Entertainment

ലണ്ടനിൽ അവധിക്കാലം ആഘോഷിക്കാൻ എത്തി മമ്മൂട്ടിയും കുടുംബവും.|Mammootty and Dulquer with family in London Pictures go viral

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം എന്ന് എല്ലാവരും വിളിക്കുന്ന നടനാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് ഒരു പ്രത്യേക താല്പര്യം തന്നെയാണ്. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി മമ്മൂട്ടി തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ അവധിക്കാലം ആഘോഷിക്കുവാൻ വേണ്ടി അദ്ദേഹം ഒരു യാത്ര പോയിരിക്കുകയാണ്. മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

മമ്മൂട്ടി, സുൽഫത്ത്, ദുൽഖർ എന്നിവരയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ദുൽഖർ ഫാൻ ഗ്രൂപ്പുകളിൽ ആണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എയർപോർട്ടിൽ നിന്നും ഉള്ള പുതിയ ചിത്രങ്ങൾ ആണിത്. ഭീഷ്മപർവ്വം,പുഴു,സിബിഐ ബ്രെയിൻ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ഒടുവിൽ റിലീസ് ആയ ചിത്രങ്ങൾ. പുഴു നേരിട്ട് ഓടിട്ടി പ്ലാറ്റ്ഫോമിൽ ആയിരുന്നു എത്തിയത്. അടുത്തിടെ ഇറങ്ങിയ പ്രിയൻ ഓട്ടത്തിൽ ആണ് എന്ന ചിത്രത്തിൽ കുറേ വർഷങ്ങൾക്കുശേഷം ഒരു അതിഥി വേഷത്തിൽ മമ്മൂക്കയെ കാണാൻ സാധിച്ചിരുന്നു. മമ്മൂട്ടി നിർമാതാവാകുന്ന റോഷാക്ക് എന്ന ചിത്രം ചിത്രീകരണം പൂർത്തിയാക്കി. ഒരാഴ്ച മുൻപ് ആണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

അതേസമയം ദുൽഖർ സൽമാന്റെ സീതാരാമം എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ദുൽഖർ നിർമാണവും വിതരണവും നിർവഹിക്കുന്ന പ്യാലി തിയേറ്ററുകളിൽ എത്തുകയും ചെയ്തു. എല്ലാ തിരക്കുകളും മാറ്റി വച്ച് കുടുംബസമേതം ലണ്ടനിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ താരങ്ങൾ. കുറച്ചുകാലം സിനിമയുടെ തിരക്കുകളിൽ നിന്നെല്ലാം വിട്ടുനിൽക്കാൻ ആണ് മെഗാസ്റ്റാറും കുടുംബവും ആഗ്രഹിച്ചിരുന്നത് എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. നിരവധി ആളുകളാണ് ഇവർക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് കാലം ആയതുകൊണ്ടുതന്നെ പല താരങ്ങളും തങ്ങളുടെ യാത്രകളും തിരക്കുകളും മാറ്റി വച്ചിരിക്കുകയായിരുന്നു. ഇപ്പോൾ കോവിഡ് മാറിയ സാഹചര്യത്തിലാണ് എല്ലാവരും വീണ്ടും യാത്രകളും ആയി സജീവമായിരിക്കുന്നത്.

കോവിഡ് കാലത്ത് നിരവധി ആളുകൾ വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നു. പല താരങ്ങളും അവധിക്കാലം ആഘോഷിക്കാൻ പോകാൻ സാധിക്കുന്നില്ല എന്ന് വേദനയോടെ പറയുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ താരങ്ങളെല്ലാം കോവിഡ് മാറി നിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും ആഘോഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ആഘോഷങ്ങൾ എല്ലാം തന്നെ പലരും സോഷ്യൽ മീഡിയയിലൂടെയും മറ്റും ചിത്രങ്ങളായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.


Story Highlights: Mammootty and Dulquer with family in London Pictures go viral

To Top
$(".comment-click-14187").on("click", function(){ $(".com-click-id-14187").show(); $(".disqus-thread-14187").show(); $(".com-but-14187").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });