മാളികപ്പുറം ടീം ഒരു കയ്യടി അർഹിക്കുന്നു.വൃശ്ചിക മാസം ഒരു മലയാളിക്ക് ലഭിക്കാവുന്ന ഏറ്റവും വിശിഷ്ട്ട സമ്മാനമാണ് ‘മാളികപ്പുറം’|Malikapuram Movie Review, Unni Mukundhan movie

മാളികപ്പുറം ടീം ഒരു കയ്യടി അർഹിക്കുന്നു.വൃശ്ചിക മാസം ഒരു മലയാളിക്ക് ലഭിക്കാവുന്ന ഏറ്റവും വിശിഷ്ട്ട സമ്മാനമാണ് ‘മാളികപ്പുറം’|Malikapuram Movie Review, Unni Mukundhan movie

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം എന്ന ചിത്രം ഇന്നാണ് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. ഈ വൃശ്ചിക മാസത്തിൽ തന്നെ ചിത്രം തീയേറ്ററുകളിൽ എത്തണം എന്നത് ഉണ്ണി മുകുന്ദന്റെ ആഗ്രഹമായിരുന്നു. മാളികപ്പുറം എന്ന ചിത്രം കാണുവാൻ വേണ്ടി ഉണ്ണിയും തീയേറ്ററിലേക്ക് എത്തിയിരുന്നു. മനസ്സ് നിറയ്ക്കുന്ന ഒരു ചിത്രം തന്നെയാണ് മാളികപ്പുറം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്.. ഉണ്ണി മുകുന്ദന്റെ കരിയറിൽ തന്നെ വലിയൊരു കരിയർ ബ്രേക്ക് സൃഷ്ടിക്കാൻ ഈ ചിത്രത്തിന് സാധിക്കും എന്നും മനസ്സിലാക്കാൻ സാധിക്കുന്നു.

സിനീഫയൽ എന്ന സിനിമ ഗ്രൂപ്പിൽ ഈ ചിത്രത്തെക്കുറിച്ച് വരുന്ന ഒരു റിവ്യൂ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ അഭിനയത്തെക്കുറിച്ചും സിനിമയുടെ കഥയെ കുറിച്ചും ഒക്കെ ഏകദേശം മനസ്സിലാകുന്ന തരത്തിലുള്ള ഒരു റിവ്യൂ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ഈ വൃശ്ചിക മാസത്തിൽ അയ്യപ്പഭക്തർക്കുള്ള ഒരു മികച്ച സമ്മാനമാണ് മാളികപ്പുറം എന്നാണ് സിനിമ കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത്. രണ്ടു കൊച്ചു കുട്ടികൾ ശബരിമലയിലേക്ക് പോകുന്നതും തുടർന്നുണ്ടാകുന്ന ചില സംഭവ വികാസങ്ങളും ഒക്കെയാണ് ചിത്രത്തിന്റെ കഥയായി വരുന്നത്. വലിയ പ്രതീക്ഷയോടെയാണ് ഈ പടം പുറത്ത് എത്തിക്കുന്നത് എന്നായിരുന്നു ഉണ്ണി മുകുന്ദനും പറഞ്ഞത്. അദ്ദേഹം ഒരു അയ്യപ്പഭക്തൻ കൂടിയാണെന്ന് പല ചിത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. സിനിഫയൽ ഗ്രൂപ്പിലെ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

മാളികപ്പുറം….
നല്ലൊരു സിനിമ. മനസ്സ് നിറഞ്ഞു.
അമിത പ്രതീക്ഷ ഇല്ലാതെയാണ് പടത്തിന് കയറിയത്. പക്ഷെ തീർത്തും ഞെട്ടിച്ചു.
ഇത് ഒരു ചെറിയ സിനിമ ആണെന്ന് ഒരിക്കലും കരുതരുത്. നല്ല പൈസ ഇറക്കിയെടുത്ത പടമാണ്. അത് പടം കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസിലാകും.
ഇതിലെ കുട്ടികളുടെ അഭിനയം മനോഹരം നന്നായിട്ടുണ്ട്. അവർക്ക് നല്ല ഒരു തുടക്കം ഈ സിനിമ നേടികൊടുത്തിട്ടുണ്ട്.
കുട്ടികളുടെ ഇടയിലേക്ക് കയറിവരുന്ന ഒരു ‘സ്വാമി’ യായി വരുന്ന ഉണ്ണി മുകുന്ദനാണ് പിന്നീട് കഥ കൊണ്ടുപോകുന്നത്. ഉണ്ണിക്കും കുട്ടികൾക്കും പിന്നീട് എന്താണ് സംഭവിക്കുത് എന്നാണ് സിനിമ പറയുന്നത്.
ഇതിൽ കാട്ടിൽ കിടന്നുന്ന ഒരു അടിപൊളി fight ഉണ്ട്….
മാളികപ്പുറം ടീമിന് ഒരു കയ്യടി അർഹിക്കുന്നു.
വൃശ്ചിക മാസം ഒരു മലയാളിക്ക് ലഭിക്കാവുന്ന ഏറ്റവും വിശിഷ്ട്ട സമ്മാനമാണ് ‘മാളികപ്പുറം’
Story Highlights: Malikapuram Movie Review, Unni Mukundhan movie