Entertainment

അടുത്ത സൂപ്പർസ്റ്റാർ റോബിൻ രാധാകൃഷ്ണെന്ന് മല്ലിക സുകുമാരൻ. |Mallika Sukumaran says that Robin Radhakrishnan will be the next superstar.

അടുത്ത സൂപ്പർസ്റ്റാർ റോബിൻ രാധാകൃഷ്ണെന്ന് മല്ലിക സുകുമാരൻ. |Mallika Sukumaran says that Robin Radhakrishnan will be the next superstar.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. നിരവധി ആരാധകരെയാണ് ഈ ഒരു പരിപാടിയിലൂടെ തന്നെ റോബിൻ സ്വന്തമാക്കിയിരിക്കുന്നത്. ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ഇത്രത്തോളം ആരാധകരെ സ്വന്തമാക്കിയ ഒരു താരം ഇല്ലന്ന് പറയേണ്ടിയിരിക്കുന്നു. ബിഗ് ബോസ് സീസൺ ഫോർ എന്ന് പരിപാടി അറിയപ്പെടുന്നത് തന്നെ ഇപ്പോൾ റോബിൻ രാധാകൃഷ്ണന്റെ പേരിലാണ്. അത്രത്തോളം ആരാധകരെ ഈ പരിപാടിയിലൂടെ റോബിൻ സ്വന്തമാക്കിയത്. സിനിമയിലും ഒരു കൈ നോക്കാൻ തീരുമാനിച്ചിരിക്കുകയാണ് റോബിൻ ഇപ്പോൾ. സിനിമ സംവിധാനത്തിന്റെയും അഭിനയത്തിന്റെയും ഒക്കെ തിരക്കിലാണ് താരം. ഇടപ്പള്ളിയിൽ സിനിമ ആവശ്യങ്ങൾക്ക് വേണ്ടി താരം സ്വന്തമായി ഒരു ഫ്ലാറ്റ് പോലും വാങ്ങിയിരുന്നു . റോബിൻ രാധാകൃഷ്ണനെ കുറിച്ച് നടിയായ മല്ലിക സുകുമാരൻ പറയുന്ന ചില വാർത്തകളാണ്. അടുത്ത ദിവസമായിരുന്നു റോബിൻ ഒരു പരിപാടിയിൽ വച്ച് മല്ലിക സുകുമാരനെ നേരിട്ട് കണ്ടിരുന്നത്. ഇരുവരും ഒരുമിച്ചു നിൽക്കുന്ന ചിത്രവും കാണാൻ സാധിക്കുന്നുണ്ട്.

ശേഷം താരം പറഞ്ഞത് ഇങ്ങനെയാണ്, എനിക്ക് വളരെയധികം പ്രചോദനമുള്ള ഒരു സ്ത്രീയാണ് എന്ന്. വളരെയധികം ഇഷ്ടമുള്ള ഒരു ആക്ട്രസ് ആയിരുന്നു. ജീവിതത്തിൽ ഒരുപാട് പ്രചോദനം നൽകിയിട്ടുള്ള ഒരാളാണ്. ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു നേരിൽ കാണണമെന്ന് ഒക്കെ റോബിൻ പറയുന്നുണ്ട്. ആ സമയത്ത് മല്ലിക ചിരിച്ചുകൊണ്ട് റോബിനെ ചേർത്തു പിടിച്ചുകൊണ്ട് പറയുന്നുണ്ട്. റോബിൻ ഒരു സൂപ്പർസ്റ്റാർ ആകുമെന്ന്. മല്ലികയെ പോലൊരു നടിയുടെ വായിൽ നിന്നും അത്തരമൊരു പ്രശംസ ലഭിക്കുക എന്നത് ഒരു പുതിയ താരത്തെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്.

അതുകൊണ്ടു തന്നെ റോബിന്റെ ആരാധകരെല്ലാം തന്നെ ഈ ഒരു വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ്. മല്ലികയുടെ വാക്കുകൾ വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ എല്ലാം കാണുന്നത്. മല്ലികയും റോബിനും ഒരുമിച്ചു നിൽക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ സജീവമായ റോബിൻ തന്റെ ആരാധകരെ എന്നും തന്റെ ഫാമിലി എന്നാണ്അദ്ദേഹം
പറയുന്നതുപോലും
Story Highlights: Mallika Sukumaran says that Robin Radhakrishnan will be the next superstar.

അടുത്ത സൂപ്പർസ്റ്റാർ റോബിൻ രാധാകൃഷ്ണെന്ന് മല്ലിക സുകുമാരൻ. |Mallika Sukumaran says that Robin Radhakrishnan will be the next superstar.

Most Popular

To Top