Entertainment

പാതിരാത്രി പിറന്നാൾ ആശംസകൾ അറിയിച്ചു വീടിന് മുന്നിൽ തടിച്ചുകൂടിയ ആളുകൾക്ക് ഉമ്മ നൽകി മമ്മൂട്ടി(വീഡിയോ)|People greeted Mammootty in front of his house at midnight

മലയാളസിനിമയുടെ അഭിമാനതാരം ആണ് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടി ഇന്ന് എഴുപതാം വയസ്സിന്റെ നിറവിലാണ്. ഈ ആഘോഷവേളയിൽ മമ്മൂട്ടിയെ കാണാൻ തന്റെ പ്രിയപ്പെട്ട പ്രേക്ഷകർ എത്തിയിരിക്കുകയാണ്.

മമ്മൂട്ടിയുടെ വീടിനു മുൻപിൽ പാതിരാത്രി തടിച്ചുകൂടി പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ അർപ്പിക്കാൻ എത്തിയ ആരെയും വേദനിപ്പിക്കാതെ പുറത്തേക്കിറങ്ങി വന്ന എല്ലാവർക്കും ഉമ്മ നൽകിയാണ് മമ്മൂട്ടി തിരികെ മടങ്ങിയത്. കൈവീശി കാണിച്ചു കയ്യുയർത്തി എല്ലാവരോടും സ്നേഹപൂർവ്വം തന്നെ ഇടപെട്ട് മമ്മൂട്ടി തിരികെ വീടിനുള്ളിൽ കയറി പോവുകയായിരുന്നു.

ജനങ്ങൾ തനിക്ക് നൽകുന്ന സ്നേഹത്തിന് അത്രയും തന്നെ തിരികെ നൽകാൻ എപ്പോഴും ശ്രദ്ധിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. എഴുപതാം വയസ്സിലും മലയാള സിനിമയുടെ ഏറ്റവും മികച്ച യൂത്ത് ഐക്കൺ ആയി തന്നെയാണ് ഇപ്പോൾ മമ്മൂട്ടി നിലനിൽക്കുന്നത് എന്നതും എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. ഇത്രത്തോളം സൗന്ദര്യമുള്ള മറ്റൊരു മലയാളംനടൻ ഇല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

തന്റെ ഫിറ്റ്നസിന് കാര്യത്തിലും ശരീരത്തിന്റെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് ഇപ്പോഴും മമ്മൂട്ടി. മോളിവുഡിലെ യൂത്ത് നടന്മാരെല്ലാം ഇപ്പോഴും ഒരു കൈ അകലം മാറിനിൽക്കും മമ്മൂട്ടിക്ക് മുൻപിൽ. അത്രത്തോളം തന്റെ ശരീരത്തെയും ആരോഗ്യത്തെയും ശ്രദ്ധിക്കുന്ന വ്യക്തി തന്നെയാണ് മമ്മൂട്ടി. മലയാള സിനിമയിൽ പകരക്കാർ ഇല്ലാതെ നിറഞ്ഞു നിൽക്കുമ്പോഴും തന്റെ ആരാധകരെ എന്നും നെഞ്ചോടു ചേർത്തു പിടിക്കാൻ മറക്കാറില്ല മമ്മൂട്ടി.

ആരാധകരാണ് തന്റെ ശക്തി എന്ന് പലതവണ അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ മമ്മൂട്ടിയുടെ പിറന്നാളാണ് ഇപ്പോൾ ആഘോഷമാക്കിരിക്കുന്നത്. അതേസമയം കൈ നിറയെ ചിത്രങ്ങളുമായി അദ്ദേഹം തിരക്കിലാണ്.

ഇപ്പോൾ ഉണ്ണികൃഷ്ണൻ മമ്മൂട്ടി കോമ്പിനേഷൻ പുറത്തിറങ്ങുന്ന ക്രിസ്റ്റഫർ, റോഷാക്ക് എന്നീ ചിത്രങ്ങൾ എല്ലാം തന്നെ വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ നോക്കിക്കാണുന്ന ചിത്രങ്ങളാണ്. റോഷാക്ക് ചിത്രീകരണം അവസാനിക്കുകയും റിലീസിന് ഒരുങ്ങുകയും ചെയ്തു. ക്രിസ്റ്റഫർ പോസ്റ്റ് പുറത്തിറങ്ങിയതോടെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്..

മമ്മൂട്ടിയുടെ പിറന്നാൾ എന്ന് വെച്ചാൽ അത് ആരാധകർക്ക് ഉത്സവത്തിനുള്ള കാരണം തന്നെയാണ്. അതുകൊണ്ടു തന്നെ മമ്മൂട്ടിയെ സ്നേഹിക്കുന്നവരെല്ലാം തന്നെ ഈ പിറന്നാൾ ഏറ്റെടുത്തിരിക്കുകയാണ്.
Story Highlights: Mammootty Birthday Celebration by Fans at Mammootty’s House |  Mammootty House Birthday Celebration | Mammootty Birthday |

പാതിരാത്രി പിറന്നാൾ ആശംസകൾ അറിയിച്ചു വീടിന് മുന്നിൽ തടിച്ചുകൂടിയ ആളുകൾക്ക് ഉമ്മ നൽകി മമ്മൂട്ടി(വീഡിയോ)|People greeted Mammootty in front of his house at midnight

Most Popular

To Top