരാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴും ആര്യ പ്രതികരിച്ചു. അദ്ദേഹം വരും എന്ന് ഞാനും പ്രതീക്ഷിച്ചത്. പക്ഷേ അദ്ദേഹത്തിന് പുതിയ ഒരു സംരംഭത്തിനു ഉദ്ഘാടനം ആണ്.

അതുകൊണ്ടാണ് വരാതിരുന്നത്. തിരക്ക് വരികയാണെങ്കിൽ വരാൻ പറ്റില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു എന്ന് ആര്യ പറയുന്നു. കല്യാണത്തിന് ലാലേട്ടനെ വിളിച്ചിരുന്നു. അദ്ദേഹം തൊടുപുഴയിലാണ്. പ്രിയൻ സാറിന്റെയേതോ ഒരു പടത്തിന് ഷൂട്ടിൽ ആണ്. അവിടെ നിന്നും തിരുവനന്തപുരം വരെ വന്നിട്ട് പോകാൻ വലിയ ബുദ്ധിമുട്ടാണ്.

ഉള്ളിലോട്ട് ആണ് ഷൂട്ടിങ്ങ്‌ എന്ന് പറഞ്ഞിരുന്നു. ഒറ്റയ്ക്ക് ജീവിക്കാൻ തന്നെയാണോ തീരുമാനം എന്ന് ചോദിച്ചപ്പോൾ ഒറ്റയ്ക്ക് അടിപൊളി അല്ലേ എന്താ കുഴപ്പം സൂപ്പർ ആയിട്ട് ജീവിക്കുന്നുണ്ടല്ലോ പിന്നെ എന്താണ് പ്രശ്നം. ഞാനും എന്റെ മോളും സ്വസ്തം ഗൃഹഭരണം. ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് എനിക്ക് അറിയില്ല.

പക്ഷേ ഇപ്പോൾ ഭയങ്കര സന്തോഷത്തിലാണ് എന്ന് പറയുന്നുണ്ടായിരുന്നു. ബിഗ് ബോസ് ഏറ്റവും കൂടുതൽ ഇഷ്ടം റിയാസിനെ ആണെന്ന് ആര്യ തുറന്നു പറഞ്ഞത്. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധനേടുന്നത്. അവതാരികയായി വലിയതോതിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് ആര്യ.

Story Highlights: Badai Bungalow Arya reacts about marriage | Arya Babu | Arya Badai Bungalow