പ്രതീക്ഷകൾ നിറച്ചു ‘മൈ നെയിം ഈസ് അഴകൻ’ ടീസറുമായി മമ്മൂക്ക എത്തി.

ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവർ നായികാനായകൻമാരായി ബി.സി നൗഫൽ സംവിധാനം നിർവഹിക്കുന്ന ‘മൈ നെയിം ഈസ് അഴകൻ’ എന്ന ചിത്രത്തിന്റെ ടീസർ മലയാളത്തിന്റെ അഭിമാന താരം മെഗാസ്റ്റാർ മമ്മൂട്ടി പുറത്ത് വിട്ടു. ട്രൂത്ത് ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം സെപ്തംബർ മാസം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ഒരു യമണ്ടൻ പ്രേമകഥ എന്ന ദുൽഖർ ചിത്രത്തിന് ശേഷം ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന മൈ നെയിം ഈസ് അഴകനിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫർ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ എന്നിങ്ങനെ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.നിരവധി കോമഡി ഷോകളിലും സിനിമകളിൽ സഹവേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന അരങ്ങേറ്റ ചിത്രം കൂടിയാണിത്. ബിനു തൃക്കാക്കര തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നത്.

പ്രീസ്റ്റ്, ഭീഷ്മപർവ്വം, സിബിഐ 5, കാവൽ, അജഗജാന്തരം എന്നീ ചിത്രങ്ങളുടെ ഇന്ത്യക്ക് പുറത്തുള്ള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിട്ടുള്ള ട്രൂത്ത് ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രേത്യേകതയാണ് ‘മൈ നെയിം ഈസ് അഴകന് ഉള്ളത്’.

ഫൈസൽ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങൾക്ക് ദീപക് ദേവ്, അരുൺ രാജ് എന്നിവരാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബിജു കടവൂർ, ഫിനാൻസ് കൺട്രോളർ അരീബ് റഹ്മാൻ എന്നിവരാണ്. പി ആർ ഒ: വൈശാഖ് സി വടക്കേവീട്.

താരമൂല്യത്തിനല്ല ചിത്രം പ്രാധാന്യം നൽകിയിരിക്കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്താൻ ഉള്ള എല്ലാ ചേരുവകളും ഈ ചിത്രത്തിന്റെ പ്രേത്യേകത ആണ്.

Malayalam Movie My Name Is Azhagan – Official Teaser (2022) Starring Binu Thrikkakkara, Saranya Ramachandran,Jaffer Idukki, Johny Antony,Sudhi Koppa, Tiny Tom,Jude Antony Joseph, Jolly Chirayath,Krishna Prabha, Baiju Ezhupunna,Sajan Palluruthy,Kottayam Pradeep