Entertainment

സുകുമാരന്റെ ഭാര്യക്ക് സാരി ദാരിദ്ര്യമുണ്ടെന്ന് ആരും പറയില്ല..! സുകുമാരനനോടൊപ്പം ഉള്ള രസകരമായ അനുഭവത്തെക്കുറിച്ച് മല്ലികാ സുകുമാരൻ.

സുകുമാരന്റെ ഭാര്യക്ക് സാരി ദാരിദ്ര്യമുണ്ടെന്ന് ആരും പറയില്ല..! സുകുമാരനനോടൊപ്പം ഉള്ള രസകരമായ അനുഭവത്തെക്കുറിച്ച് മല്ലികാ സുകുമാരൻ.

പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട കുടുംബമാണ് മല്ലികാ സുകുമാരന്റെ. നിരവധി ആരാധകരാണ് ഇവർക്കുള്ളത് അച്ഛന്റെയും അമ്മയുടെയും സിനിമ പാരമ്പര്യ മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെ മുൻപോട്ട് കൊണ്ടുപോകുന്നത്. മാത്രമല്ല ഇപ്പോഴും സിനിമയിൽ സജീവ സാന്നിധ്യവുമാണ്. സുകുമാരന്റെ മരണത്തിനുശേഷം പലരും മറ്റൊരു വിവാഹത്തിനു വേണ്ടി മല്ലികയെ നിർബന്ധിച്ചിരുന്നു. എങ്കിലും തന്റെ മക്കൾക്ക് വേണ്ടിയായിരുന്നു മല്ലിക ജീവിച്ചത്. മക്കളെ പഠിപ്പിച്ചു. മക്കൾക്ക് വേണ്ടി ജീവിച്ചു മല്ലിക മാതൃകയായിരുന്നു.

ഇന്ദ്രജിത്ത് പന്ത്രണ്ടിലും പൃഥ്വിരാജ് ഒൻപതിനും പഠിക്കുന്ന സമയത്താണ് അച്ഛൻ ഈ ലോകത്തോട് വിടപറയുന്നത്. അന്ന് മുതൽ ഇന്നോളം മക്കൾക്ക് ഊർജ്ജം പകർന്ന് മക്കൾക്ക് ചിറകായ് അമ്മയായിരുന്നു മല്ലിക. വേദനകളിൽ ഒന്നും ഉലയാതെ ജീവിതയാത്ര മുൻപോട്ട് നയിക്കുകയായിരുന്നു മല്ലിക. അഭിനേത്രിയും ബിസിനസുകാരിയും ഒക്കെയായി തിളങ്ങിയ മല്ലിക കുറച്ചുകാലം പ്രവാസി കൂടിയായിരുന്നു. ജീവിതത്തിൽ ഇന്നും അതിനു കടപ്പെട്ടിരിക്കുന്നത് സുകുമാരൻ ആണെന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.ദൈവം തന്ന വരദാനം ആണ് സുകുമാരൻ.

അദ്ദേഹം മരിച്ചപ്പോൾ ഒരുപാട് ആളുകൾ എന്നെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. കുടുംബത്തിലെ ഓരോ അംഗങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന മല്ലിക ഇപ്പോൾ സുകുമാരനെ കുറിച്ചുള്ള രസകരമായ അനുഭവം ആണ് തുറന്നുപറയുന്നത്. ഒരിക്കൽ സുകുമാരൻ ചേട്ടൻ ഒപ്പം പുറത്തു പോകാൻ ഒരുങ്ങിയിരുന്നു. അപ്പോഴാണ് സാരി ചെറുതായി കീറിയത് കണ്ടത്. തേച്ചപ്പോൾ സംഭവിച്ചത് ആയിരിക്കും. സഹായത്തിന് നിൽക്കുന്ന കുട്ടിയാണ് കാണിച്ചുതന്നത്. ചേട്ടൻ കാറിൽ കയറിയിരുന്നു. സാരി മാറ്റി വരാം എന്ന് പറഞ്ഞപ്പോൾ വളരെ രസകരമായാണ് അദ്ദേഹം മറുപടി പറഞ്ഞത്.

നിന്റെ സാരി കീറിയത് കണ്ട് ആരും സുകുമാരന്റെ ഭാര്യയ്ക്ക് നല്ല സാരി ഇല്ല എന്ന് കരുതില്ല. അയ്യോ പാവം മല്ലിക ചേച്ചി സാരി കീറിയത് കണ്ടില്ലെന്നു തോന്നുന്നു എന്നെ പറയൂ. അവസാനം സാരി മാറാൻ അദ്ദേഹം സമ്മതിക്കാത്തത് കൊണ്ട് തന്നെ ആ കീറിയ സാരി ഉടുത്ത് ആണ് പോയത്. പൃഥ്വിരാജ് അഭിനയിച്ച് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് ആണ് മല്ലികയുടെ ഏറ്റവും പുതിയ റിലീസ്. സിനിമയിൽ നയൻതാരയാണ് നായികയായെത്തുന്നത്.

Most Popular

To Top