ഷോർട്ട് മിഡിയിൽ ക്യൂട്ട് ലുക്കിൽ മമിത..! സൂപ്പർ ആയിട്ടുണ്ട് എന്ന് പ്രേക്ഷകർ.|Mamitha Baiju new photoshoot viral

ഷോർട്ട് മിഡിയിൽ ക്യൂട്ട് ലുക്കിൽ മമിത..! സൂപ്പർ ആയിട്ടുണ്ട് എന്ന് പ്രേക്ഷകർ.|Mamitha Baiju new photoshoot viral

മലയാള സിനിമ വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു യുവതാരമാണ് മമിതാ ബൈജു. അടുത്തകാലങ്ങളിൽ ഇറങ്ങിയ നിരവധി ചിത്രങ്ങളിലൂടെ സിനിമയിലെ തന്റെ കഴിവ് മികച്ചത് ആക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും മികച്ച ചിത്രം എന്നത് സൂപ്പർ ശരണ്യയിലെ ചിത്രത്തിലെ പ്രകടനമാണ് എന്നതാണ് സത്യം. 2017 ഇൽ ചെയ്ത സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. ഖോഖോ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡും താരത്തിന് ലഭിച്ചിരുന്നു.

താരത്തിന്റെ അച്ഛൻ ഒരു ഡോക്ടർ ആണ്. ഒരു സഹോദരനും താരത്തിനുണ്ട്. സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ സജീവ സാന്നിധ്യമാണ് താരം. താരത്തിന്റെ വിശേഷങ്ങളൊക്കെ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിൽ താരത്തിന്റെ കഥാപാത്രം അത്രത്തോളം ശ്രെദ്ധ നേടിയിരുന്നില്ല. എങ്കിലും പിന്നീട് വന്ന ചിത്രങ്ങളിലൊക്കെ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു ഓരോ കഥാപാത്രങ്ങളിലും താരം കാഴ്ച വെച്ചിരുന്നത്. അതുകൊണ്ടു തന്നെ വലിയൊരു ആരാധകനിരയെ സ്വന്തമാക്കുവാനും താരത്തിന് സാധിച്ചിരുന്നു. കോട്ടയം ജില്ലയിലെ കിടങ്ങൂർ സ്വദേശിയാണ് മമിത. താരത്തിന്റെ വിദ്യാഭ്യാസമൊക്കെ തന്നെ അവിടെയായിരുന്നു. ഇപ്പോൾ കൊച്ചിയിലെ കോളേജിൽ താരം സൈക്കോളജിയിൽ ബിഎസ്സി പഠിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ മമിത പങ്ക് വച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ക്രിസ്മസ് സ്പെഷ്യലായി താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇത് ഈ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു ചെയ്തത്. വളരെ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരു ഷോർട്ട് മീഡിയയും ചുവന്ന നിറത്തിലുള്ള ഷർട്ടും ഒക്കെയാണ് ചിത്രങ്ങളിൽ താരത്തെ കാണാൻ സാധിച്ചിരിക്കുന്നത്. എത്ര സുന്ദരിയാണ് താരം എന്നാണ് പ്രേക്ഷകർ ചിത്രങ്ങൾ കണ്ട അഭിപ്രായപ്പെട്ടിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ചിത്രങ്ങൾ വൈറൽ ആയി മാറുകയും ചെയ്തു.
Story Highlights: Mamitha Baiju new photoshoot viral