മമ്മൂട്ടിയും, മോഹൻലാലും സിനിമയിൽ നില്കുന്നത് പോലെ വർഷങ്ങളോളം നിൽക്കണം!തുറന്നു പറയഞ് പ്രഭാസ്.!!

ഇന്ത്യൻ സിനിമയിലെ തന്നെ അത്ഭുത താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. അതിൽ ഓരോ മലയാളികൾക്കും അഭിമാനിക്കാൻ സാധിക്കും. അന്യഭാഷ താരങ്ങൾ പോലും എപ്പോഴും റോൾ മോഡൽ ആക്കുന്നത് ഈ രണ്ട് താരങ്ങളെയാണ്.

അത്തരത്തിൽ ഇപ്പോൾ നടൻ പ്രഭാസ് പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. മലയാള സിനിമയിൽ മമ്മൂട്ടി സാറും മോഹൻലാൽ സാറും ജയറാം സാറും ഒക്കെ മുപ്പതും നാൽപതും വർഷമായി ഇൻഡസ്ട്രിയിൽ തുടരുന്നവരാണ്. അവരെപ്പോലെ തുടരണമെന്നാണ് ആഗ്രഹം. അത്രയും കാലം സിനിമയിൽ നിലനിൽക്കാൻ കഴിഞ്ഞാൽ അത് ഒരു വലിയ ഭാഗ്യമാണെന്നും പ്രഭാസ് പറയുന്നു. സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടൻ മനസ് തുറന്നിരുന്നത്. മലയാള സിനിമയിൽ മമ്മൂട്ടി മോഹൻലാൽ സാറും ജയറാം താരം ഒക്കെ 40 വർഷമായി ഇൻഡസ്ട്രിയൽ തരുന്നവരാണ്.

ഒരുപാട് അധ്വാനം വേണം അവരെപ്പോലെ നിലനിൽക്കണമെങ്കിൽ. പലപ്പോഴും അതിനുവേണ്ടി ഭയങ്കരമായി പൊരുതേണ്ട ആവശ്യം വരും. ജയിക്കുക തോൽക്കുക ഓരോ വീഴ്ചയിൽ നിന്നും എഴുന്നേറ്റ് വീണ്ടും പൊരുതുക. അത്രയും ഒക്കെ സമയം ഞങ്ങളുടെ തലമുറക്ക് ഉണ്ടാകുമോ എന്ന് പോലും അറിയില്ല. അവരെപ്പോലെ പൊരുതാൻ കഴിവുള്ളവരാണ് ഞങ്ങൾ എന്ന കാര്യത്തിലും സംശയമുണ്ട്. എങ്കിലും അടുത്ത പത്ത് വർഷത്തേക്ക് എങ്കിലും സിനിമയിൽ നിൽക്കാൻ കഴിയുമെന്നാണ് വിശ്വാസം.

ആ സമയം കൊണ്ട് സിനിമയെ കുറിച്ച് കൂടുതൽ പഠിക്കുവാനും മനസ്സിലാക്കുവാനും സാധിക്കുമെന്ന് പ്രഭാസ് പറയുന്നുണ്ട്. തന്റെ ജീവിതത്തിൽ ബാഹുബലി വരെയുള്ള കാലം ഒഴുക്കായിരുന്നു. എന്നാൽ അതിനു ശേഷമുള്ള ഓരോ ദിവസവും ഓരോ പരീക്ഷണങ്ങളാണ് എന്നും താരം പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഇനി വരുന്ന വർഷങ്ങളിൽ തനിക്ക് മനസ്സിലാക്കാം എങ്ങനെയാണ് ഒരു ഇന്ത്യൻ സിനിമ വേണ്ടതെന്നും പ്രഭാസ് പറയുന്നു.

മലയാള സിനിമകൾ താൻ കാണാറുണ്ടെന്നും അടുത്തിടെ ട്രാൻസും ലൂസിഫരും കണ്ടെന്നും പറഞ്ഞു. മിന്നൽ മുരളി യെ കുറിച്ച് ഒരുപാട് കേട്ടു എന്നാൽ കാണാൻ ഇതുവരെ സമയം കിട്ടിയില്ല, മലയാള സിനിമ വളരെ റിയലിസ്റ്റിക് ആണെന്നും. മലയാളസിനിമയിൽ ഉള്ളവരുടെ അഭിനയം വളരെ നാച്ചുറൽ ആണെന്നാണ് താരത്തിന്റെ അഭിപ്രായം.

Leave a Comment

Your email address will not be published.

Scroll to Top