എന്റെ നായകൻ എന്നും മമ്മുക്ക ആണ്.എന്റെ പരിശ്രമം ആണ് ഈ സിനിമ.!!

മമ്മൂട്ടിയുടെ ഭീഷ്മ എന്ന ചിത്രം വലിയതോതിൽ തന്നെ വിജയം കൈവരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മമ്മൂട്ടിയും പാർവതി തിരുവോത്തും മാധ്യമമായി ഒന്നിക്കുന്ന ചിത്രമായ പുഴുവിനെ പറ്റി ഒരുപറ്റമാളുകൾ ചർച്ച ചെയ്യുന്നത്. നവാഗതനായ റെതീന ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു വേഷത്തിലായിരിക്കും ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന് ആയിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകർ വലിയതോതിൽ തന്നെ ആകാംക്ഷ ഭരിതരാണ് ഈ ചിത്രത്തിനുവേണ്ടി എന്നുമൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നത്. ചിത്രത്തെപ്പറ്റിയും മമ്മൂട്ടി എന്ന നടനെ കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണ് ഇപ്പോൾ ചിത്രത്തിലൂടെ സംവിധായികയായി റെത്തീന.

താൻ ഒരു കട്ട മമ്മൂട്ടി ഫാൻ ആണ്. വളരെ ചെറുപ്പം മുതൽ തന്നെ തന്റെ സിനിമയിൽ നായകനായി മനസ്സിൽ കണ്ടിരുന്നത് മമ്മൂക്കയെ മാത്രമാണ്. പ്ലസ് ടു പഠനകാലം മുതൽ തന്നെ സിനിമ എന്ന മോഹം മനസ്സിൽ ഉണ്ടായിരുന്നു. അന്നുമുതലേ നായകനായി മനസ്സിലുണ്ടായിരുന്നത് മമ്മൂക്ക തന്നെ.

പക്ഷേ പുഴുവിനെ മുൻപ് അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല. നിരവധി പരിശ്രമങ്ങളിലൂടെയാണ് മമ്മൂക്കയുടെ അടുത്തെത്തുന്നത്. സുഹൃത്തുക്കളായിരുന്നു അതിന് സഹായിച്ചത്. മമ്മൂട്ടിയെ കാണാനായി മാത്രം അദ്ദേഹത്തിൻറെ സെറ്റുകളിൽ ഒരുപാട് ചെന്നിട്ടുണ്ട്. മമ്മൂട്ടി കാണുന്നിടത്തൊക്കെ വെറുതെ കറങ്ങി നടക്കുകയും അദ്ദേഹത്തിന് മെസേജുകൾ അയക്കുകയും ഒക്കെ ചെയ്യുമായിരുന്നു. ആ പരിശ്രമങ്ങളാണ് പുഴു എന്ന ചിത്രത്തിൽ എത്തിനിൽക്കുന്നത്. സോണി ലൈവിലൂടെ ആയിരിക്കും പുഴു റിലീസിനെത്തുന്നത്.

ഹേമ കമ്മീഷൻ റിപ്പോർട്ടിനെ പറ്റിയും പറയുന്നുണ്ട്. മലയാള സിനിമയിൽ ഒട്ടേറെ സ്ത്രീകളുണ്ട് ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി. നിലവിലെ സാഹചര്യത്തിൽ അവർ സുരക്ഷിതരല്ല. അതുകൊണ്ടാണ് ഹേമ ജസ്റ്റിസ് ഹേമ കമ്മീഷൻ നിയോഗിച്ചത്. അവരുടെ റിപ്പോർട്ടിൽ എന്താണ് പറയുന്നത് എന്ന് അറിയാനുള്ള അവകാശം ഇവിടുത്തെ ഓരോ സ്ത്രീകൾക്കും ഉണ്ടെന്നും പറയുന്നു. ഈ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയും ചെയ്തു.

Leave a Comment

Your email address will not be published.

Scroll to Top