Entertainment

തന്റെ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞു മാളവിക. ഒരുക്കങ്ങൾ ആരംഭിച്ചു സോഷ്യൽ മീഡിയ.|Malvika Jayaram talks about her marriage|

തന്റെ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞു മാളവിക. ഒരുക്കങ്ങൾ ആരംഭിച്ചു സോഷ്യൽ മീഡിയ.|Malvika Jayaram talks about her marriage|

പ്രേക്ഷകരുടെ ഇഷ്ടപെട്ട താരദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. മകൻ കാളിദാസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതോടെ എല്ലാവരും കാത്തിരിക്കുന്നത് മാളവിക സിനിമയിലേക്ക് എന്നു വരുമെന്ന ചോദ്യത്തോടൊപ്പം തന്നെ ആരാധകർ ചോദിക്കുന്ന ചോദ്യമാണ് എന്നായിരിക്കും മാളവികയുടെ വിവാഹമെന്നത്. ഇപ്പോൾ തന്റെ വിവാഹസ്വപ്നത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മാളവിക. ചെറുപ്പം മുതലേ ഒരു ടെലിവിഷൻ ഷോ കണ്ട് എൻറെ കല്യാണം അങ്ങനെ ആയിരിക്കണം ഇങ്ങനെ ആയിരിക്കണം എന്നൊക്കെ അമ്മയും ഞാനും പറയുമായിരുന്നു. വലുതായപ്പോൾ എന്താണ് കല്യാണം എന്ന് മനസ്സിലായപ്പോൾ ക്രെസ്സ് അങ്ങ് പോയി എന്നാണ് മാളവിക ചിരിച്ചുകൊണ്ട് പറയുന്നത്.

എനിക്ക് വിവാഹത്തെക്കുറിച്ച് സ്വപ്നങ്ങൾ ഉണ്ടെങ്കിലും വിവാഹത്തിന് താൻ നാണിച്ചൊന്നും ഇരിക്കില്ല എന്ന് മാളവിക ഉറപ്പിച്ചു പറയുന്നു. ഏറ്റവും കുറഞ്ഞത് ഡപ്പാംകൂത്ത് ഡാൻസ് എങ്കിലും ചെയ്യുമായിരിക്കും എന്നും മാളവിക പറയുന്നു. നാണം എന്ന സംഭവമേ എനിക്കില്ല. താൻ ഇതുവരെ ആരെയും പ്രൊപ്പോസ് ചെയ്തിട്ടില്ല. പക്ഷേ നിരവധി പ്രൊപോസലുകൾ വന്നിട്ടുണ്ടെന്നും മാളവിക തുറന്നു സമ്മതിക്കുന്നു. ഇങ്ങോട്ട് വരുമ്പോൾ ക്രൂരമായി റിജക്ട് ചെയ്യാൻ എനിക്ക് തോന്നാറില്ല എന്നും പതിയെ അവരെ ഒഴിവാക്കുമ്പോൾ അവർക്ക് കാര്യം മനസ്സിലാകുമെന്നും അല്ലെങ്കിലും ഫോണിൽ നമ്പർ ബ്ലോക്ക് ചെയ്യും എന്നും അതാണല്ലോ കുറേക്കൂടി എളുപ്പം എന്നും വളരെ രസകരമായി മാളവിക പറയുന്നു.

സിനിമയിൽ ഒന്നും തന്നെ ഇതുവരെ അഭിനയിച്ചിട്ടില്ല എങ്കിലും പരസ്യങ്ങളിൽ മാളവിക പ്രത്യക്ഷപ്പെടാറുണ്ട്. ജയറാമിനൊപ്പം മാളവിക പരസ്യത്തിൽ അഭിനയിച്ചു. തുടക്കസമയത്ത് പോലും തനിക്ക് നാണം തോന്നിയില്ലന്നും ആദ്യഘട്ടം ആയതുകൊണ്ടാണ് ചെറിയ ടെൻഷൻ ഉണ്ടായിരുന്നുവെന്നും മാളവിക തുറന്നു പറയുന്നു. എനിക്ക് നാണം വന്നതായി തനിക്ക് ഓർമ്മയില്ല എന്ന് മാളവിക കൂട്ടിച്ചേർക്കുന്നു. സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിലും ഒരു സിനിമാതാരത്തിന് ഉണ്ടാകുന്ന ഫാൻസ് ഫോള്ളോവിങ് ആരാധകരും സോഷ്യൽ മീഡിയയിൽ മാളവികയുമുണ്ട്. മാളവികയുടെ സ്വകാര്യജീവിതം സംബന്ധിച്ച് വിശേഷങ്ങൾ ആളുകൾ ആഘോഷമാക്കാറുണ്ട്. ആരാധകർക്കു താരം ചക്കി ആണ്. താരം സിനിമയിലേക്ക് എന്ന് വരുമെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. അതുപോലെ തന്നെയാണ് മാളവികയുടെ വിവാഹത്തിന് വേണ്ടിയും ആരാധകർ കാത്തിരിക്കുന്നത്.
Story Highlights:Malvika Jayaram talks about her marriage

തന്റെ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞു മാളവിക. ഒരുക്കങ്ങൾ ആരംഭിച്ചു സോഷ്യൽ മീഡിയ.|Malvika Jayaram talks about her marriage|

Most Popular

To Top