Entertainment

ഭിന്നശേഷിയുള്ള പെണ്‍കുഞ്ഞിന് വീടും വാഹനവും നൽകിയവരാണ് ഞങ്ങള്‍; സിൻസി അനിലിന് മറുപടി നൽകി മല്ലിക സുകുമാരന്‍.|Mallika Sukumaran replied to Sincy Anil.|

ഭിന്നശേഷിയുള്ള പെണ്‍കുഞ്ഞിന് വീടും വാഹനവും നൽകിയവരാണ് ഞങ്ങള്‍; സിൻസി അനിലിന് മറുപടി നൽകി മല്ലിക സുകുമാരന്‍.|Mallika Sukumaran replied to Sincy Anil.|

ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി ഏറ്റവും പുതിയ ചിത്രമാണ് കടുവ എന്ന ചിത്രം. ചിത്രത്തിനെതിരെ ഇപ്പോൾ പലതരത്തിലുമുള്ള വിമർശനങ്ങളാണ് എത്തിയിരിക്കുന്നത്. കാരണം ചിത്രത്തിലെ ചില രംഗങ്ങളെ കുറിച്ചുള്ള പരാമർശം ഒക്കെ തന്നെയായിരുന്നു. ചിത്രത്തിൽ പൃഥ്വിരാജിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ആണ് പലരെയും അലോസരപ്പെടുത്തിയിരുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ കുറിച്ചുള്ള പരാമർശം ആണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. നിരവധി ആളുകളാണ് സംഭവത്തിൽ സിനിമയ്ക്കെതിരെ രംഗത്തെത്തിയത്.

സംഭവത്തിൽ ഷാജി കൈലാസ് മാപ്പ് ചോദിക്കുകയും ചെയ്തു. എങ്കിൽ പോലും ഇതുവരെ ഈ ചിത്രത്തിന് എതിരെയുള്ള വിമർശനം കെട്ടടങ്ങിയിട്ടില്ല എന്നതാണ് സത്യം. പൃഥ്വിരാജിനെയും ഷാജി കൈലാസിനെയും വിമർശിച്ച് സമകാലിക വിഷയങ്ങളിൽ അഭിപ്രായം പറയുന്ന സിൻസി അനിലും രംഗത്ത് വന്നിട്ടുണ്ടായിരുന്നു. തനിക്ക് അത്തരത്തിൽ ഒരു കുഞ്ഞു ഉണ്ടായിരുന്നുവെന്നും പൃഥ്വിരാജ് എന്നാൽ നിലപാടുകൾ ഉണ്ടെന്ന് ഞാൻ വിശ്വസിച്ച ഒരു വ്യക്തിയാണെന്നും എന്നിട്ടും ആര് എഴുതിയതാണെങ്കിലും അത്തരമൊരു രംഗത്തിൽ അഭിനയിക്കാൻ നിങ്ങൾ തയ്യാറായല്ലോ എന്നുമായിരുന്നു സിൻസി അനിൽ പൃഥ്വിരാജിനെ കുറിച്ച് സംസാരിച്ചിരുന്നത്.

ഇപ്പോഴിതാ സിൻസി മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. സിൻസി അനിൽ, എടപ്പാളിൽ ബന്ധുക്കളിൽ ഭിന്നശേഷിയുള്ള ഒരു പെൺകുഞ്ഞിനെ കുട്ടിയുടെ അമ്മയുടെ വേദന കണ്ടു തിരുവനന്തപുരത്ത് ഉണ്ടായ വാസ്തുവിൽ വീടും കുട്ടിയുമായി സഞ്ചരിക്കാൻ ഒരു വാഹനവും കൊടുത്തവരാണ് ഞാനും സുകുവേട്ടനും. ആ കുടുംബത്തിനു വേണ്ടി എന്റെ മക്കൾ ചെയ്തിട്ടുള്ള കാര്യങ്ങൾ വാചകകസർത്തിലൂടെ നിരത്താൻ താല്പര്യമില്ല. പലരെയും പോലെ പൃഥി സിൻസിയുടെ ഒരു ശത്രുവായിരിക്കും. പലരിൽ ഒരാൾ. പക്ഷേ ഭിന്നശേഷിക്കാരുടെ അതും കേവലം ഒരു സിനിമയുടെ പേരിൽ ദയവുചെയ്ത് വലിച്ചിഴയ്ക്കരുത്.

സിൻസിയുടെ അഭിപ്രായസ്വാതന്ത്ര്യം എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. പൊതുജനം പലവിധം. ഷാജി കൈലാസ് പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. മാധ്യമസുഹൃത്തുക്കളോട് ചോദിക്കാം. അതുമല്ലെങ്കിൽ അമൃതവർഷിണി എന്ന സംഘടന എന്താണെന്ന് അന്വേഷിക്കൂ എന്നായിരുന്നു പറഞ്ഞത്. അതേസമയം ഈ സംഭവത്തിൽ മാപ്പ് ചോദിച്ചു രംഗത്തെത്തുകയും ചെയ്തു. ചിത്രത്തിൽ നിന്നും വിവാദമായി മാറിയ ഡയലോഗ് എടുത്തുമാറ്റാൻ തീരുമാനിച്ചതായാണ് നിലവിൽ ഇപ്പോൾ റിപ്പോർട്ട് ലഭിക്കുന്നതു. പൃഥ്വിയും ഷാജി കൈലാസും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് മാപ്പ് അപേക്ഷിച്ചത്. ഷാജി കൈലാസ് പറഞ്ഞതിങ്ങനെയാണ്. ക്ഷമിക്കണം അത് ഞങ്ങൾക്ക് സംഭവിച്ച ഒരു അബദ്ധം ആയി പോയി. മനുഷ്യസഹജമായ തെറ്റായി ക്ഷമിക്കണം.

പണ്ടുമുതലേ പറഞ്ഞുവരുന്ന ഒരു വാക്കാണ്. മാതാപിതാക്കൾ ചെയ്യുന്ന അനുഭവിക്കേണ്ടത് മക്കളാണെന്ന്. അത് മാത്രമാണ് ചിന്തിച്ചത്. മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ല. ആ സീൻ ഒരുക്കുമ്പോൾ ഞാനോ അതിൽ അഭിനയിക്കുമ്പോൾ രാജുവോ തിരക്കഥാകൃത്ത് ജിനുവോ ഒന്നും തന്നെ അതിന്റെ മറ്റു വശങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. രണ്ടുപേരും മാപ്പ് ചോദിച്ചുവെങ്കിലും ഒരു ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് തിരിച്ചുവരുന്ന ഈ സാഹചര്യത്തിലും കൂടുതൽ ശ്രദ്ധ നേടിയത് ഈ ഒരു വിമർശനം തന്നെയായിരുന്നു. അതേസമയം കടുവ മികച്ച ചിത്രമാണെന്ന് ഇതിനോടകം പലരും പറഞ്ഞു കഴിഞ്ഞു.
Story Highlights:Mallika Sukumaran replied to Cincy Anil.

To Top